വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; അഫാന്റെ ഉമ്മ ഷെമിയെ മുറിയിലേക്ക് മാറ്റി; അഞ്ചുപേരുടെയും മരണം അറിയിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
ഇളയ മകൻ ഉള്‍പ്പടെ അഞ്ച് പേരുടെയും കൊലപാതക വിവരം ഷെമിയെ ഡോക്ടർമാർ അറിയിച്ചു
തിരുവനന്തപുരം: ചികിത്സയില്‍ കഴിയുന്ന വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ ഉമ്മ ഷെമിയെ മുറിയിലേക്ക് മാറ്റി. ഇളയ മകൻ ഉള്‍പ്പടെ അഞ്ച് പേരുടെയും കൊലപാതക വിവരം ഷെമിയെ ഡോക്ടർമാർ അറിയിച്ചു. ഉമ്മയെയും ഇളയ മകൻ അഫ്സാനെയും അഫാൻ ആക്രമിച്ചുവെന്ന് മാത്രമാണ് ഷെമിയോട് നേരത്തെ പറഞ്ഞിരുന്നത്. ഡോക്ടർമാരുടെ നിർദേശ പ്രകാരം, ഇളയ മകൻ അഫ്സാൻ ഐസിയുവിലാണെന്ന് മാത്രമാണ് പറഞ്ഞത്. മരിച്ച കാര്യം പറഞ്ഞിരുന്നില്ല. ഇത് കേട്ടത്തോടെ ഷെമിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതോടെ മരണ വിവരം അറിയിച്ചിരുന്നില്ല.
അതേസമയം, വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ അഫാനെ പൊലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങി. അഫാന്‍റെ അച്ഛന്‍റെ സഹോദരനെയും ഭാര്യയും കൊലപ്പെടുത്തിയ കേസിലാണ് മൂന്ന് ദിവസത്തെ കസ്റ്റഡിൽ വാങ്ങിയത്. വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ ഒന്നാണ് ഈ കേസ്. അന്വേഷണ ഉദ്യോഗസ്ഥനായ കിളിമാനൂർ സി ഐ ജയകുമാറാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്. പ്രതിയെ നാളെ കൊലപാതകം നടന്ന വീട്ടിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. പണം ചോദിച്ചിട്ട് നൽകാത്തതിലെ വൈരാഗ്യത്തിലാണ് അഫാൻ പിതൃ സഹോദരനെയും ഭാര്യയെയും ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്.
advertisement
അർബുദം ബാധിച്ച അമ്മയെ കഴുത്ത് ഞെരിച്ച ശേഷം പ്രതി അഫാൻ തുടർച്ചയായ അഞ്ച് കൊലപാതങ്ങളാണ് നടത്തിയത്. കടബാധ്യതയെ തുടർന്ന് ബന്ധുക്കളിൽ നിന്നുമുണ്ടായ അവഹേളനമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അഫാൻ മൊഴി നല്‍കിയിരിക്കുന്നത്. വൻ സാമ്പത്തിക ബാധ്യതയാണ് കൊലയ്ക്ക് പിന്നിലെന്നാണ് അഫാൻ പറയുന്നത്. എന്നാൽ അത്രയധികം സാമ്പത്തിക ബാധ്യതയില്ലെന്നാണ് അഫാന്‍റെ അച്ഛൻ റഹിം നൽകിയ മൊഴി. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് നീക്കം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Mar 10, 2025 9:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; അഫാന്റെ ഉമ്മ ഷെമിയെ മുറിയിലേക്ക് മാറ്റി; അഞ്ചുപേരുടെയും മരണം അറിയിച്ചു









