അകാരണമായി ദീർഘകാലം പങ്കാളിക്ക് ലൈംഗികബന്ധം നിഷേധിക്കുന്നത് മാനസിക പീഡനത്തിന് തുല്യമെന്ന് ഹൈക്കോടതി
- Published by:Rajesh V
- news18-malayalam
Last Updated:
വിവാഹമോചന ഹർജി കുടുംബ കോടതി തള്ളിയതിനെതിരെ നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴാണ് കോടതി നിർണായകമായ നിരീക്ഷണം നടത്തിയത്
അലഹബാദ്: മതിയായ കാരണമില്ലാതെ ദീർഘകാലം പങ്കാളിയ്ക്ക് ലൈംഗിക ബന്ധം നിഷേധിക്കുന്നത് മാനസിക പീഡനത്തിന് തുല്യമാണെന്ന് അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. വിവാഹമോചന ഹർജി കുടുംബ കോടതി തള്ളിയതിനെതിരെ നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴാണ് കോടതി നിർണായകമായ നിരീക്ഷണം നടത്തിയത്.
1979ലാണ് ഹർജിക്കാരായ ദമ്പതികൾ വിവാഹിതരായത്. ഇവരുടെ പരമ്പരാഗത ചടങ്ങ് അനുസരിച്ച് ഭാര്യയുടെ ഗൗന അഥവാ വധു തന്റെ വിവാഹ ശേഷം മാതൃവീട് വിട്ട് ഭർത്താവിന്റെ വീട്ടിലേയ്ക്ക് പോകുന്ന ചടങ്ങ് ഏഴ് വർഷത്തിന് ശേഷം നടത്തിയിരുന്നു. ഗൗന കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഭാര്യയ്ക്ക് തന്നോടുള്ള മനോഭാവം മാറുകയും ഭാര്യ എന്ന നിലയിൽ തന്നോടൊപ്പം ജീവിക്കാൻ അവർ വിസമ്മതിക്കുകയും ചെയ്തുവെന്നാണ് ഭർത്താവ് ആരോപിക്കുന്നത്. പലതവണ ശ്രമിച്ചെങ്കിലും ഭാര്യ ശാരീരിക ബന്ധത്തിന് തയ്യാറായില്ലെന്നും ഭർത്താവ് അവകാശപ്പെട്ടു. കുറച്ചുകാലം ഇരുവരും ഒരേ വീട്ടിലാണ് താമസിച്ചത്. അതിനുശേഷം ഭാര്യ അവരുടെ മാതാപിതാക്കളുടെ വീട്ടിലേയ്ക്ക് താമസം മാറി.
advertisement
Also Read- ആയിരത്തോളം വർഷം പഴക്കമുള്ള കുട്ടനാട്ടിലെ മങ്കൊമ്പ് ക്ഷേത്രം ആറടി ഉയർത്തുന്നു; ചെലവ് മൂന്നരക്കോടി
പോലീസ് ഡിപ്പാർട്ട്‌മെന്റിൽ സേവനമനുഷ്ഠിക്കുന്ന ഇയാൾക്ക് പോസ്റ്റിംഗ് കിട്ടിയ സ്ഥലത്തേയ്ക്ക് മാറി താമസിക്കേണ്ടിവന്നു. ഗൗനയ്ക്ക് ശേഷം ആറുമാസം കഴിഞ്ഞ് ഭാര്യയോട് മാതാപിതാക്കളുടെ വീട്ടിൽ നിന്ന് മടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഭാര്യ വിസമ്മതിക്കുകയും പരസ്പരധാരണയോടെയുള്ള വിവാഹമോചനം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 1994ൽ ദമ്പതികൾ വിവാഹമോചന കരാർ തയ്യാറാക്കി. അതിനുശേഷം അയാൾ വീണ്ടും വിവാഹിതനായി.
advertisement
മാനസിക പീഡനം, ദീർഘനാളത്തെ ഉപേക്ഷിക്കൽ, 1994-ലെ വിവാഹമോചന കരാർ എന്നിവയുടെ അടിസ്ഥാനത്തിലാണ് വിവാഹമോചനത്തിന് ഉത്തരവിട്ടത്. എന്നാൽ മതിയായ നോട്ടീസ് നൽകിയിട്ടും ഭാര്യ കുടുംബ കോടതിയിൽ ഹാജരാകാത്തതിനാൽ കേസ് തുടരുകയായിരുന്നു. എന്നാൽ തെളിവുകൾ പരിശോധിച്ച ശേഷം കുടുംബകോടതി പരാതിക്കാരന്റെ കേസ് തെളിയിക്കാനാകില്ല എന്ന് കണ്ട് തള്ളി.
Also Read- മലപ്പുറത്തെ വ്യാപാരിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ട്രോളി ബാഗിൽ; യുവതിയടക്കം രണ്ടുപേർ പിടിയിൽ
പ്രതിയുടെ മേലുള്ള കേസും തെളിവുകളും അവിശ്വസിക്കാൻ രേഖകളിൽ ഒന്നുമില്ലെന്ന് അപ്പീലിൽ വാദം കേട്ട ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതേസമയം കക്ഷികൾ വളരെക്കാലമായി വേർപിരിഞ്ഞാണ് താമസിക്കുന്നതെന്ന് രേഖകളിൽ നിന്ന് വ്യക്തമാണെന്നും വൈവാഹിക ജീവിതത്തിലെ ചില ഉത്തരവാദിത്തങ്ങൾ ഭാര്യ നിഷേധിച്ചതായും ഹൈക്കോടതി ഊന്നിപ്പറഞ്ഞു.
advertisement
കുടുംബകോടതി ഹൈപ്പർ ടെക്‌നിക്കൽ സമീപനമാണ് സ്വീകരിച്ചതെന്നും അതുകൊണ്ടാണ് യുവാവിന്റെ കേസ് തള്ളിക്കൊണ്ട് ഉത്തരവിറക്കിയെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. അതിനാൽ ഭാര്യയുമായി ജീവിതം പുനരാരംഭിക്കാൻ ഒരു പങ്കാളിയെ നിർബന്ധിക്കുന്നത് സ്വീകാര്യമായ ഒരു നടപടി അല്ലെന്ന് നിരീക്ഷിച്ച കോടതി, കീഴ്ക്കോടതിയുടെ ഉത്തരവ് റദ്ദാക്കുകയും പുരുഷന് വിവാഹമോചനം അനുവദിക്കുകയും ചെയ്തു.
Location :
Allahabad,Allahabad,Uttar Pradesh
First Published :
May 26, 2023 10:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
അകാരണമായി ദീർഘകാലം പങ്കാളിക്ക് ലൈംഗികബന്ധം നിഷേധിക്കുന്നത് മാനസിക പീഡനത്തിന് തുല്യമെന്ന് ഹൈക്കോടതി