SHOCKING: നാലുമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി കൊച്ചിയിൽ അമ്മ ആത്മഹത്യ ചെയ്തു
Last Updated:
സംഭവം കൊച്ചി പാലാരിവട്ടത്ത്
കൊച്ചി: പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയശേഷം അമ്മ ആത്മഹത്യ ചെയ്തു. എറണാകുളം പാലാരിവട്ടത്താണ് സംഭവം. നാലുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം അമ്മ ആത്മഹത്യ ചെയ്യുകയായിരുന്നു. കൊട്ടാരക്കര സ്വദേശി ഉദയ (30)ആണ് ആത്മഹത്യ ചെയ്തത്.
രാവിലെ അഞ്ചുമണിയോടെയാണ് സംഭവം. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ലോഡ്ജിലാണ് മൃതദേഹം കണ്ടത്. യുവതിയുടെ ബന്ധുക്കളിൽ നിന്ന് പാലാരിവട്ടം പൊലീസ് വിവരം ശേഖരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 27, 2019 8:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
SHOCKING: നാലുമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി കൊച്ചിയിൽ അമ്മ ആത്മഹത്യ ചെയ്തു


