വനിതാമതിൽ: മൂന്നു ജില്ലകളിൽ ആക്രമണ സാധ്യതയെന്ന് ഇന്റലിജൻസ്

Last Updated:
കോഴിക്കോട്: ജനുവരി ഒന്നിന് സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ ആക്രമണ സാധ്യതയെന്ന് ഇന്റലിജൻസിൻറെ മുന്നറിയിപ്പ്. കാസർകോട്, കണ്ണൂർ, കോഴിക്കോട് റൂറൽ എന്നിവിടങ്ങളിലാണ് ഭീഷണിയുള്ളത്. ഈ സാഹചര്യത്തിൽ ഇവിടെ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്താൻ ഡിജിപി ലോക്നാഥ് ബെഹ്റ മൂന്ന് ജില്ലാ പൊലീസ് മേധാവികൾക്കും നിർദേശം നല്‍കി.
ശബരിമല കർമ സമിതി 26ന് സംഘടിപ്പിച്ച അയ്യപ്പജ്യോതിയിൽ പങ്കെടുക്കാനെത്തിയവർക്കെതിരെ കണ്ണൂർ, കാസർകോട് അതിർത്തിപ്രദേശങ്ങളായ ആണൂർ, ഓണക്കുന്ന് എന്നിവിടങ്ങളിൽ ആക്രമണമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽകൂടിയാണ് കർശന സുരക്ഷാ നിര്‍‌ദേശം നൽകിയിട്ടുള്ളത്. വനിതാമതിലിനും ഇതിൽ പങ്കെടുക്കുന്നവർ എത്തുന്ന വാഹനങ്ങൾക്കും നേരെ ആക്രമണ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്‌.
ആക്രമണ സാധ്യതയുള്ള പ്രദേശങ്ങളിലെ ബിജെപി, സംഘപരിവാർ നേതാക്കളുടെയും പ്രധാന പ്രവർത്തകരുടെയും നീക്കങ്ങൾ നിരീക്ഷിക്കാനും നിർദേശമുണ്ട്. കാസർകോട്, മഞ്ചേശ്വരം, ആദൂർ, ബേക്കൽ‌, അമ്പലത്തറ, വെള്ളരിക്കുണ്ട് സ്റ്റേഷൻ പരിധികളിലെ 74 ഇടങ്ങളിലാണ് അതീവശ്രദ്ധ വേണ്ടത്. മതിലിൽ പങ്കെടുക്കാൻ വയനാട്ടിൽ നിന്നെത്തുന്നവരെയും നിരീക്ഷിക്കും.
advertisement
കണ്ണൂരിലെ കരിവെള്ളൂർ‌, കോത്തായിമുക്ക്, അന്നൂർ, കണ്ടോത്ത് പറമ്പ്, തലായി, സെയ്താർപള്ളി എന്നിങ്ങനെ ആറിടത്താണ് നീരീക്ഷണം. കോഴിക്കോട് റൂറലിൽ അഴിയൂർ, കുഞ്ഞിപ്പള്ളി, മുക്കാളി, പാലയാട്ടുനട, ബ്രദേഴ്സ് ബസ് സ്റ്റോപ്പ്, പയ്യോളി എന്നിവിടങ്ങളിലും ശ്രദ്ധവേണമെന്ന് നിർദേശിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വനിതാമതിൽ: മൂന്നു ജില്ലകളിൽ ആക്രമണ സാധ്യതയെന്ന് ഇന്റലിജൻസ്
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement