തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ട്രെയിന്‍ കൂടി വന്നത് നല്ല കാര്യമാണെന്നും എന്നാല്‍ അതില്‍ എന്താണ് അഭിമാനിക്കാനുള്ളതെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലന്. യഥാര്‍ത്ഥത്തില്‍ കെറെയില്‍ പൊളിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നും എകെ ബാലന് പറഞ്ഞു.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് ചെയ്ത ഒരു ഗിമ്മിക് എന്നതിനപ്പുറം ഒരു പ്രാധാന്യവും ഇതിനില്ലെന്ന് അദ്ദേഹം പറഞ്ഞു.കേരളത്തോട് റെയില്‍വേ കാണിച്ചിട്ടുള്ള അവഹേളനത്തിനും അപമാനത്തിനും ഇതൊരു പരിഹാരമാണോയെന്നും എകെ ബാലന് ചോദിച്ചു.
എത്ര മാലകള്‍ ചാര്‍ത്തിയാലും പുഷ്പവൃഷ്ടി നടത്തിയാലും ആ വഞ്ചനക്ക് ഇതുകൊണ്ട് പരിഹാരമാവില്ല. റെയില്‍വേയുടെ കാര്യത്തില്‍ കേരളത്തോടുള്ള അവഗണനയില്‍ കോണ്‍ഗ്രസും ബിജെപിയും ഒരേ സമീപനം തന്നെയാണ് കാട്ടിയതെന്ന് എ.കെ ബാലന് പറഞ്ഞു.
Also Read-‘വന്ദേഭാരത് പെട്ടെന്ന് അനുവദിച്ചതിന് പിന്നില്‍ കേരളത്തോടുള്ള വിരോധരാഷ്ട്രീയം’: ഡിവൈഎഫ്ഐ
വന്ദേ ഭാരത് തിരുവനന്തപുരത്തു നിന്ന് കണ്ണൂരെത്താന്‍ എട്ടു മണിക്കൂറാണ് എടുക്കുന്നത്. ടിക്കറ്റ് ചാര്‍ജ് 2238 രൂപ. തിരുവനന്തപുരം-കണ്ണൂര്‍ വിമാനക്കൂലി 2897 രൂപയാണ്. കേവലം ഒരു മണിക്കൂര്‍ കൊണ്ട് എത്തും. ജനശതാബ്ദിയും രാജധാനിയും ഏകദേശം വന്ദേ ഭാരതിന്റെ റണ്ണിങ് ടൈമില്‍ തന്നെ തിരുവനന്തപുരം – കണ്ണൂര്‍ യാത്ര പൂര്‍ത്തിയാക്കുമെന്നും എകെ ബാലന് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: AK Balan, Cpm, Vande Bharat, Vande Bharat Express