തിരുവനന്തപുരം: ഇന്ന് നടത്തിയ കോവിഡ് പരിശോധനയിലും ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവും കെ പി സി സി മുൻ അധ്യക്ഷനുമായ വി എം സുധീരൻ മെഡിക്കൽ കോളേജിൽ തന്നെ തുടരും. സുധീരൻ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സുധീരൻ ചികിത്സയിൽ കഴിയുന്നത്.
ഫേസ്ബുക്കിലാണ് സുധീരൻ ഇക്കാര്യം അറിയിച്ചത്,
'ഇന്ന് നടത്തിയ കോവിഡ് ടെസ്റ്റിലും ഫലം പോസിറ്റീവാണ്. അതു കൊണ്ട് മെഡിക്കൽ കോളേജിലെ ചികിത്സ തുടരേണ്ടി വന്നിരിക്കുന്നു.'
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.