പാലക്കാട്: ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തി പിഴ ഈടാക്കാനുള്ള മോട്ടോര്‍ വാഹനവകുപ്പിന്‍റെ 726 എ ഐ ക്യാമറകൾ സംസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ചു. 726 ക്യാമറകൾക്ക് 236 കോടി രൂപയാണ് ചിലവ് എന്നാണ് സർക്കാർ കണക്ക്. ഇതിന് പിന്നൽ വൻ അഴിമതയെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. മുൻ പ്രതിപക്ഷ നേതാവും എംഎൽഎയുമായ രമേശ് ചെന്നിത്തലയാണ് ആരോപണം ഉന്നയിച്ചത്. ഇതെന്ത് തീവെട്ടിക്കൊള്ളയെന്ന് ചോദിച്ച് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാമും രംഗത്തെത്തി.
Also Read- എഐ ക്യാമറ: ചെന്നിത്തലയുടെ അഴിമതി ആരോപണത്തിന് മറുപടി പറയേണ്ടത് കെൽട്രോണെന്ന് മന്ത്രി ആന്റണി രാജു
‘726 ക്യാമറകൾക്ക് 236 കോടി രൂപ. അതായത് ഒരു ക്യാമറക്ക് ശരാശരി 33 ലക്ഷം രൂപ!. ഇതെന്ത് തീവെട്ടിക്കൊള്ളയാണ്’ എന്നാണ് ബൽറാം കുറിച്ചത്. ഫേസ്ബുക്ക് കുറിപ്പിന് വന്ന ഒരു കമന്റും അതിന് ബൽറാം നൽകുന്ന മറുപടിയുമാണ് ശ്രദ്ധേയം. പ്രതിപക്ഷം എന്തെടുക്കുവാ. സമരം ചെയ്യൂ. താന്‍ ഒരു കേസ് കൊടുക്ക് എന്ന കമന്റിന് കേസ് കൊടുത്താൽ പരിഗണിക്കേണ്ട ലോകായുക്തയൊക്കെ ബിരിയാണി തിന്ന് നടക്കുകയല്ലേ എന്നായിരുന്നു ബൽറാമിന്റെ മറുപടി.
Also Read- ‘എങ്ങനെ 232 കോടിയായി; എഐ ക്യാമറ അടിമുടി അഴിമതി, കരാർ ദുരൂഹം’: രമേശ് ചെന്നിത്തല
എ ഐ ക്യാമറയുടെ മറവില്‍ വന്‍ അഴിമതിയെന്നാണ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചത്. പദ്ധതി വിവരങ്ങള്‍ സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നുവെന്നും റോഡ് സുരക്ഷയുടെ മറവില്‍ നടത്തുന്നത് വന്‍ അഴിമതിയെന്നും ചെന്നിത്തല പറഞ്ഞു. കെല്‍ട്രോണിനെ മുന്‍നിര്‍ത്തിയാണ് കള്ളക്കളി. രേഖകള്‍ പുറത്തുവിടുമെന്നും അല്ലെങ്കിൽ മുഴുവന്‍ രേഖകളും പുറത്തുവിടാന്‍ സര്‍ക്കാര്‍ തന്നെ തയാറാവണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: AI, Installs camera, Minister Antony Raju, Ramesh chennithala, V t balram facebook post