ശബരിമലയിൽ ദർശനത്തിനായി 36 യുവതികൾ ഓൺലൈൻ വഴി അപേക്ഷ നൽകി. ഇക്കൊല്ലം മണ്ഡലകാലം ആരംഭിക്കാൻ മൂന്നു ദിവസം ബാക്കിയിരിക്കെയാണ് ഇത്രയും പേർ ഓൺലൈനായി രജിസ്റ്റർ ചെയ്തത്.
യുവതി പ്രവേശനം അനുവദിച്ചുള്ള 2018 ലെ വിധി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് സ്റ്റേ ചെയ്യാത്ത പശ്ചാത്തലത്തിലാണ് ഈ വിവരം പുറത്തു വരുന്നത് ..
ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത യുവതികളുടെ വിവരങ്ങള്‍ വിശദമായി പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ വര്‍ഷം ശബരിമലയില്‍ ദര്‍ശനം നടത്തിയ കനക ദുര്‍ഗ ഇത്തവണയും ദര്‍ശനം നടത്തുമെന്ന് വ്യക്തമാക്കി. വിലക്കില്ലാത്ത സാഹചര്യത്തിൽ ശബരിമല ദർശനം നടത്താൻ ഉടനെത്തുമെന്ന് കഴിഞ്ഞ തവണ മടങ്ങിപോകേണ്ടിവന്ന ആക്ടിവിസ്റ്റ് തൃപ്തി ദേശായിയും വ്യക്തമാക്കിയിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.