advertisement

മകൾക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മ വാഹനാപകടത്തില്‍ മരിച്ചു

Last Updated:

മകൾ കൃഷ്ണപ്രിയയുടെ സ്കൂട്ടറിന് പുറകിലിരുന്ന് കൊല്ലങ്കോട്ടേക്ക് പോകുകയായിരുന്നു പത്മകുമാരി

തിരുവനന്തപുരം: മകൾക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മ അപകടത്തിൽ മരിച്ചു. പാറശാല കൊല്ലങ്കോട് വെങ്കഞ്ഞി ആനാട് മറുവത്തലക്കൽ പങ്കജാക്ഷ വിലാസത്തിൽ പത്മകുമാരി (48) ആണ് മരിച്ചത്.
ചെറുവാരക്കോണം കിണറ്റ്മുക്കിന് സമീപമാണ് അപകടം നടന്നത്. ഇവരുടെ മകൾ കൃഷ്ണപ്രിയയുടെ സ്കൂട്ടറിന് പുറകിലിരുന്ന് കൊല്ലങ്കോട്ടേക്ക് പോകുകയായിരുന്നു പത്മകുമാരി. റോഡുവക്കിലെ പുരയിടത്തിൽ നിന്ന പുളിമരം മുറിച്ചതിൻ്റെ ഇലയിലും മറ്റ് അവശിഷ്ടങ്ങളിലും തെന്നി നിയന്ത്രണം തെറ്റി സ്കൂട്ടർ മറിയുകയായിരുന്നു. പത്മകുമാരി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഈ സമയം പുറകിൽ നിന്ന് വന്ന തമിഴ്നാട്ടിലെ സ്വകാര്യ സ്കൂളിലെ വാൻ തലയിലൂടെ കയറിയിറങ്ങി തൽക്ഷണം മരിക്കുകയായിരുന്നു.
advertisement
കൃഷ്ണപ്രിയക്ക് കാലിൽ പൊട്ടലുണ്ട്. മൃതദേഹം പാറശാല ഗവ.താലൂക്കാശുപത്രി മോർച്ചറിയിൽ. പാറശാല പൊലീസ് കേസെടുത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മകൾക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മ വാഹനാപകടത്തില്‍ മരിച്ചു
Next Article
advertisement
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: SIT അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി; CBI അന്വേഷണം ഉടനില്ല
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: SIT അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി; CBI അന്വേഷണം ഉടനില്ല
  • ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ SIT അന്വേഷണം ശരിയായ ദിശയിലാണെന്ന് ഹൈക്കോടതി വ്യക്തമാക്കി

  • CBI അന്വേഷണം ഉടനില്ലെന്നും, പ്രതികൾ രക്ഷപ്പെടില്ലെന്ന് ഉറപ്പാക്കാൻ കോടതി കർശന മേൽനോട്ടം വാഗ്ദാനം ചെയ്തു

  • ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി വ്യാഴാഴ്ച വിധി പറയും

View All
advertisement