ന്യൂഡല്‍ഹി: ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് അനുവാദം നല്‍കിയ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. റൂട്ട് മാര്‍ച്ച് നടത്താന്‍ അനുവാദം നല്‍കിയ ഹൈക്കോടതി വിധി ശരിവെച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നടപടി.
റൂട്ട് മാർച്ച് നടത്താന്‍ മൂന്ന് തീയതികൾ നിർദ്ദേശിക്കാനും പൊലീസിന്‍റെ അനുമതിക്ക് അപേക്ഷിക്കാനുമായിരുന്നു ഹൈക്കോടതി നിർദേശിച്ചത്. അപേക്ഷ നിയമാനുസൃതം പരിഗണിക്കണമെന്ന് പൊലീസിനോട് നിർദേശിച്ച ഹൈക്കോടതി ആരെയും പ്രകോപിപ്പിക്കാതെ മാർച്ച് സംഘടിപ്പിക്കണമെന്നും ആർഎസ്എസിന് നിര്‍ദേശം നല്‍കി.
കഴിഞ്ഞ വർഷം സംസ്ഥാനവ്യാപകമായി റൂട്ട് മാർച്ച് സംഘടിപ്പിക്കാനുള്ള ആർഎസ്എസിന്‍റെ തീരുമാനം ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് തടഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.