പെൺകുട്ടിയുടെ വസ്ത്രമഴിക്കുന്നത് ലൈംഗികാതിക്രമം; ബലാത്സംഗമല്ലെന്ന് ഒഡീഷ ഹൈക്കോടതി

Last Updated:

പുരുഷന്റെ ലൈംഗികാവയവം പെണ്‍കുട്ടിയുടെ സ്വകാര്യഭാഗത്ത് വയ്ക്കാന്‍ ആവശ്യപ്പെടുന്നത് ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ഭുവനേശ്വര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വസ്ത്രമഴിക്കുന്നത് ലൈംഗികാതിക്രമമാണ് എന്നാൽ ബലാത്സംഗമല്ലെന്ന് ഒറീസ ഹൈക്കോടതി. അതേസമയം, പുരുഷന്റെ ലൈംഗികാവയവം പെണ്‍കുട്ടിയുടെ സ്വകാര്യഭാഗത്ത് വയ്ക്കാന്‍ ആവശ്യപ്പെടുന്നത് ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. 2018-ല്‍ പുറപ്പെടുവിച്ച കീഴ്‌ക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി പുതിയ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് പ്രതിക്ക് പരമാവധി ശിക്ഷയായ ഏഴ് വര്‍ഷം കഠിനതടവ് നല്‍കാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍, 2015ല്‍ നടന്ന സംഭവത്തിന് ഇതിനോടകം തന്നെ ഏഴ് വര്‍ഷം തടവ് പൂര്‍ത്തീകരിച്ചതിനാല്‍ മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലെങ്കില്‍ പ്രതിയെ പുറത്ത് വിടാനും കോടതി ഉത്തരവായി.
ഇന്ത്യന്‍ ശിക്ഷാ നിയമം 375-ല്‍ വ്യക്തമാക്കിയിരിക്കുന്ന ബലാത്സംഗത്തിന്റെ നിര്‍വചനത്തിന് തുല്യമായ കുറ്റം പ്രതി ചെയ്തിട്ടില്ലെന്ന് ജസ്റ്റിസ് എസ്‌.കെ സഹൂ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് പറഞ്ഞു. അതേസമയം, നിയമത്തിലെ 10-ാം വകുപ്പ് പ്രകാരം ശിക്ഷക്ക് അര്‍ഹമായ ഗുരുതരമായ ലൈംഗികാതിക്രമം നടത്തിയെന്ന് പറയാന്‍ കഴിയുമെന്നും അദ്ദേഹം നിരീക്ഷിച്ചു.
advertisement
2018 ഓഗസ്റ്റ് 21-ന് ദിലു ജോജോ എന്നയാൾക്ക് സുന്ദര്‍ഗഡില അഡീഷണല്‍ സെഷന്‍സ് ജഡ്ജി പത്ത് വര്‍ഷം കഠിനതടവും 5000 രൂപ പിഴയും വിധിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376(2) പ്രകാരവും പോക്‌സോ നിയമപ്രകാരവും ശിക്ഷ വിധിച്ചിരുന്നു.
2015 മേയ് 9-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് ഉച്ചകഴിഞ്ഞ് വീടിന് പുറത്ത് കളിക്കാന്‍ പോയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മടങ്ങിയെത്തിയില്ല. മകളെ തിരഞ്ഞിറങ്ങിയ അമ്മ കളിസ്ഥലത്ത് നഗ്നയാക്കപ്പെട്ട നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. താന്‍ പീഡനത്തിന് ഇരയായതായി പെണ്‍കുട്ടി അമ്മയോട് പറഞ്ഞു. ലാഹുനിപാറ പോലീസ് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയും എഫ്‌ഐആര്‍ തയ്യാറാക്കുകയും ചെയ്തു. ഇതില്‍ കീഴ്‌ക്കോടതിയുടെ വിധിയെ ചോദ്യം ചെയ്താണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.
advertisement
തന്നെ പ്രതി ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നില്ലെന്നും തെളിവുകള്‍ അതാണ് വ്യക്തമാക്കുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അതിനാല്‍ ഇത് ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം പോക്‌സോ നിയമത്തിലെ ഒന്‍പതാം വകുപ്പ് അനുസരിച്ച് (ഗുരുതരമായ ലൈംഗികാതിക്രമം) പ്രതിയുടെ പെരുമാറ്റം ലൈംഗിക ഉദ്ദേശത്തോടെയുള്ള പ്രവര്‍ത്തിയാണെന്ന് കോടതി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Law/
പെൺകുട്ടിയുടെ വസ്ത്രമഴിക്കുന്നത് ലൈംഗികാതിക്രമം; ബലാത്സംഗമല്ലെന്ന് ഒഡീഷ ഹൈക്കോടതി
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement