ശബരിമല അടച്ചു പൂട്ടി വന്യമൃഗങ്ങള്‍ക്ക് നല്‍കുകയാണ് വേണ്ടതെന്ന് എഴുത്തുകാരി

Last Updated:

ശബരിമല പോലുള്ള വിഷയങ്ങളില്‍ പല സാഹിത്യകാരന്‍മാരും മൗനം പാലിയ്ക്കുന്നത് വായനക്കാരെ നഷ്ടപ്പെടുമോയെന്ന ഭയം കാരണമാണെന്നും അനിതാ നായര്‍

പാലക്കാട്: ശബരിമല ക്ഷേത്രം അടച്ചു പൂട്ടി വന്യമൃഗങ്ങള്‍ക്ക് നല്‍കുകയാണ് വേണ്ടതെന്ന് പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരി അനിതാ നായര്‍. വോട്ട് ബാങ്ക് സുരക്ഷിതമാക്കാനാണ് ശബരിമലയിലെ സമരങ്ങളെന്നും അനിതാ നായര്‍ പാലക്കാട് പറഞ്ഞു.
'ശബരിമല ക്ഷേത്രത്തെ ചൊല്ലി തര്‍ക്കമുണ്ടാക്കുന്നതിന് പകരം വനമേഖലയിലെ ക്ഷേത്രം പൂട്ടി വന്യമൃഗങ്ങള്‍ക്ക് മാത്രമായി പ്രദേശം വിട്ടുനല്‍കണം. എല്ലായിടത്തും സ്ത്രീകള്‍ക്ക് തുല്യാവകാശമുണ്ട്. സ്ത്രീകള്‍ കടക്കേണ്ട എന്ന് പറയുന്ന ദൈവത്തെ നമുക്ക് ആവശ്യമുണ്ടോ' അനിതാ നായര്‍ ചോദിച്ചു.
Also Read: കർണാടക: സർക്കാരിനെ താഴെയിറക്കാനുള്ള BJP നീക്കത്തിന് തിരിച്ചടി
ശബരിമല പോലുള്ള വിഷയങ്ങളില്‍ പല സാഹിത്യകാരന്‍മാരും മൗനം പാലിയ്ക്കുന്നത് വായനക്കാരെ നഷ്ടപ്പെടുമോയെന്ന ഭയം കാരണമാണെന്നും അനിതാ നായര്‍ പറഞ്ഞു.
ജന്മനാട്ടിലെ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കവേയായിരുന്നു ഇംഗീഷ് സാഹിത്യകാരിയുടെ അഭിപ്രായപ്രകടനം.
advertisement
Dont Miss: അവിശ്വാസം അതിജീവിച്ച് തെരേസ മേ
ഏഴാം ക്ലാസ് ഇംഗ്ലീഷ് പാഠപുസ്തത്തില്‍ നാട്ടിലെ പൂരത്തെക്കുറിച്ചെഴുതിയ ഓര്‍മ്മക്കുറിപ്പിനെക്കുറിച്ച് വിദ്യാര്‍ത്ഥികളുമായി സംവദിയ്ക്കാനാണ് അനിതാ നായര്‍ പാലക്കാട് ചളവറ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെത്തിയത്. എന്നാല്‍ സമകാലിക വിഷയങ്ങളില്‍ ഉള്‍പ്പടെയുള്ള നിലപാട് വ്യക്തമാക്കി അനിതാനായര്‍ സംവാദം സജീവമാക്കി
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല അടച്ചു പൂട്ടി വന്യമൃഗങ്ങള്‍ക്ക് നല്‍കുകയാണ് വേണ്ടതെന്ന് എഴുത്തുകാരി
Next Article
advertisement
ആർമി ഓഫീസറായി ചമഞ്ഞ് ഡോക്ടറെ ബലാത്സംഗം ചെയ്ത ഡെലിവറി ബോയ് അറസ്റ്റിൽ
ആർമി ഓഫീസറായി ചമഞ്ഞ് ഡോക്ടറെ ബലാത്സംഗം ചെയ്ത ഡെലിവറി ബോയ് അറസ്റ്റിൽ
  • ആർമി ലെഫ്റ്റനന്റായി ചമഞ്ഞ് ഡോക്ടറെ ബലാത്സംഗം ചെയ്ത ഡെലിവറി ഏജന്റ് ആരവ് മാലിക് ഡൽഹിയിൽ അറസ്റ്റിലായി.

  • ആർമി യൂണിഫോം ഓൺലൈനായി വാങ്ങി, വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് ഡോക്ടറുടെ വിശ്വാസം നേടിയെന്ന് പോലീസ്.

  • മാലിക്കിനെതിരെ ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, ആൾമാറാട്ടം കേസുകൾ രജിസ്റ്റർ ചെയ്തതായി പോലീസ്.

View All
advertisement