In Camera Session | കോടതിയിലെ ഇൻ ക്യാമറ നടപടി ക്രമങ്ങൾ എന്തൊക്കെ ?

സാധാരണ കോടതിഹാളിലെ വാതിലുകളും ജനലുകളും അടച്ചിട്ടത് കൊണ്ടുമാത്രം ഇൻ ക്യാമറ എന്ന ഉദ്ദേശത്തെ സംതൃപ്തിപ്പെടുത്തുന്നില്ലെന്ന് സാരം.

News18 Malayalam | news18
Updated: November 16, 2020, 6:15 PM IST
In Camera Session | കോടതിയിലെ ഇൻ ക്യാമറ നടപടി ക്രമങ്ങൾ എന്തൊക്കെ ?
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: November 16, 2020, 6:15 PM IST
  • Share this:
എന്താണ് ഇന്‍ ക്യാമറ (രഹസ്യ വിചാരണ) നടപടിക്രമങ്ങള്‍? ലൈംഗികാതിക്രമങ്ങളും ബലാത്സംഗവും പീഡനവും എല്ലാം പെരുകുന്ന വര്‍ത്തമാനകാല സമുഹത്തില്‍ കേസ് നടത്തിപ്പിലും വിചാരണ വേളയിലും കേള്‍ക്കുന്ന വാക്കാണ് ഇൻ ക്യാമറ നടപടി ക്രമങ്ങള്‍ എന്നത്. എന്നാല്‍, എന്താണ് ഇൻ ക്യാമറ നടപടി ക്രമങ്ങള്‍ എന്ന കാര്യത്തില്‍ വ്യക്തത ഇപ്പോഴും നിയമ വൃത്തത്തിനുണ്ടോ എന്ന സംശയം ജനിപ്പിക്കുന്നുണ്ട് പുതിയ സംഭവ വികാസങ്ങള്‍, അല്ലെങ്കില്‍ എന്താണ് ഇന്‍ക്യാമറ നടപടി ക്രമത്തിന്റെ ഉദ്ദേശലക്ഷ്യം. അത് ഇരയെയും സാക്ഷികളെയും സംതൃപ്തിപെടുത്തുന്നുണ്ടോ.

ഈ ചോദ്യം ഉയരുന്ന ഘട്ടത്തിലാണ് ഈ കുറിപ്പ് - അടച്ചിട്ട കോടതിയില്‍ നടക്കുന്നതാണ് ഇൻ ക്യാമറ നടപടി ക്രമങ്ങള്‍ എന്ന ധാരണയാണ് പൊതുവേയുള്ളത്. എന്നാല്‍, ഇത് പൂർണമായും ശരിയാണ് എന്ന് പറയാനാകില്ല. ഇന്‍ ക്യാമറ എന്നത് ഒരു ലാറ്റിന്‍ വാക്കാണ്. ഇംഗ്ലീഷില്‍ ഇതിന് അര്‍ത്ഥം ഇന്‍ ചേംബര്‍ എന്നാണ് അതിനര്‍ത്ഥം. കോടതി മുറിയെന്നോ ഹാള്‍ എന്നോ അല്ല എന്ന് സാരം. അതായത് ഇൻ ക്യാമറ എന്ന പേരില്‍ കോടതി ഹാളില്‍ വിചാരണ നടക്കുന്നത് അതിന്റെ ഉദ്ദേശലക്ഷ്യത്തിന് ഉതകുന്നതല്ല.

You may also like:ലോക റെക്കോഡ് സ്വന്തമാക്കാൻ വെള്ളത്തിനടിയിൽ പോയി സദ്ദാം കിടന്നത് ആറു ദിവസം [NEWS]കൊച്ചിയിൽ വൻ ജ്വല്ലറി കവർച്ച; ലോക്കർ തകർത്ത് ഒന്നര കോടി രൂപയിലധികം വിലവരുന്ന ആഭരണങ്ങൾ കവർന്നു [NEWS] പ്രതിപക്ഷ നേതാവിന് ഇനി പുതിയ റോൾ; അപ്പൂപ്പൻ ആയതിന്റെ സന്തോഷം പങ്കുവച്ച് ചെന്നിത്തല [NEWS]

ഇൻ ക്യാമറയെക്കുറിച്ച് നിലവിലുള്ള നിയമം എന്താണ് പറയുന്നത്?

1. സി ആർ പി സി 372 വകുപ്പ് പ്രകാരം ഒരു ക്രമിനല്‍ കോടതി ഏത് സ്ഥലത്ത് വെച്ച് വിചാരണ നടത്തുന്നുവോ അതിനെ ഓപ്പണ്‍ കോര്‍ട്ടായി കണക്കാക്കപ്പെടും. ഇതില്‍ നിന്നും മനസിലാക്കേണ്ടത് കോടതിക്കകത്ത് വച്ച് തന്നെ വിചാരണ നടത്തണമെന്നില്ല എന്നതാണ്. സാധാരണ കോടതിയില്‍ വച്ചാണ് വിചാരണ നടക്കുന്നത് എങ്കിലും ജയിലിലും മറ്റും വെച്ചും വിചാരണ നടക്കാറുണ്ട്. സി ആർ പി സി 372 (2) വകുപ്പ് ബലാത്സംഗം അടക്കമുള്ള ലൈംഗികാതിക്രമ കേസുകളില്‍ ഇന്‍ക്യാമറയില്‍ വിചാരണ നടത്തണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. സുപ്രീംകോടതിയും ഹൈക്കോടതികളും ഇത്തരം കേസുകളില്‍ വിചാരണ ഇൻ ക്യാമറയില്‍ നടത്തണമെന്ന് ഉത്തരവിടാറുണ്ടെങ്കിലും എങ്ങനെ എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടാകാറില്ല.

2. സി ആർ പി സിയിലെ സെക്ഷന്‍ 237 (2) അനുസരിച്ച് രാഷ്ടപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍ എന്നി പദവിയിൽ ഉള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്ന കേസുകളില്‍ ഇരു പാര്‍ട്ടികളുടെയും ആവശ്യപ്രകാരം കോടതിക്ക് ഇന്‍ക്യാമറ നടപടിക്രമം നടത്താവുന്നതാണ്.

3. സി പി സി (സിവില്‍ പ്രോസിജിയര്‍ കോഡ്)ല്‍ 153 - ആം ബി വകുപ്പ് വിചാരണയുടെ സ്ഥലം ഓപ്പണ്‍ കോര്‍ട്ടായി കണക്കാക്കപ്പെടുന്നു. ഏതെങ്കിലും സിവില്‍ വ്യവഹാരം നടക്കുന്ന സ്ഥലത്തെ തുറന്ന കോടതിയായി കണക്കാക്കുന്നു. പൊതുജനങ്ങള്‍ക്ക് അടക്കം പ്രവേശനം അനുവദിക്കും എന്നതാണ് ഓപ്പണ്‍ കോര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍, പ്രിസൈഡിംഗ് ജഡ്ജി/ മജിസ്‌ട്രേറ്റിന് ഏതെങ്കിലും പ്രത്യേക വ്യവഹാരത്തില്‍ പ്രത്യേക വ്യക്തികളെ വിചാരണ സ്ഥലത്ത് നിന്ന് മാറ്റി നിര്‍ത്താം.

4. ഹിന്ദു മാരേജ് ആക്ടിലെ സെക്ഷന്‍ 22ലെ നടപടിക്രമങ്ങള്‍ കുടുംബ കോടതിയില്‍ ഇൻ ക്യാമറയിൽ ആയിരിക്കണം. അവ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യാന്‍ പാടില്ല.

5. ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 19 (2) ഇന്‍ക്യാമറ നടപടി ക്രമങ്ങളെ സംബന്ധിച്ച് പറയുന്നുണ്ട്, രാജ്യ സുരക്ഷ, പരമാധികാരം, വിദേശ രാജ്യങ്ങളുമായുള്ള ബന്ധം എന്നിവയെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇന്‍ - ക്യാമറ നടപടി ക്രമങ്ങള്‍ എടുത്തു പറയുന്നുണ്ട്.ഒരാള്‍ക്ക് അഭിമാനക്ഷതമുണ്ടാകുന്ന ആളെക്കുറിച്ച് സമൂഹത്തില്‍ മോശം പ്രതീതി ജനിപ്പിക്കുന്ന കാര്യങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന സാമാന്യയുക്തി തന്നെയാണ് ഇൻ ക്യാമറ കൊണ്ട് നിയമം വിവക്ഷിക്കുന്നത്. ലൈംഗികാതിക്രമം, ബലാത്സംഗം, ക്രൂരത എന്നിവ മനസിന് ഏൽപിച്ച ആഴത്തിലുള്ള മുറിവ് ഉണങ്ങും മുമ്പ് ഇരയ്ക്ക് വിചാരണയിലും സമാന അനുഭവം നല്‍കരുതെന്നും ഇന്‍ക്യാമറ കൊണ്ട് ഉദ്ദേശിക്കുന്നുണ്ട്. ലൈംഗികാതിക്രമ കേസുകളുടെ ക്രോസ് വിസ്താരത്തില്‍ അശ്ലീല സംഭവങ്ങളും സംഭാഷണങ്ങളും ആകും ഏറിയ പങ്കും. അത് തുറന്ന കോടതിയിലായാല്‍ ഒരു സമൂഹ അക്രമത്തിന്റെ അനുഭവമായിരിക്കും ഇരക്കുണ്ടാകുക. കുടുംബ കോടതി കേസുകളില്‍ സ്വകാര്യകാര്യങ്ങള്‍ സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടപ്പെടുമെന്നതും അത് പുനര്‍ സമാഗമത്തിന് ഉള്ള സാധ്യത പോലും പരിമിതപ്പെടുത്തുമെന്നും കാണേണ്ടതുണ്ട്.

ഇന്‍ക്യാമറ നടപടിയില്‍ ആര്‍ക്കെല്ലാം പങ്കെടുക്കാം? ജഡ്ജി/ മജിസ്‌ട്രേറ്റ് ഇരുഭാഗം അഭിഭാഷകര്‍, ഒരു കോടതി ജീവനക്കാരന്‍, പ്രതി, സാക്ഷി  ഓപ്പണ്‍ കോടതിയില്‍ മറ്റ് കേസുകള്‍ നടക്കുന്നത് പോലെ പൊതുജനങ്ങള്‍ക്കോ, മറ്റ് അഭിഭാഷകര്‍ക്കോ മാധ്യമപ്രവര്‍ത്തകര്‍ക്കോ പ്രവേശനം അനുവദിക്കുന്നതല്ല. ഇന്‍ ക്യാമറ നടപടിക്രമങ്ങള്‍ വാര്‍ത്തയാക്കുന്നതില്‍ നിന്നും മാധ്യമങ്ങള്‍ക്കും നിയന്ത്രണങ്ങളുണ്ട്.

ഇന്‍ക്യാമറ നടപടികളുടെ ഗുണങ്ങള്‍

ജഡ്ജിയുടെ/ മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ വച്ച് വിചാരണ നടന്നാല്‍ ഇരയ്ക്കും സാക്ഷികള്‍ക്കും ഭയപ്പാടില്ലാതെ കാര്യങ്ങള്‍ ബോധിപ്പിക്കാനാകും. കോടതി അന്തരീക്ഷം ഇല്ലാതാകുന്നത് മൊഴികള്‍ നല്‍കുന്നതില്‍ സാക്ഷികള്‍ക്ക് കൂടുതല്‍ ആത്മധൈര്യം പകരും സാക്ഷിക്കൂടും പ്രതിക്കൂടും എല്ലാം സാധാരണക്കാരെ ഭയപ്പെടുത്തുന്നതാണ്. ജഡ്ജിയുടെ അടുത്തിരുന്ന് കാര്യങ്ങള്‍ വിവരിക്കാനാകുന്നതും എല്ലാം തുറന്ന് പറയാന്‍ ഇടയാക്കും. ക്രോസ് വിസ്താരത്തിനും അയവുകള്‍ ഉണ്ടാകും. ഭയരഹിതമായി സുരക്ഷിതത്വത്തോടെ സാക്ഷികള്‍ക്ക് സത്യസന്ധമായ വിചാരണയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ്  ഇൻ ക്യാമറ നടപടികള്‍ നടത്തുന്നത്. സാധാരണ കോടതിഹാളിലെ വാതിലുകളും ജനലുകളും അടച്ചിട്ടത് കൊണ്ടുമാത്രം ഇൻ ക്യാമറ എന്ന ഉദ്ദേശത്തെ സംതൃപ്തിപ്പെടുത്തുന്നില്ലെന്ന് സാരം.
Published by: Joys Joy
First published: November 16, 2020, 6:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading