തൃശൂർ: കുപ്രസിദ്ധ കുറ്റവാളി റിപ്പർ ജയാനന്ദൻ പരോളിൽ പുറത്തിറങ്ങി. രണ്ടു ദിവസത്തേക്ക് പൊലീസ് സാന്നിധ്യത്തിലാണ് പരോൾ. ഹൈക്കോടതി അഭിഭാഷകയായ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് പരോൾ ലഭിച്ചത്.
മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ജയാനന്ദന് പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യയാണ് ഹർജി നൽകിയത്. സംസ്ഥാന സർക്കാർ പരോളിനെ എതിർത്തിരുന്നു. മകൾ തന്നെ അമ്മയ്ക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരായി. ഒടുവിൽ ഹൈക്കോടതി പരോൾ അനുവദിക്കുകയായിരുന്നു.
ഇന്ന് പകൽ വീട്ടിലായിരിക്കും ജയാനന്ദൻ കഴിയുക. നാളെ വടക്കുംനാഥ ക്ഷേത്രത്തിലാണ് മകളുടെ വിവാഹം. നാളെ പൊലീസിനൊപ്പമാകും ക്ഷേത്രത്തിലെത്തുക. രാവിലെ 9 മുതൽ 5 വരെ വിവാഹത്തിൽ സംബന്ധിക്കാം.
കൊടുംകുറ്റവാളിയായ റിപ്പർ ജയാനന്ദനെ വീയൂർ അതീവ സുരക്ഷാ ജയിലിലായിരുന്നു തടവിൽ പാർപ്പിച്ചിരുന്നത്. 24 കേസുകളിൽ പ്രതിയാണ് ജയാനന്ദൻ. സ്ത്രീകളെ തലക്കടിച്ച് ആഭരണം തട്ടിയെടുക്കലായിരുന്നു ഇയാളുടെ രീതി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.