വാളയാർ കേസ്: പ്രതികൾ രക്ഷപ്പെട്ട വിധിയ്ക്ക് ഒരു വർഷം; നീതി തേടി അമ്മയുടെ പോരാട്ടം തുടരുന്നു

Last Updated:

കോടതി വിധിയുടെ ഒന്നാം വർഷികത്തിൽ നീതിയ്ക്കായി വീടിന് മുന്നിൽ സത്യഗ്രഹം തുടങ്ങുകയാണ് ഈ അമ്മ. നീതി കിട്ടുന്നത് വരെ പോരാട്ടം തുടരുമെന്ന്‌ അമ്മ വ്യക്തമാക്കി

വാളയാറിൽ മരിച്ച പെൺകുട്ടികളുടെ അമ്മ മാത്രമല്ല... കേരളമൊട്ടാകെ ഞെട്ടിയ ദിവസമായിരുന്നു 2019 ഒക്ടോബർ 25. പീഡനത്തിരയായ  സഹോദരികളായ രണ്ടു പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിലെ പ്രധാന പ്രതികളെയെല്ലാം പാലക്കാട് പോക്സോ കോടതി വെറുതേ വിട്ടപ്പോൾ,  പ്രതിക്കൂട്ടിലായത് സർക്കാരും അന്വേഷണ സംഘവും, പ്രോസിക്യൂഷനുമെല്ലാമാണ്.  അന്ന് മുതൽ നീതി തേടിയുള്ള യാത്രയിലാണ് പെൺകുട്ടികളുടെ അമ്മ.
എന്താണ് കേസ്
2017 ജനുവരി 13നാണ് 12 വയസ്സുള്ള മൂത്ത പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ താമസിച്ചിരുന്ന  താൽക്കാലിക ഷെഡ്ഡിനുള്ളിൽ  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 41 ദിവസങ്ങൾക്ക് ശേഷം മാർച്ച് 4 ന് സഹോദരിയായ ഒൻപതു വയസ്സുകാരിയും ദുരൂഹ സാഹചര്യത്തിൽ മരിച്ചു. രണ്ടു പെൺകുട്ടികളും ക്രൂരമായ പീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.
കേസിൽ അഞ്ച്  പ്രതികളെ അറസ്റ്റ് ചെയ്തു. ഇതിൽ പ്രധാന പ്രതികളെയെല്ലാം പോക്സോ കോടതി വെറുതേ വിട്ടു. പ്രോസിക്യൂഷന് പ്രതികൾക്കെതിരായ കുറ്റം  തെളിയിക്കാൻ കഴിയാതെ വന്നതോടെയാണ് പ്രധാന പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരെ വെറുതേ വിട്ടത്. അതിന് മുൻപ് മറ്റൊരു പ്രതിയേയും വെറുതേ വിട്ടയച്ചിരുന്നു.  ഇനി പ്രായപൂർത്തിയാവാത്ത ഒരു പ്രതി കൂടി വിചാരണ നേരിടാനുണ്ട്.  മുട്ടിക്കുളങ്ങര ജുവൈനൽ കോടതിയിലാണ് കേസ് നടക്കുന്നത്.
advertisement
വീഴ്ച പരിശോധിക്കാൻ ജുഡീഷ്യൽ കമ്മീഷൻ
വാളയാർ കേസ് തോറ്റത് എങ്ങനെയെന്ന് പരിശോധിയ്ക്കാനായിരുന്നു സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചത്. റിട്ടയേർഡ് ജില്ലാ ജഡ്ജി പി കെ ഹനീഫയെ കമ്മീഷനായി ചുമതലപ്പെടുത്തി. പൊലീസിനും പ്രോസിക്യൂഷനും ഒരു പോലെ വീഴ്ച പറ്റിയെന്നായിരുന്നു കണ്ടെത്തൽ. തുടർന്ന് വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് സർക്കാർ വ്യക്തമാക്കി. എന്നാൽ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടായിട്ടില്ല.
കേസ് വീണ്ടും കോടതിയിൽ‌
വാളയാർ വിധി റദ്ദാക്കണമെന്നും പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. ഏതന്വേഷണത്തിനും സന്നദ്ധമാണെന്ന്  സർക്കാരും കോടതിയെ അറിയിച്ചു. നവംബർ 9 ന് ഹൈക്കോടതി വിശദമായ വാദം കേൾക്കും.
advertisement
വിധിയുടെ ഒന്നാം വർഷത്തിൽ പെൺകുട്ടികളുടെ അമ്മയുടെ സത്യഗ്രഹം 
കോടതി വിധിയുടെ ഒന്നാം വർഷികത്തിൽ നീതിയ്ക്കായി വീടിന് മുന്നിൽ സത്യഗ്രഹം തുടങ്ങുകയാണ് ഈ അമ്മ. നീതി കിട്ടുന്നത് വരെ പോരാട്ടം തുടരുമെന്ന്‌ അമ്മ വ്യക്തമാക്കി. തെരുവിൽ  കിടന്ന് മരിക്കേണ്ടി വന്നാലും നീതി കിട്ടുന്നത് വരെ സമരം ചെയ്യുമെന്നാണ് അമ്മ പറയുന്നത്.  പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി ചതിച്ചതായും ഈ അമ്മ ആരോപിച്ചു. 
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വാളയാർ കേസ്: പ്രതികൾ രക്ഷപ്പെട്ട വിധിയ്ക്ക് ഒരു വർഷം; നീതി തേടി അമ്മയുടെ പോരാട്ടം തുടരുന്നു
Next Article
advertisement
Provident Fund| പ്രൊവിഡന്റ് ഫണ്ട് തുക ഇനി പൂർണമായും പിന്‍വലിക്കാം; നടപടികള്‍ ഉദാരമാക്കി EPFO
പ്രൊവിഡന്റ് ഫണ്ട് തുക ഇനി പൂർണമായും പിന്‍വലിക്കാം; നടപടികള്‍ ഉദാരമാക്കി EPFO
  • ഇപിഎഫ്ഒയുടെ പുതിയ തീരുമാനപ്രകാരം, പ്രൊവിഡന്റ് ഫണ്ട് തുക പൂർണമായും പിൻവലിക്കാൻ അംഗങ്ങൾക്ക് അനുമതി.

  • പ്രത്യേക സാഹചര്യങ്ങളിൽ കാരണം വ്യക്തമാക്കാതെ തന്നെ ഫണ്ട് പിൻവലിക്കാനും ഇപിഎഫ്ഒ അനുമതി നൽകി.

  • തുക പിൻവലിക്കാനുള്ള ചുരുങ്ങിയ സർവീസ് കാലാവധി 12 മാസമാക്കി കുറച്ചതായി ഇപിഎഫ്ഒ അറിയിച്ചു.

View All
advertisement