advertisement

വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്‍ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ വീണു; ആശുപത്രിയിലേക്ക് മാറ്റി

Last Updated:

തെളിവെടുപ്പ് ഇന്ന് നടത്താനിരിക്കെയാണ് സംഭവം. സ്വയം വീണതാണെന്ന് പൊലീസ് സംശയിക്കുന്നു. അഫാൻ ആത്മഹത്യാ പ്രവണത കാണിക്കുന്നുവെന്ന് പൊലീസ്

News18
News18
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്‍ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ വീണു. കൊല നടത്തിയ ഇടങ്ങളിലെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്താനിരിക്കെയാണ് സംഭവം. പാങ്ങോട് പൊലീസ് സ്റ്റേഷനിൽ രാവിലെയാണ് സംഭവം. തുടര്‍ന്ന് അഫാനെ കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയെങ്കിലും പിന്നീട് തിരിച്ചെത്തിച്ചു.  അഫാൻ സ്വയം പരിക്കേൽപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതി ആത്മഹത്യാ പ്രവണത കാണിക്കുന്നുവെന്നും പൊലീസ് പറയുന്നു.
കസേരയില്‍ ഇരിക്കുകയായിരുന്ന അഫാന്‍ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയില്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരികെ പൊലീസ് സ്റ്റേഷനിൽ തിരിച്ചെത്തിച്ചത്. അഫാന്‍ മനഃപൂര്‍വ്വം വീണതായിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്.
പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ അഫാനുമായി ഇന്ന് തെളിവെടുപ്പിന് പോകാനിരിക്കെയാണ് അഫാന്‍ കുഴഞ്ഞുവീണത്. ഏഴ് മണിയോടെ തെളിവെടുപ്പിനായി കൊണ്ടുപോകാനാണ് പൊലീസ് തീരുമാനിച്ചിരുന്നത്. ആദ്യം കൊലപ്പെടുത്തിയ ഉമ്മൂമ്മ സൽമാ ബീവിയുടെ വീട്ടിലേക്കാണ് തെളിവെടുപ്പിനായി എത്തിക്കാന്‍ തീരുമാനിച്ചിരുന്നത്‌.
advertisement
കഴിഞ്ഞ ദിവസമാണ് അഫാനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. സ്റ്റേഷനിലെത്തി മൊഴിയെടുത്തപ്പോഴും അഫാന്‍ ആദ്യം നല്‍കിയ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് താന്‍ കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് പൊലീസിനോടും പറഞ്ഞത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്‍ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ വീണു; ആശുപത്രിയിലേക്ക് മാറ്റി
Next Article
advertisement
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement