US Election 2020| വിജയം അവകാശപ്പെട്ട് ഡൊണാൾഡ് ട്രംപ്; തട്ടിപ്പിനെതിരെ സുപ്രീം കോടതിയെ സമീപിക്കും

Last Updated:

ഓരോ വോട്ടും എണ്ണിത്തീരുന്നതുവരെ തെരഞ്ഞെടുപ്പ് അവസാനിക്കുന്നില്ലെന്നും വിജയത്തിന്റെ പാതയിലാണെന്നും ജോ ബൈഡൻ.

വാഷിങ്ടൺ: അന്തിമഫലം പുറത്തുവരുന്നതിനു മുൻപേ വിജയം അവകാശപ്പെട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതേസമയം തെരഞ്ഞെടുപ്പില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ഇതിനെതിരെ സുപ്രീംകോടതി സമീപിക്കുമെന്നും ട്രംപ് പറഞ്ഞു. 'ഫ്ലോറിഡൽ വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, പക്ഷേ വലിയ വിജയം ലഭിച്ചു. ഒഹിയോയിലും ടെക്സാസിലും ജോർജിയയിലും നമ്മൾ ജയിച്ചു. നോർത്ത് കരോലിനയിലും വിജയം നേടി. ഇവിടെ നമ്മളെ പിടിക്കാൻ അവർക്ക് പറ്റില്ല. നമുക്ക് അരിസോണയിൽ വിജയിക്കേണ്ടതില്ല. പക്ഷേ അവിടെയും സാധ്യതയുണ്ട്. ഏറ്റവും പ്രധാനം പെൻസിൽവാനിയയിലെ വിജയമാണ്. വൻ ഭൂരിപക്ഷത്തിനാണ് നമ്മൾ ജയിച്ചത്.''- ട്രംപ് പ്രവർത്തകരോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലത്തിൽ ക്രമക്കേട് നടക്കുന്നുവെന്നും ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും ട്രംപ് പറഞ്ഞു. വോട്ടെണ്ണൽ നിർത്തിവയ്ക്കണം. റിപ്പബ്ലിക്കൻ പാർട്ടിക്ക് വോട്ടു ചെയ്തവരെ അയോഗ്യരാക്കാൻ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ആഘോഷത്തിന് തയാറെടുക്കാനും ട്രംപ് അണികളോട് ആവശ്യപ്പെട്ടു. ഇതിനിടെ വിജയത്തിന്റെ പാതയിലാണെന്ന് അനുയായികളോട് ജോ ബൈഡൻ പറഞ്ഞു. ഓരോ വോട്ടും എണ്ണിത്തീരുന്നതുവരെ തെരഞ്ഞെടുപ്പ് തീരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഏറെ നിർണായകമായ സംസ്ഥാനമായ ഫ്ലോറിഡയിൽ ട്രംപ് വിജയം ഉറപ്പിച്ചു.
advertisement
തുടക്കത്തിൽ ബൈഡന് അനുകൂലമായിരുന്ന ഫലങ്ങൾ മാറിമറിയുന്ന കാഴ്ചയാണ് ഏറ്റവും ഒടുവിൽ കാണുന്നത്. ട്രംപ് ശക്തമായി തിരിച്ചു വരുന്നതിന്റെ സൂചനകൾ കാണിച്ചുതുടങ്ങി. ഇതിനിടെ സെനറ്റിലേക്കുള്ള മത്സരത്തിലും ഇരു പാർട്ടികളും തുല്യ ശക്തികളായി മുന്നേറുകയാണ്. ന്യൂജഴ്സി, വെർമണ്ട്, വെർജീനിയ, ന്യൂയോർക്ക്, എന്നിവിടങ്ങളിൽ ജോ ബൈഡൻ വിജയിച്ചു. അലബാമ, അർക്കൻസോ, കെന്റക്കി, മിസിസിപ്പി,സൗത്ത് കാരലൈന, വെസ്റ്റ് വെര്‍ജീനിയ എന്നിവിടങ്ങളിൽ ട്രംപ് ജയിച്ചു.
advertisement
[NEWS]തലച്ചോറിൽ രക്തം കട്ടപിടിച്ചു; ഡീഗോ മറഡോണയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി[NEWS]
ട്രംപിനും ബൈഡനും ലഭിച്ച ഇലക്ടറൽ വോട്ടുകളുടെ എണ്ണം (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30വരെയുള്ള കണക്ക് പ്രകാരം)
ഡൊണാൾഡ് ട്രംപ് (213)
അലബാമ-9
അര്‍ക്കാന്‍സാസ്-6
ഫ്ളോറിഡ (29)
ഇദാഹോ-4
ഇന്ത്യാന-11
കാന്‍സാസ്-6
കെഞ്ചുക്കി-8
ലൂസിയാന-8
മിസ്സിസ്സിപ്പി-6
മിസ്സൂറി-10
നെബ്രാസ്‌ക-4*
നോര്‍ത്ത്ദക്കോട്ട-3
ഒഹിയോ-18
ഒക്ലഹോമ-7
സൗത്ത്കരോലിന-9
സൗത്ത്ദക്കോട്ട-3
ടെന്നസ്സീ-11
ഉടാഹ്-6
വെസ്റ്റ് വെര്‍ജീനിയ-5
advertisement
വ്യോമിങ്-3
ജോ ബൈഡൻ (224)
കാലിഫോര്‍ണിയ -55
കൊളറാഡോ-9
കണക്ടികട്-7
ഡെലാവെര്‍-3
ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ-3
ഹവാലി- 4
ഇല്ലിനോയിസ്- 20
മാരിലാന്‍ഡ്-10
മസാച്യുസെറ്റ്‌സ്-11
മിനിസോട്ട- 10
നെബ്രാസ്ക്സ്- 1*
ന്യൂഹാംഷൈര്‍-4
ന്യൂജേഴ്സി- 14
ന്യൂമെക്സികോ-5
ന്യൂയോർക്ക്- 29
ഒറിഗോൺ- 7
റോഡെ ഐലന്റ്- 4
വെർമോണ്ട്- 13
വാഷിങ്ടൺ - 12
മലയാളം വാർത്തകൾ/ വാർത്ത/World/
US Election 2020| വിജയം അവകാശപ്പെട്ട് ഡൊണാൾഡ് ട്രംപ്; തട്ടിപ്പിനെതിരെ സുപ്രീം കോടതിയെ സമീപിക്കും
Next Article
advertisement
'ലീഗുകാർ മത്സരിച്ചാൽ 'മറ്റേ സാധനം' തകർന്നു പോകുമെന്നു പറഞ്ഞ ന്യായം കൊള്ളാം'; ആന്റോ ആന്റണിക്കെതിരെ മുസ്ലിം ലീഗ് നേതാവ്
'ലീഗുകാർ മത്സരിച്ചാൽ 'മറ്റേ സാധനം' തകർന്നു പോകുമെന്നു പറഞ്ഞ ന്യായം കൊള്ളാം'; ആന്റോ ആന്റണിക്കെതിരെ ലീഗ് നേതാവ്
  • ആന്റോ ആന്റണി എംപിക്കെതിരെ മുസ്ലിം ലീഗ് നേതാവ് എൻ മുഹമ്മദ് അൻസാരിയുടെ രൂക്ഷ വിമർശനം.

  • ലീഗ് പ്രവർത്തകനെ സ്ഥാനാർത്ഥിയാക്കിയാൽ സാമുദായിക സന്തുലിതാവസ്ഥ തകരുമെന്ന് ആന്റോ ആന്റണി.

  • പാർലമെന്റിൽ സന്തുലനം പാലിക്കുമ്പോൾ പ്രാദേശിക തെരഞ്ഞെടുപ്പിൽ മാത്രം തകരുന്നതെന്തെന്ന് അൻസാരി.

View All
advertisement