ക്ഷേത്ര ഉപദേശക സമിതിയുടെ പേരുള്ള എല്ലാ ശിലാഫലകങ്ങളും നീക്കണം; കൊച്ചിൻ ദേവസ്വം ബോർഡിനോട് ഹൈക്കോടതി
- Published by:Rajesh V
- news18-malayalam
Last Updated:
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മുഴവന്‍ ക്ഷേത്രങ്ങളിലും ക്ഷേത്ര ഉപദേശക സമിതിയുടെ പേരുള്ള ശിലാഫലകങ്ങള്‍ അടിയന്തരമായി എടുത്തുമാറ്റണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്
കൊച്ചി: കൊച്ചിന്‍ ദേവസ്വം ബോഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ക്ഷേത്ര ഉപദേശക സമിതിയുടെ പേരുള്ള എല്ലാ ശിലാഫലകങ്ങളും അടിയന്തിരമായി എടുത്തുമാറ്റാന്‍ ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റീസ് പി ജി അജിത്ത് കുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്.
2014ല്‍ തൃശൂര്‍ നെയ്തലക്കാവ് ക്ഷേത്രത്തില്‍ കൊച്ചുമകനെ തുലാഭാരം നടത്തുന്നതിനിടയില്‍ തുലാഭാരത്തട്ട് പൊട്ടിവീണ് തലയ്ക്ക് പരിക്കേറ്റതിനെതുടര്‍ന്ന് ചേറ്റുപുഴ സ്വദേശി നിരഞ്ജന വീട്ടില്‍ വിജയന്‍ കാവിലേക്ക് തുലാഭാര തട്ട് സംഭാവാന ചെയ്തിരുന്നു. തട്ടില്‍ രേഖപ്പെടുത്തിയിരുന്ന വിജയന്റെ പേര് ക്ഷേത്രോപദേശക സമിതി പിന്നീട് എടുത്തുമാറ്റി. ഇതിനെതിരെ വിജയന്‍ നല്‍കിയ പരാതിയില്‍ കൊച്ചി ദേവസ്വം ബോര്‍ഡ് വിജയന്റെ പേര് പുനസ്ഥാപിക്കാന്‍ ക്ഷേത്ര ഉപദേശകസമിതിയോട് നിര്‍ദേശിച്ചു.
advertisement
ഇതിനെതിരെ ക്ഷേത്രോപദേശക സമിതി ഹൈക്കോതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജി പരിഗണിക്കവെയാണ് ക്ഷേത്രത്തില്‍ മാര്‍ബിളില്‍ ക്ഷേത്രോപദേശക സമിതി അംഗങ്ങളുടെ പേരുള്ള ശിലാഫലകം സ്ഥാപിച്ചിട്ടുളള കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നാണ്
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മുഴവന്‍ ക്ഷേത്രങ്ങളിലും ക്ഷേത്ര ഉപദേശക സമിതിയുടെ പേരുള്ള ശിലാഫലകങ്ങള്‍ അടിയന്തരമായി എടുത്തുമാറ്റാന്‍ കോടതി ഉത്തരവിട്ടത്. വിജയന്റെ പേര് തുലാഭാരത്തട്ടില്‍ പുനസ്ഥാപിക്കുന്നത് സംബന്ധിച്ച കാര്യം ഹൈക്കോടതി
ജൂണ്‍ ഒന്നിന് പരിഗണിക്കും
Location :
Kochi,Ernakulam,Kerala
First Published :
April 08, 2023 2:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
ക്ഷേത്ര ഉപദേശക സമിതിയുടെ പേരുള്ള എല്ലാ ശിലാഫലകങ്ങളും നീക്കണം; കൊച്ചിൻ ദേവസ്വം ബോർഡിനോട് ഹൈക്കോടതി