മുംബൈ: 17 കാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ യുവാവിനെ വെറുതെ വിട്ട് കോടതി. നവി മുംബൈയിലെ 24കാരനെയാണ് താനെ കോടതി പോക്സോ കേസിൽ കുറ്റവിമുക്തനാക്കി വിധി പുറപ്പെടുവിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നായിരുന്നു കേസ്.
കുട്ടിയുടെ അമ്മയുടെ പരാതിയിലായിരുന്നു യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി പ്രായപൂർത്തിയല്ലെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായിട്ടില്ലെന്നും ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമായിരുന്നെന്നും കോടതി വിലയിരുത്തി.
Also Read-ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച 60കാരന് 88 വര്‍ഷം കഠിനതടവ്
17 വയസുള്ള പെണ്‍കുട്ടിക്ക് കാര്യങ്ങൾ മനസിലാക്കാവുന്ന പ്രായമാണെന്നും കോടതി അഭിപ്രായപ്പെട്ടു. സ്പെഷ്യൽ കോടതി ജഡ്ജി വിവി വിർകർ ആണ് കേസിൽ വിധി പറഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.