ന്യൂഡൽഹി: കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച വിജയന്‍ തോമസ് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് വിജയൻ തോമസ് അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസ്സിലെന്താണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ്സിനു പോലും അറിയില്ലെന്നും ഇനിയും ഒട്ടേറെ മുതിര്‍ന്ന നേതാക്കള്‍ കേരളത്തിലെ കോണ്‍ഗ്രസ്സില്‍നിന്ന് പുറത്തുകടന്ന് ബിജെപിയില്‍ ചേരുമെന്നും വിജയൻ തോമസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസിന് ആശയക്കുഴപ്പമാണ്. പ്രാദേശിക പാർട്ടിയുടെ സാന്നിധ്യം പോലുമില്ല. കേരളത്തിലും കൂടുതൽ നേതാക്കൾ മറ്റു പാർട്ടികളിൽ ചേരും. ആരും തുറന്നുപറയുന്നില്ല. സീറ്റിന്റെ പേരിൽ അല്ല പാർട്ടി വിടുന്നതെന്നും വിജയൻ തോമസ് പറഞ്ഞു.
"സംസ്ഥാനങ്ങളില്‍ ആരാണ് കാര്യങ്ങള്‍ നോക്കി നടത്താനുള്ളത്. ആകെ കേരളത്തില്‍ മാത്രമാണ് കോണ്‍ഗ്രസ്സിന് നിലവില്‍ പ്രതീക്ഷയുള്ളത്. കോണ്‍ഗ്രസ്സില്‍ നിന്നുള്ള എന്റെ വിട്ടുപോരല്‍ തുടക്കം മാത്രമാണ്. ഇനിയും ഒട്ടേറെ മുതിര്‍ന്ന നേതാക്കള്‍ കേരളത്തിലെ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്ത് കടന്നു ബിജെപിയില്‍ ചേരും. അതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ട്. മുതിർന്ന നേതാവ് പിസി ചാക്കോ കോൺഗ്രസ്സ് വിട്ടു. അദ്ദേഹം താമസിയാതെ ഇടതില്‍ ചേരും", വിജയൻ തോമസ് പറഞ്ഞു.
Also Read കെ.പി.സി.സി ജനറൽ സെക്രട്ടറി വിജയൻ തോമസ് രാജിവച്ചു
സീറ്റുകിട്ടാത്തത് കൊണ്ടല്ല രാജിവെച്ചതെന്നും വിജയന്‍ തോമസ് ബിജെപിയിലേക്കുള്ള വരവിനെ കുറിച്ച് വിശദീകരിച്ചു. സിപിഎമ്മിനെതിരെയാണ് കേരളത്തിൽ കോൺഗ്രസ്സ് മത്സരിക്കുന്നതെങ്കിലും അവര്‍ ബിജെപിയെയാണ് പ്രധാന എതിരാളിയായി കാണുന്നത്. അത്ര ദയനീയമാണ് കോണ്‍ഗ്രസിലെ അവസ്ഥയെന്നും വിജയന്‍ തോമസ് പറഞ്ഞു.
Also Read ഒരു വർഷത്തെ ലിവിംഗ് ടുഗെദറിന് ശേഷം പങ്കാളിയെ ഉപേക്ഷിച്ച് യുവാവ്; കാരണം ചിക്കൻ
ഏതാനും ദിവസങ്ങൾക്ക് മുൻപ് വിജയൻ തോമസ് കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു. നേമത്തു മത്സരിക്കാൻ പരിഗണിക്കണമെന്ന ആവശ്യം കോൺഗ്രസ് നേതൃത്വം അംഗീകരിക്കപ്പെടാത്തതാണ് രാജിക്കു കാരണം. ഇതിനു പിന്നാലെ വാര്‍ത്താസമ്മേളനത്തില്‍ നിലപാട് പ്രഖ്യാപിക്കുമെന്ന് വിജയൻ തോമസ് വ്യക്തമാക്കിയിരുന്നു. എന്നാൽ നേതാക്കൾ ഇടപെട്ടതിനെ തുടർന്ന് വാർത്താസമ്മേളനം ഉപേക്ഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഡൽഹിയിലെത്തി ബി.ജെ.പി അംഗത്വമെടുത്തത്. നേമം സീറ്റ് വേണമെന്ന് വിജയന്‍ തോമസ് ആവശ്യപ്പെട്ടിരുന്നു. പരിഗണിക്കാമെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് ഇതിനുള്ള സാധ്യത മങ്ങി. ഇതേത്തുടർന്നായിരുന്നു രാജി.
രാജിക്ക് തൊട്ടു മുൻപ് വരെ കെപിസിസി ആസ്ഥാനത്തെത്തി തിരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ പങ്കാളിയായിരുന്ന നേതാവായിരുന്നു വിജയന്‍ തോമസ്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കെ.ടി.ഡി.സി ചെയർമാനായും വിജയൻ തോമസ് പ്രവർത്തിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Assembly Election 2021, Bjp kerala, Congress, Kerala Assembly Election 2021, Kpcc, Ramesh Chenithala