HOME /NEWS /Kerala / തിരുവനന്തപുരത്ത് യുവതി വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ; 9 മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരത്ത് യുവതി വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ; 9 മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് യുവതിയുടെ മാതാപിതാക്കള്‍ ആരോപിച്ചു

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

    തിരുവനന്തപുരം: കഠിനംകുളം പുത്തന്‍തോപ്പില്‍ യുവതിയെ വീടിനുള്ളിലെ കുളിമുറിക്കുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. 9 മാസം പ്രായമുള്ള കുഞ്ഞിനെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുത്തന്‍തോപ്പ് റോജ ഡെയ്‌ലില്‍ രാജു ജോസഫ് ടിന്‍സിലിയുടെ ഭാര്യ അഞ്ജു (23) വാണ് മരിച്ചത്. ഇവരുടെ മകന്‍ ഡേവിഡ് സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലാണ്.

    ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ഭര്‍ത്താവ് രാജു പുറത്തുപോയി വരുമ്പോഴാണ് അഞ്ജുവിനെ കത്തിക്കരിഞ്ഞ നിലയിലും കുഞ്ഞിനെ പൊള്ളലേറ്റ നിലയിലും കുളിമുറിക്കുള്ളിൽ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ വിളിച്ചുകൂട്ടിയശേഷം കുഞ്ഞിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

    Also Read- കൊല്ലത്ത് കൂട്ടുകാർക്കൊപ്പം പിറന്നാൾ ആഘോഷത്തിനെത്തിയ നിയമവിദ്യാർത്ഥിനി മുങ്ങി മരിച്ചു

    കുളിമുറിയില്‍ തീ കത്തിയത് അറിഞ്ഞില്ലെന്നാണ് സമീപത്തെ വീടുകളിലുള്ളവര്‍ പറയുന്നത്. പുത്തന്‍ത്തോപ്പില്‍ ഫുടബോള്‍ മത്സരം കാണാന്‍ പോയശേഷം ഇടവേള സമയത്ത് വീട്ടില്‍ വന്നപ്പോഴാണ് പൊള്ളലേറ്റ നിലയില്‍ കണ്ടതെന്നാണ് രാജു സമീപവാസികളോട് പറഞ്ഞത്. എന്നാല്‍, ഈ സമയം ഭര്‍ത്താവ് എവിടെ ആയിരുന്നുവെന്നുള്ളത് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

    Also Read- ചുരുളി വെള്ളച്ചാട്ടം കാണാനെത്തിയ വിദ്യാർത്ഥിനി മരക്കൊമ്പ് വീണ് മരിച്ചു

    സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് അഞ്ജുവിന്റെ മാതാപിതാക്കള്‍ ആരോപിച്ചു. 2021 നവംബര്‍ മാസത്തിലായിരുന്നു രാജുവിന്റെയും അഞ്ജുവിന്റെയും വിവാഹം. വെങ്ങാനൂര്‍ പൂങ്കുളം പ്രമോദിന്റെയും ഷൈലജയുടെയും മകളാണ് മരിച്ച അഞ്ജു.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Kadinamkulam, Thiruvananthapuram