ശബരിമല കാനനപാതയില്‍ തീര്‍ത്ഥാടകര്‍ക്ക് കടന്നല് കുത്തേറ്റ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ പത്തനംതിട്ട ജില്ലാ കളക്ടറോട് കോടതി റിപ്പോർട്ട് തേടി. ദേവസ്വം ബെഞ്ചാണ് ഉത്തരവിട്ടത്.
Also Read- ശബരിമല കാനനപാതയില്‍ കടന്നല് കൂടിളകി; 17 ഭക്തര്‍ക്ക് കടന്നല്‍കുത്തേറ്റു
കഴിഞ്ഞ 28-ാം തീയതി പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള സ്വാമി അയ്യപ്പന് റോഡിലാണ് കടന്നല് കൂടിളകി പതിനേഴ് തീർത്ഥാടകർക്ക് കുത്തേറ്റത്. പരിക്കേറ്റ തീര്‍ത്ഥാടകര്‍ ചികിത്സയിലാണ്. പൈങ്കുനി ഉത്രം ഉത്സവത്തിനായി ശബരിമല നട തുറന്നപ്പോഴായിരുന്നു കടന്നല്‍കൂട്ടം തീര്‍ത്ഥാടകരെ ആക്രമിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.