• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഒരു തരത്തിലുമുള്ള പീഡനവും പാടില്ലെന്നാണ് ഉദ്ദേശിച്ചത്; പറഞ്ഞത് വളച്ചൊടിച്ചു: രമേശ് ചെന്നിത്തല

ഒരു തരത്തിലുമുള്ള പീഡനവും പാടില്ലെന്നാണ് ഉദ്ദേശിച്ചത്; പറഞ്ഞത് വളച്ചൊടിച്ചു: രമേശ് ചെന്നിത്തല

സി.പി.എം സൈബര്‍ ഗുണ്ടകളും ചില കേന്ദ്രങ്ങളും നേരത്തേയും ഇതേപോലെ തന്റെ പത്രസമ്മേളനത്തിലെ ഏതാനും വാചകങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് വളച്ചൊടിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

  • Share this:
    തിരുവനന്തപുരം: പത്രസമ്മേളനത്തില്‍നിന്ന് ഒരു വാചകം മാത്രം അടര്‍ത്തിയെടുത്ത്, വളച്ചൊടിച്ച് തന്നെ പരിഹസിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുളത്തൂപ്പുഴ പീഡനക്കേസുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.

    'ഞാന്‍ ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ നിന്ന് ഒരു വാചകം മാത്രം അടര്‍ത്തിയെടുത്ത്, വളച്ചൊടിച്ച് എന്നെ പരിഹസിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പെട്ടു. പത്രലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഡി.വൈ.എഫ്.ഐക്കാര്‍ക്ക് മാത്രമേ പീഡിപ്പിക്കാവു എന്ന് എവിടെയെങ്കിലും എഴുതി വച്ചിട്ടുണ്ടോ എന്ന് ഞാന്‍ മറുപടി നല്‍കി എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്' - ചെന്നിത്തല വ്യക്തമാക്കി.

    ഡി.വൈ.എഫ്.ഐക്കാര്‍ മാത്രമല്ല, ഭരണ പക്ഷ സര്‍വ്വീസ് സംഘടനയായ എന്‍.ജി.ഒ യൂണിയന്‍കാരും പീഡിപ്പിക്കുന്നുണ്ട്  എന്ന അര്‍ത്ഥത്തിലാണ് താന്‍ പറഞ്ഞതെന്നു തന്റെ മറുപടിയിലെ അടുത്ത വാചകങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാവുമെന്നും ചെന്നിത്തല. സ്ത്രീകള്‍ക്കെതിരെ ഒരു തരത്തിലുമുള്ള പീഡനം പാടില്ലെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും ചെന്നിത്തല വ്യക്തമാക്കുന്നു.

    സി.പി.എം സൈബര്‍ ഗുണ്ടകളും ചില കേന്ദ്രങ്ങളും നേരത്തേയും ഇതേപോലെ തന്റെ പത്രസമ്മേളനത്തിലെ ഏതാനും വാചകങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് വളച്ചൊടിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. അതിന്റെ ഭാഗം മാത്രമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



    കോവിഡ് രോഗികളായ രണ്ട് യുവതികളെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ സംസ്ഥാന വ്യാപകമായി രോഷം അലടയിക്കുകയാണ്. അതില്‍ നിന്ന് ശ്രദ്ധതിരിച്ചു വിടുന്നതിനുള്ള കുതന്ത്രം മാത്രമാണ് ഇത്. നിക്ഷിപ്ത താല്പര്യക്കാരുടെ ആ കുതന്ത്രത്തില്‍ വീണു പോകരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു- ചെന്നിത്തല പറഞ്ഞു.
    Published by:Gowthamy GG
    First published: