പെണ്‍കുട്ടി കുളിമുറിയില്‍ കുളിക്കുന്നത് ഒളിഞ്ഞുനോക്കിയ പ്രതിക്ക് രണ്ടു വര്‍ഷം കഠിന തടവ്
- Published by:Sarika KP
- news18-malayalam
Last Updated:
10,000 രൂപ പിഴയും അടയ്ക്കണം. പിഴയടച്ചില്ലെങ്കിൽ ആറുമാസം അധികതടവ് അനുഭവിക്കണം.
കൊച്ചി: ശുചിമുറിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കുളിക്കുന്നത് ഒളിഞ്ഞുനോക്കിയ പ്രതിക്ക് രണ്ടു വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ചെറായി കോവിലകത്തുംകടവ് ഏലൂര്‍ വീട്ടില്‍ ശിവൻ (62)ആണ് പ്രതി. പറവൂര്‍ അതിവേഗ സ്‌പെഷല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.
പ്രതി പിഴ അടച്ചില്ലെങ്കില്‍ ആറു മാസം അധിക തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. 2022 ജൂലൈ 13 നാണ് കേസിന് ആസ്പദമായ സംഭവ. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മുനമ്പം പൊലീസ് ആണ് കേസന്വേഷിച്ചത്. ജഡ്ജി ടി.കെ. സുരേഷാണ് ശിക്ഷ വിധിച്ചത്.
ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസില്‍ ബിജെപി എല്‍എല്‍എ രാംജുലാര്‍ ഗോണ്ടിന് 25 വര്‍ഷം തടവുശിക്ഷ വിധിച്ചു. ഒന്‍പത് വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ സോനബാന്ദ്രയിലെ എം.പി-എംഎല്‍എ കോടതിയിലെ അഡീഷണല്‍ ഡിസ്ട്രിക്ട്, സെഷന്‍ ജഡ്ജ് അഹ്‌സാന്‍ ഉള്ള ഖാന്‍ ആണ് ശിക്ഷവിധിച്ചത്. കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ ഗോണ്ടിന്റെ എംഎല്‍എ സ്ഥാനം നഷ്ടമാകും. തടവ് ശിക്ഷയ്ക്ക് പുറമെ പ്രതി പത്ത് ലക്ഷം രൂപ നഷ്ടപരിഹാരമായും നല്‍കണം. ഇത് ബലാത്സംഗത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ പുനരധിവാസത്തിനായി നല്‍കണം. ദുദ്ദി നിയമസഭ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് രാംദുലാര്‍ ഗോണ്ട്. കേസില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് ഡിസംബര്‍ 12-ന് കോടതി വിധിച്ചിരുന്നു.
Location :
Kochi,Ernakulam,Kerala
First Published :
December 19, 2023 9:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
പെണ്‍കുട്ടി കുളിമുറിയില്‍ കുളിക്കുന്നത് ഒളിഞ്ഞുനോക്കിയ പ്രതിക്ക് രണ്ടു വര്‍ഷം കഠിന തടവ്