സമസ്ത അധ്യക്ഷനെ സന്ദർശിച്ച് വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ; ആശങ്കകൾ മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് മന്ത്രി

Last Updated:

കൊണ്ടോട്ടി മുണ്ടക്കുളം ജാമിഅ ജലാലിയ കോംപ്ലക്സിലായിരുന്നു ജിഫ്രി മുത്തുകോയ തങ്ങളുമായുള്ള  കൂടിക്കാഴ്ച

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ജിഫ്രി മുത്തുകോയ തങ്ങളുമായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ കൂടിക്കാഴ്ച നടത്തി. കൊണ്ടോട്ടി മുണ്ടക്കുളം ജാമിഅ ജലാലിയ കോംപ്ലക്‌സിലാണ് കൂടിക്കാഴ്ച നടത്തിയത്. രാത്രി 8 മണിയോടെയാണ് വി അബ്ദുറഹ്മാന്‍ കൊണ്ടോട്ടി ജാമിഅ ജലാലിയയില്‍ എത്തി ജിഫ്രി തങ്ങളെ സന്ദര്‍ശിച്ചത്. കൂടിക്കാഴ്ച അരമണിക്കൂറിലേറെ നീണ്ടു.
മുസ്ലിം ലീഗ് പള്ളികളില്‍ നിശ്ചയിച്ച പ്രതിഷേധം ഒഴിവായത് ജിഫ്രി തങ്ങള്‍ അതിനെ എതിര്‍ത്തതു കൊണ്ടാണ്. പ്രതിഷേധം നടന്നിരുന്നെങ്കില്‍ അത് പലയിലത്തും സംഘര്‍ഷങ്ങള്‍ക്ക് കാരണമായേനെ. അത് ഒഴിവാക്കാന്‍ ആവശ്യമായ സഹായകമായസമീപനം സ്വീകരിച്ച മുത്തുകോയ തങ്ങളെ മന്ത്രി അഭിനന്ദിച്ചു . വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
യോഗത്തില്‍ സമസ്ത പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍ മന്ത്രിക്ക് മറുപടി നല്‍കി.വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്ന് തങ്ങള്‍ മന്ത്രിയോട് ആവശ്യപ്പെട്ടു ഇതിനുള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് ഉറപ്പുനല്‍കിയാണ് മന്ത്രി മടങ്ങിയത്.
advertisement
കഴിഞ്ഞ ദിവസം വി അബ്ദുറഹ്മാനേയും ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. എന്തു വന്നാലും നിയമം നടപ്പാക്കുമെന്നത് മന്ത്രിയുടെ ധാര്‍ഷ്ട്യം ആണെന്നായിരുന്നു തങ്ങളുടെ വിമര്‍ശനം. എന്നാല്‍ അത് തെറ്റിദ്ധാരണ കൊണ്ടാകാം എന്ന് ആയിരുന്നു മന്ത്രിയുടെ പ്രതികരണം. സന്ദര്‍ശനത്തോടെ ഈ തെറ്റിദ്ധാരണകള്‍ എല്ലാം അവസാനിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
വഖഫ് നിയമന വിഷയത്തില്‍ അടുത്ത വ്യാഴാഴ്ച വലിയ പ്രതിഷേധ സമ്മേളനം മുസ്ലിം ലീഗ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് മുമ്പേ തന്നെ സമസ്തയുമായി കൂടിക്കാഴ്ച നടത്തി പ്രശ്‌നം സമവായത്തില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ നീക്കം. അതിന് മുന്നോടിയായിട്ടാണ് വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്റെ സന്ദര്‍ശനം. സമസ്തയുടെ ആശങ്കകള്‍ മുഖ്യമന്ത്രി നേരിട്ട് മനസിലാക്കി പരിഹരിക്കുന്ന സാഹചര്യം പ്രതിസന്ധിയിലാക്കുക മുസ്ലിം ലീഗിനെ മാത്രമാണ്.
advertisement
പ്രത്യേകിച്ച് പള്ളിക്കുള്ളിലെ പ്രതിഷേധത്തെ എതിര്‍ത്ത് സമസ്ത രംഗത്തെത്തിയത് ലീഗിന് നല്‍കിയത് അപ്രതീക്ഷിത പ്രതിസന്ധിയാണ്. പൊതു ജന പങ്കാളിത്തത്തോടെയുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച് മറികടക്കാന്‍ ഉള്ള പരിശ്രമത്തിലാണ് മുസ്ലീം ലീഗ്. അതിനിടയിലാണ് മുസ്ലിം ലീഗിന്റെ നെഞ്ചിടിപ്പ് കൂട്ടി വി അബ്ദുറഹ്മാന്‍ സമസ്ത അധ്യക്ഷനെ കണ്ടതും മുഖ്യമന്ത്രിയുടെ നിലപാട് അറിയിച്ചതും.
നേരത്തെ വെള്ളിയാഴ്ച പള്ളികളില്‍ ഇതില്‍ വഖഫ് വിഷയത്തില്‍ സര്‍ക്കാര്‍ വിരുദ്ധ ആഹ്വാനങ്ങള്‍ നടത്തും എന്നായിരുന്നു മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയുടെ ചുമതലയുള്ള പി എം എ സലാം അന്ന് പറഞ്ഞത്. എന്നാല്‍ പള്ളികളില്‍ അത്തരം പ്രതിഷേധങ്ങള്‍ നടത്താന്‍ ഒരുക്കമല്ലെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ഇതോടെയാണ് ആണ് മുസ്ലിംലീഗ് പ്രതിസന്ധിയിലായത്.വഖഫ് പ്രതിഷേധ വിഷയത്തില്‍ മുസ്ലിം ലീഗിനെതിരെ വലിയ വിമര്‍ശനങ്ങള്‍ സമസ്തയുടെ നിലപാട് മാറ്റത്തോടെ ഉയരാന്‍ തുടങ്ങി. ഈ സാഹചര്യത്തില്‍ ആയിരുന്നു ലീഗിന് അടിയന്തരയോഗം ചേര്‍ന്ന് പ്രതിഷേധ പരിപാടികള്‍ പ്രഖ്യാപിക്കേണ്ടി വന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സമസ്ത അധ്യക്ഷനെ സന്ദർശിച്ച് വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ; ആശങ്കകൾ മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് മന്ത്രി
Next Article
advertisement
'സിപിഐ ഇതിന് മുമ്പ് പറഞ്ഞ വല്ല കാര്യവും പറഞ്ഞിടത്ത് നിന്നോ? നാടോടുമ്പോൾ നടുവേ ഓടണം:' വെള്ളാപ്പള്ളി നടേശൻ
'സിപിഐ ഇതിന് മുമ്പ് പറഞ്ഞ വല്ല കാര്യവും പറഞ്ഞിടത്ത് നിന്നോ? നാടോടുമ്പോൾ നടുവേ ഓടണം:' വെള്ളാപ്പള്ളി നടേശൻ
  • വെള്ളാപ്പള്ളി നടേശൻ സി.പി.ഐ. എതിർക്കുന്നത് ജീവിച്ചിരിക്കുന്നുവെന്ന് കാണിക്കാൻ മാത്രമാണെന്ന് പറഞ്ഞു.

  • പി.എം. ശ്രീ പദ്ധതിക്കെതിരെ സി.പി.ഐ. ഉയർത്തുന്ന വിമർശനങ്ങളെ വെള്ളാപ്പള്ളി തള്ളിക്കളഞ്ഞു.

  • ശബരിമല സ്വർണ്ണക്കൊള്ള വിവാദത്തിൽ ദേവസ്വം ബോർഡ് പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

View All
advertisement