വാട്സ് ആപ്പിലൂടെ അശ്ലീലം: LDF ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെച്ചു

ഭരണസമിതിയിലെ സി പി എം പ്രതിനിധിയാണ് തോമസ് മാത്യു. വിവാദങ്ങളെ തുടർന്ന് പാർട്ടിക്കുള്ളിലും രാജിക്കായി ശക്തമായ സമ്മർദ്ദം ഉണ്ടായിരുന്നു.

News18 Malayalam | news18
Updated: May 11, 2020, 7:42 PM IST
വാട്സ് ആപ്പിലൂടെ അശ്ലീലം: LDF ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെച്ചു
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: May 11, 2020, 7:42 PM IST
  • Share this:
തിരുവമ്പാടി: വാട്സ് ആപ്പ് വഴി അശ്ലീലം പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ ആരോപണവിധേയനായ കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മാത്യു രാജിവെച്ചു. 'കൂടരഞ്ഞി വാർത്തകൾ' എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ ഏപ്രിൽ 30നാണ് അശ്ലീലം പ്രചരിച്ചത്. സംഭവം വിവാദമായതിനെ തുടർന്ന് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇയാൾ രാജി വെക്കുകയായിരുന്നു.

ഇന്ന് രാവിലെ 10.30ഓടെ സി.പി.എം ലോക്കൽ സെക്രട്ടറി ജലീൽ കൂടരഞ്ഞിക്ക് ഒപ്പമെത്തി പഞ്ചായത്ത് സെക്രട്ടറി ബ്രതീഷിന് രാജി സമർപ്പിക്കുകയായിരുന്നു.

സ്ത്രീകൾ ഉൾപ്പെടെയുള്ള ഗ്രൂപ്പിൽ അശ്ലീല ചിത്രം പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതിൽ പ്രതിഷേധം വ്യാപകമായിരുന്നു. ഇതിനെ തുടർന്ന് തോമസ് മാത്യുവിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം കനത്തതോടെ തോമസ് മാത്യു രാജി വെക്കാൻ തീരുമാനിക്കുകയായിരുന്നു.

You may also like:തമിഴ്നാട്ടിൽ പതിനാലുകാരിയെ തീകൊളുത്തി കൊന്നു: രണ്ട് AIADMK നേതാക്കൾ അറസ്റ്റിൽ [NEWS]'പച്ച മുട്ടയിടുന്ന കോഴികൾ'; മലപ്പുറത്തിന് അത്ഭുതമായി ശിഹാബുദ്ദീന്റെ ഏഴു കോഴികൾ [NEWS]പൂനെയിൽനിന്ന് ബൈക്കിൽ രണ്ട് ദിവസംകൊണ്ട് 1300 കിലോ മീറ്റർ [NEWS]

താൻ ടോയ്ലറ്റിൽ പോയ സമയത്ത് തന്നെ മനപ്പൂർവം അപമാനിക്കാനായി മറ്റാരോ ചെയ്തതെന്ന് ആയിരുന്നു തോമസ് മാത്യു പറഞ്ഞിരുന്നത്. ഇതിനിടെ സ്ത്രീകളെ അപമാനിക്കുന്ന ദൃശ്യം പ്രചരിപ്പിച്ച വൈസ് പ്രസിഡന്റിനെതിരെ കേസെടുക്കണമെന്നും യു ഡി എഫ് ആരോപിച്ചു. തുടർന്ന്, വിവക സാങ്കേതിക നിയമം അനുസരിച്ച് പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നജീബ് കൽപ്പൂര് ഡി ജി പിക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷനോജ് അഗസ്റ്റിൻ തിരുവമ്പാടി പൊലീസിലും ആയിരുന്നു പരാതി നൽകിയത്.

ഭരണസമിതിയിലെ സി പി എം പ്രതിനിധിയാണ് തോമസ് മാത്യു. വിവാദങ്ങളെ തുടർന്ന് പാർട്ടിക്കുള്ളിലും രാജിക്കായി ശക്തമായ സമ്മർദ്ദം ഉണ്ടായിരുന്നു.

First published: May 11, 2020, 6:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading