അഖില ഹാദിയയെ തടവിൽ പാർപ്പിച്ചിരിക്കുകയാണെന്ന് പിതാവ് അശോകൻ; ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് സമർപ്പിച്ചു

Last Updated:

മകളുടെ ജീവൻ അപകടത്തിലായേക്കുമെന്നും അവളെ തടവിൽ വച്ചിരിക്കുന്നവർക്ക് നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി അടുത്ത ബന്ധമുണ്ടെന്നും അശോകൻ ആരോപിക്കുന്നു

കേരള ഹൈക്കോടതി
കേരള ഹൈക്കോടതി
കോളിളക്കമുണ്ടാക്കിയ മതപരിവർത്തനകേസിലെ ഹാദിയ എന്നറിയപ്പെടുന്ന അഖിലയുടെ പിതാവ് വൈക്കം സ്വദേശി അശോകൻ തന്റെ മകളേക്കുറിച്ച് വിവരമില്ലെന്നും നിയമപരമായ നടപടികൾക്കായി കോടതിയിൽ ഹാജരാക്കണമെന്നും ആവശ്യപ്പെട്ട് വെള്ളിയാഴ്ച കേരള ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് സമർപ്പിച്ചു. മകളുടെ ജീവൻ അപകടത്തിലായേക്കുമെന്നും അവളെ തടവിൽ വച്ചിരിക്കുന്നവർക്ക് നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി അടുത്ത ബന്ധമുണ്ടെന്നും അശോകൻ ആരോപിക്കുന്നു.
ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്തി ഹാദിയ ആയി മാറിയ അഖിലയുടെ ഷഫീൻ ജഹാൻ എന്ന വ്യക്തിയുമായുള്ള വിവാഹം അസാധുവാക്കിയ കേരള ഹൈക്കോടതി വിധി റദ്ദ് ചെയ്തുകൊണ്ട് ഭർത്താവുമൊത്ത് ജീവിക്കുവാൻ സുപ്രീം കോടതി 2018 ൽ അനുവാദം നൽകിയിരുന്നു.
ബാച്ചിലർ ഓഫ് ഹോമിയോപ്പതി മെഡിസിൻ ആൻഡ് സർജറി (ബിഎച്ച്എംഎസ് ) പാസായ മകൾ വിവാഹ ശേഷം മലപ്പുറത്ത് ഒരു ക്ലിനിക്ക് ആരംഭിച്ചിരുന്നു എന്ന് അശോകൻ ഹർജിയിൽ പറയുന്നു. എ എസ് സൈനബ എന്ന വ്യക്തിയും മർക്കാസുൽ ഹിദായ, സത്യശരണി എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്, എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു ക്ലിനിക്ക് സ്ഥിതിചെയ്തിരുന്നത് എന്നും പറയുന്നു .
advertisement
മകളുടെ കാര്യങ്ങളിൽ ആശങ്കാകുലരായിരുന്ന അശോകനും ഭാര്യയും ഹാദിയയെ ഇടയ്ക്കിടെ ബന്ധപ്പെടുകയും ക്ലിനിക്കിൽ നേരിട്ട് പോയി കാണുകയും ചെയ്തിരുന്നു. അടുത്തിടെ ഷഫീനുമായി തനിക്ക് ഇനി യാതൊരു ബന്ധവുമില്ല എന്നും ഷഫീൻ ഇപ്പോൾ എവിടെയാണെന്ന് പോലും അറിയില്ലെന്നും ഹാദിയയുടെ അമ്മയോട് അവൾ പറഞ്ഞിരുന്നു എന്നും അതുകൊണ്ടു തന്നെ ഹാദിയയുടെ കാര്യത്തിൽ തങ്ങൾക്ക് നല്ല ആശങ്ക ഉണ്ടെന്നും അശോകൻ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഒരു മാസമായി മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്ന് ഡിസംബർ 3 ന് അശോകൻ മകളുടെ ക്ലിനിക്കിൽ എത്തി.അത് പൂട്ടിക്കിടക്കുകയായിരുന്നു. സമീപവാസികളോട് തിരക്കിയെങ്കിലും അവരെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ഇത് തന്റെ ഭയം ഇരട്ടിയാക്കിയതായും അശോകൻ പറയുന്നു. സൈനബയുടെയും ഷഫീൻ ജഹാന്റെയും തടവിൽ ആണ് തന്റെ മകളെന്നും അശോകൻ ഭയക്കുന്നുണ്ട്.
advertisement
ഹാദിയ തടങ്കലിൽ ആണെന്നും സ്വതന്ത്രയാക്കി കോടതിയിൽ ഹാജരാക്കണമെന്നും അശോകന്റെ അഭിഭാഷകൻ സി രാജേന്ദ്രൻ ആവശ്യപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Law/
അഖില ഹാദിയയെ തടവിൽ പാർപ്പിച്ചിരിക്കുകയാണെന്ന് പിതാവ് അശോകൻ; ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് സമർപ്പിച്ചു
Next Article
advertisement
താലിബാൻ മന്ത്രി ആദ്യമായി ഇന്ത്യയിലേക്ക്; അറിയുമോ അമീര്‍ ഖാന്‍ മുത്താഖിയെ?
താലിബാൻ മന്ത്രി ആദ്യമായി ഇന്ത്യയിലേക്ക്; അറിയുമോ അമീര്‍ ഖാന്‍ മുത്താഖിയെ?
  • താലിബാൻ വിദേശകാര്യമന്ത്രി മൗലവി ആമിര്‍ ഖാന്‍ മുത്താഖി ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്നു.

  • മുത്താഖി-ജയ്ശങ്കര്‍ കൂടിക്കാഴ്ചയിൽ താലിബാനുമായുള്ള ബന്ധം, ഭീകരവാദം, വ്യാപാരം തുടങ്ങിയവ ചര്‍ച്ചയാകും.

  • മുത്താഖി ഇന്ത്യയില്‍ നിന്ന് വൈദ്യശാസ്ത്രം, അടിസ്ഥാന വികസനം, വികസന സംരംഭങ്ങള്‍ എന്നിവയില്‍ സഹകരണം തേടും.

View All
advertisement