തെറ്റിദ്ധരിപ്പിക്കുന്ന തട്ടിപ്പ് കേരളത്തില്‍ ചെലവാകില്ല : വിഎസ്

Last Updated:
തിരുവനന്തപുരം : പച്ചക്കള്ളം പ്രസംഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തട്ടിപ്പ് കേരളത്തില്‍ ചെലവാകാന്‍ പോകുന്നില്ലെന്ന് വിഎസ് അച്യുതാനന്ദന്‍. ബിജെപി ദേശീയ അധ്യക്ഷന്‍ കഴിഞ്ഞ ദിവസം കേരളസന്ദര്‍ശനത്തിനിടെ നടത്തിയ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണ് വിഎസിന്റെ പ്രതികരണം.
കേരളത്തിന്റെ മനസറിയാതെ ഇവിടെ വന്ന് വര്‍ഗീയ വാചക കസര്‍ത്ത് നടത്തി കയ്യടി നേടാനാവുമോ എന്ന് നോക്കുകയാണ് ബിജെപി ദേശീയ അധ്യക്ഷന്‍. ഉത്തരേന്ത്യയിലിരിക്കുമ്പോള്‍ ശബരിമലയില്‍ സ്ത്രീകള്‍ കയറണം എന്ന നിലപാടെടുത്ത അമിത് ഷാ, കേരളത്തിലെത്തിയപ്പോള്‍ സ്ത്രീ പ്രവേശനത്തിനെതിരെ സമരം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ഇരട്ടത്താപ്പ് ജനങ്ങള്‍ക്ക് മനസിലാകുന്നുണ്ട്. ഇക്കാര്യം അമിത് ഷായും മനസിലാക്കുന്നത് നല്ലതാണെന്നും വിഎസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
advertisement
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തോട് കേന്ദ്രം ചെയ്തത് എന്താണെന്ന് ഇവിടത്തെ കൊച്ച് കുഞ്ഞുങ്ങള്‍ക്ക് പോലും അറിയാം.കഞ്ചിക്കോട് കോച്ച് ഫാക്റ്ററിയടക്കം, കേരളത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങളോട് മുഖം തിരിക്കുകയും, അതേ സമയം, അതെല്ലാം അനുവദിച്ചു തന്നത് തങ്ങളാണ് എന്ന പച്ചക്കള്ളം പ്രസംഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന തട്ടിപ്പ് കേരളത്തില്‍ ചെലവാകാന്‍ പോകുന്നില്ലെന്നും വിഎസ് വ്യക്തമാക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തെറ്റിദ്ധരിപ്പിക്കുന്ന തട്ടിപ്പ് കേരളത്തില്‍ ചെലവാകില്ല : വിഎസ്
Next Article
advertisement
ഭീകരാക്രമണ കേസിലെ പ്രതിയായ ഡോക്ടർ‌ക്ക് ഗുജറാത്ത് ജയിലിൽ സഹതടവുകാരുടെ മർദനം; രാജ്യസ്‌നേഹം പ്രകടിപ്പിച്ചതെന്ന് മൊഴി
ഭീകരാക്രമണ കേസിലെ പ്രതിയായ ഡോക്ടർ‌ക്ക് ഗുജറാത്ത് ജയിലിൽ സഹതടവുകാരുടെ മർദനം; രാജ്യസ്‌നേഹം പ്രകടിപ്പിച്ചതെന്ന് മൊഴി
  • ഗുജറാത്തിലെ സബർമതി ജയിലിൽ ഭീകരാക്രമണ കേസിലെ പ്രതി ഡോ. അഹമദ് ജിലാനിയെ സഹതടവുകാർ മർദിച്ചു.

  • മർദനത്തിൽ ഡോക്ടർ അഹമദിന്റെ കണ്ണും മൂക്കും പരിക്കേറ്റു; ആശുപത്രിയിലേക്ക് മാറ്റി.

  • സഹതടവുകാർ രാജ്യസ്‌നേഹം പ്രകടിപ്പിക്കാനാണ് ഭീകരവാദക്കേസിലെ പ്രതിയെ മർദിച്ചതെന്ന് മൊഴി നൽകിയതായി പോലീസ്.

View All
advertisement