വേനൽക്കാല യാത്രകളിൽ (Summer Travel) 'കൂൾ' ആയിട്ടുള്ള ചില സ്ഥലങ്ങൾ സന്ദർശിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും പലരും. ബീച്ച് ഡെസ്റ്റിനേഷനുകൾ (Beach Destinations) തിരഞ്ഞെടുക്കുന്നവരും ഉണ്ട്. ബീച്ച് എന്നു പറയുമ്പോൾ ഗോവ (Goa) ആയിരിക്കും ഇന്ത്യക്കകത്ത് യാത്ര ചെയ്യാൻ താത്പര്യപ്പെടുന്ന സഞ്ചാരികളുടെ ആദ്യ ചോയ്സ്. എന്നാൽ ഗോവ മാത്രമല്ല, അധികമാരും കടന്നു ചെല്ലാത്ത മനോഹരമായ മറ്റു ചില ബീച്ചുകളും ഉണ്ട് ഇന്ത്യയിൽ. ആൾക്കൂട്ടവും തിരക്കുകളും ബഹളങ്ങളും ഒന്നുമില്ലാത്ത സ്ഥലങ്ങളാണവ. അത്തരം ചില ബീച്ചുകളെ പരിചയപ്പെടാം.
1. ഗണപതിപുലേ (Ganpatipule)
ഒരു തീർഥാടന സ്ഥലമായാണ് ഗണപതിപുലെയെ സാധാരണ കണക്കാക്കുന്നത്. എന്നാൽ വെളുത്ത മണൽ ബീച്ചുകളും തെളിഞ്ഞ വെള്ളവുമൊക്കെ ഉള്ള ഈ ചെറിയ ഗ്രാമം അവധിക്കാലം ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു ഓപ്ഷനാണ്. ഗണപതിപുലെയും തർക്കർലിയും സാധാരണയായി ഒരുമിച്ച് സന്ദർശിക്കുന്ന സ്ഥലങ്ങളാണ്. ഈ രണ്ട് സ്ഥലങ്ങളും അവയുടെ ലളിതസുന്ദര സൗന്ദര്യത്താൽ സഞ്ചാരികളെ ആകർഷിക്കും.
2. സിന്ധുദുർഗ് (Sindhudurg)
ചരിത്രത്തോട് താത്പര്യമുള്ള ആളുകൾക്ക് സന്ദർശിക്കാൻ അനുയോജ്യമായ സ്ഥലമാണ് സിന്ധുദുർഗ്. വിന്റേജ് കോട്ടകൾ, നീണ്ട മനോഹരമായ തീരപ്രദേശങ്ങൾ, സമൃദ്ധമായ സസ്യജന്തുജാലങ്ങൾ, ശാന്തമായ സ്ഥലങ്ങൾ എന്നിവയൊക്കെയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. അധികമാരും കടന്നുചെല്ലാത്ത ഈ പ്രദേശം നിങ്ങളുടെ അടുത്ത അവധിക്കാലത്ത് തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലങ്ങളിലൊന്നാണ്. വിശിഷ്ടമായ മലവാണി വിഭവങ്ങളും (Malavani cuisine) കടൽ വിഭവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാകുന്ന ഈ സ്ഥലം ഭക്ഷണ പ്രേമികൾക്ക് ഒരു ട്രീറ്റ് കൂടിയാണ്.
3. അലിബാഗ് (Alibag)
ഈ പട്ടികയിലെ ഏറ്റവും ജനപ്രിയമായ സ്ഥലങ്ങളിൽ ഒന്നാണ് അലിബാഗ്. കടത്തുവള്ളവും ജലവിനോദങ്ങളും മുതൽ മഹാരാഷ്ട്രയിലെതനതായ ഭക്ഷണവും അലിബാഗിൽ ഉണ്ട്. നിരവധി ബീച്ചുകൾ മാത്രമല്ല, കോട്ടകളും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളുമെല്ലാം ഇവിടെയുണ്ട്. മുംബൈയിൽ നിന്ന് ഏകദേശം 45 മിനിറ്റ് അകലെയുള്ള ഈ സ്ഥലം സാഹസികതയും വിശ്രമവും രസകരവുമായ രീതിയിൽ അവധിക്കാലം ആഘോഷിക്കാൻ ഇഷ്ടപ്പെടുന്നവർക്കു പറ്റിയ ചോയ്സ് ആണ്.
4. രത്നഗിരി (Ratnagiri)
ഈ മാമ്പഴക്കാലത്ത് സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങളിലൊന്നാണ് രത്നഗിരി. അത് നിങ്ങളെ നിരാശരാക്കില്ല. നീണ്ടുകിടക്കുന്ന തീരപ്രദേശങ്ങളും ക്രിസ്റ്റൽ ക്ലിയർ ആയിട്ടുള്ള സമുദ്രങ്ങളും നിറഞ്ഞ ഇവിടെ വായിൽ വെള്ളമൂറുന്ന കൊങ്കണി ഭക്ഷണം വിളമ്പുന്ന ചെറിയ ഹോം-സ്റ്റൈൽ കോട്ടേജുകളുമുണ്ട്. കടൽക്കാറ്റേറ്റ് കടൽത്തീരത്ത് അവധിക്കാലം ആഘോഷിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ രത്നഗിരിയും മികച്ചൊരു ഓപ്ഷനാണ്. യാത്ര മാത്രമല്ല, അവിടുത്തെ പ്രശസ്തമായ മാമ്പഴങ്ങളുടെ രുചിയും യാത്രികർക്ക് ആസ്വദിക്കാം.
Penguins | ഉപ്പുവെള്ളത്തെ ശുദ്ധജലമാക്കും പെൻഗ്വിനുകൾ; ഈ കഴിവ് എങ്ങനെയെന്നറിയാം
5. കെൽഷി (Kelshi)
കൊങ്കൺ മേഖലയിലെ അധികമാരും എത്തിപ്പടാത്തൊരു സ്ഥലമാണ് കെൽഷി. ചെറിയൊരു ഓഫ്-ബീറ്റ് യാത്രയ്ക്ക് പറ്റിയൊരു സ്ഥലമാണിത്. ശാന്തമായ കടൽത്തീര ദിനങ്ങൾ തിരയുന്നവർക്ക് അനുയോജ്യമായ സ്ഥലമാണിത്. കെൽഷി യാത്ര നിങ്ങളുടെ ഓർമ്മകളിൽ പതിഞ്ഞിരിക്കുമെന്നുറപ്പ്. വീണ്ടും പോകാൻ കൂടുതൽ ആഗ്രഹിക്കുകയും ചെയ്യും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.