15,000 രൂപ ശമ്പളത്തില്‍ നിന്നും ഒരു കോടി ആസ്തിയിലേക്ക്; വൈറലായി ബംഗളൂരില്‍ നിന്നുള്ള ടെക്കി
- Published by:meera_57
- news18-malayalam
Last Updated:
മുന്നോട്ട് നോക്കുമ്പോള്‍ അവസാനമായി ഒരു ജോലി മാറാനും 45 വയസ്സിന് മുമ്പ് വിരമിക്കാനുമാണ് താന്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പങ്കുവെച്ചു
പലരുടെയും സാമ്പത്തിക വിജയഗാഥകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. വലിയ ജോലി ഉപേക്ഷിച്ച് ഹോബിയിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്നവരെയും ചെറിയ ബിസിനസിൽ തുടങ്ങി വലിയ സമ്പത്ത് നേടിയവരുടെയുമെല്ലാം കഥകൾ ഓരോ ദിവസവും കേൾക്കാറുമുണ്ട്. എന്നാൽ, തനിക്ക് ലഭിച്ച ജോലിയിലും ശമ്പളത്തിലും സംതൃപ്തിയോടെ ജീവിച്ച് സാമ്പത്തിക വിജയം കൈവരിക്കുന്ന ആളുകൾ വളരെ കുറവാണ്. 30 വയസ്സിനുള്ളിൽ എത്ര പേർക്ക് ജീവിതത്തിൽ സാമ്പത്തിക വിജയം ഉറപ്പാക്കാനായിട്ടുണ്ടാകും?
ബംഗളൂരുവില്‍ നിന്നുള്ള ഒരു ടെക്കിയുടെ അത്തരമൊരു സാമ്പത്തിക വിജയത്തിന്റെ കഥയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിലൂടെ വൈറലായിരിക്കുന്നത്. റെഡ്ഡിറ്റില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് യുവ എഞ്ചിനീയര്‍ തന്റെ പ്രചോദനാത്മകമായ സാമ്പത്തിക വിജയത്തിന്റെ കഥ പറയുന്നത്.
23 വയസ്സുള്ളപ്പോള്‍ 2.4 ലക്ഷം രൂപ വാര്‍ഷിക ശമ്പളത്തില്‍ നിന്നും കരിയർ ആരംഭിച്ച് ഇപ്പോൾ ഒരു കോടി രൂപയുടെ ആസ്തി സമ്പാദിച്ചതായി അദ്ദേഹം പോസ്റ്റില്‍ അവകാശപ്പെടുന്നു. താഴ്ന്ന വരുമാനമുള്ള പശ്ചാത്തലത്തില്‍ നിന്നാണ് വരുന്നതെങ്കിലും 30 വയസ്സിനുള്ളില്‍ സാമ്പത്തിക സ്ഥിരതയും സമൃദ്ധിയും നേടാന്‍ കഴിഞ്ഞുവെന്നാണ് അദ്ദേഹം പോസ്റ്റില്‍ പറയുന്നത്.
advertisement
ഇതൊരു പൊങ്ങച്ചമല്ലെന്ന് പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് ആരംഭിക്കുന്നത്. ഇത് തന്റെ കഥയാണെന്നും നിങ്ങള്‍ എവിടെ തുടങ്ങിയാലും ക്ഷമയും സ്ഥിരോത്സാഹവുമുണ്ടെങ്കില്‍ കാര്യങ്ങള്‍ മാറാമെന്ന ഓര്‍മ്മപ്പെടുത്തലാണിതെന്നും ആ യുവാവ് പോസ്റ്റില്‍ പറയുന്നു. നിങ്ങള്‍ നിങ്ങളുടെ കരിയറിന്റെ തുടക്കത്തിലാണെങ്കില്‍ തന്റെ ഈ അനുഭവം നിങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ പ്രചോദനമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അദ്ദേഹത്തിന്റെ കുടുംബ പശ്ചാത്തലത്തെ കുറിച്ചും പോസ്റ്റില്‍ പറയുന്നുണ്ട്. താഴ്ന്ന വരുമാനമുള്ള ഒരു കുടുംബത്തില്‍ നിന്നാണ് വരുന്നതെന്നും അച്ഛന്‍ മാസം 7,000-8,000 രൂപ വരെയും അമ്മയ്ക്ക് പ്രതിമാസം 5,000-7,000 രൂപയുമാണ് ശമ്പളമുണ്ടായിരുന്നതെന്ന് യുവാവ് പോസ്റ്റില്‍ വ്യക്തമാക്കുന്നു. എന്നാല്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും മാസം 1,200 രൂപ ഫീസടച്ച് മാന്യമായ ഒരു സ്വകാര്യ സ്‌കൂളിലാണ് അദ്ദേഹം പഠിച്ചിരുന്നത്.
advertisement
സ്മാര്‍ട്ട് ആയിരുന്നെങ്കിലും താന്‍ നല്ല മടിയനായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. കുറച്ച് പഠിച്ചും ക്രിക്കറ്റ് കളിച്ച് നടന്നും പത്തിലും പന്ത്രണ്ടാം ക്ലാസിലും 89 ശതമാനം മാര്‍ക്ക് നേടിയെന്നും അദ്ദേഹം പറയുന്നു. കോളേജ് വിദ്യാഭ്യാസത്തെ കുറിച്ചും പോസ്റ്റില്‍ വിവരിക്കുന്നുണ്ട്.
ജെഇഇ പരീക്ഷ പാസായി ഒരു പ്രാദേശിക സ്വകാര്യ എന്‍ജിനീയറിങ് കോളേജില്‍ ചേര്‍ന്നതായും ടെക്കി പറയുന്നുണ്ട്. കോളേജിലേക്കുള്ള ബസില്‍ വിന്‍ഡോ സീറ്റ് ഉറപ്പായതുകൊണ്ടാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കേളേജ് പഠനം സാമ്പത്തികമായി വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും വായ്പകളെല്ലാം നിരസിക്കപ്പെട്ടതായും ബന്ധുക്കളുടെ സഹായത്താല്‍ അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നു.
advertisement
ഇലക്ട്രോണിക് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് (ഇസിഇ) ആണ് അദ്ദേഹം പഠിച്ചത്. ഗ്രേഡുകള്‍ നേടുന്നതിനുമപ്പുറം പ്രായോഗിക പരീക്ഷണങ്ങള്‍ക്ക് മുന്‍ഗണന നല്‍കി ഇലക്ട്രോണിക്‌സ് പ്രോജക്ടുകളില്‍ പെട്ടെന്ന് താല്‍പ്പര്യം വളര്‍ത്തിയെടുത്തു. വളരെ കുറച്ച് മാത്രമേ പരിശ്രമിച്ചുള്ളൂവെങ്കിലും സിജിപിഎ എട്ട് നേടിയതായും അദ്ദേഹം പറയുന്നു.
എന്നാല്‍, മൂന്നാമത്തെ വര്‍ഷം അദ്ദേഹത്തിന്റെ ശ്രദ്ധ പ്രോഗ്രാമിങ്ങിലേക്ക് തിരിഞ്ഞു. ഇലക്ട്രോണിക്‌സില്‍ പതുക്കെ പിന്നോട്ട് പോയി കോഡിങ്ങില്‍ ശ്രദ്ധതിരിഞ്ഞതായും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ക്യാമ്പസ് പ്ലേസ്‌മെന്റിലൂടെയാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്. 400-ല്‍ അധികം വിദ്യാര്‍ത്ഥികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 35 പേരില്‍ താനും ഒരാളായെന്ന് അദ്ദേഹം പറഞ്ഞു.
advertisement
2018-ല്‍ ബംഗളൂരുവിലാണ് പ്രൊഫഷണല്‍ ജീവിതം ആരംഭിച്ചത്. അന്ന് മാസം 15,000 രൂപയായിരുന്നു ശമ്പളം. അതായത്, വാര്‍ഷിക ശമ്പളം 2.4 ലക്ഷം രൂപ. ജോലി കിട്ടിയ ആദ്യ നാളുകളിലെ ജീവിതത്തെ കുറിച്ചും അദ്ദേഹം വിവരിക്കുന്നുണ്ട്. ആഴ്ച്ചയില്‍ അദ്ദേഹം ആറ് ദിവസം ജോലി ചെയ്തു. മാസം 2,000 രൂപ സമ്പാദിച്ചു. മെന്റര്‍മാരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും കാര്യങ്ങള്‍ പഠിച്ചുവെന്നും അദ്ദേഹം പോസ്റ്റില്‍ വിവരിക്കുന്നു.
എന്നാല്‍, കോവിഡ് 19 നിര്‍ണായക ഘട്ടമായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. ബിഗ് 4 കമ്പനികളിലൊന്നില്‍ നിന്നും അപ്രതീക്ഷിതമായ ഒരു ജോലി ഓഫര്‍ അദ്ദേഹത്തിന് ലഭിച്ചു. ഇതാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റി മറിച്ചത്. 12 ലക്ഷം രൂപ വാര്‍ഷിക ശമ്പളമാണ് അവര്‍ ഓഫര്‍ ചെയ്തത്. തന്റെ തലച്ചോറിന് ഷോട്ട് സര്‍ക്യൂട്ട് സംഭവിച്ചുവെന്നാണ് ഈ ഓഫറിനെ കുറിച്ച് കേട്ടപ്പോഴുള്ള അനുഭവത്തെ അദ്ദേഹം കുറിച്ചത്.
advertisement
2022-ലെ തൊഴില്‍ വിപണിയിലെ കുതിച്ചുചാട്ടം അദ്ദേഹത്തിന്റെ കരിയറിനെ കൂടുതല്‍ മെച്ചപ്പെടുത്തി. ഇത് 13 ജോലി ഓഫറുകളാണ് അദ്ദേഹത്തിന് നല്‍കിയത്. വര്‍ഷിക ശമ്പളം 32 ലക്ഷം വാഗ്ദാനം ചെയ്ത ഒരു ഉല്‍പ്പന്ന അധിഷ്ഠിത കമ്പനിയില്‍ നിന്ന് അദ്ദേഹം ഓഫര്‍ സ്വീകരിച്ചു.
വരുമാന വളര്‍ച്ച ഇത്രയധികം ഉണ്ടായിരുന്നിട്ടും താന്‍ അടിസ്ഥാനപരമായ ഒരു ജീവിതശൈലി പിന്തുടരുന്നുവെന്ന് ടെക്കി വെളിപ്പെടുത്തി. "എനിക്ക് ഒരിക്കലും ഭൗതികാസക്തി തോന്നിയിട്ടില്ല. 2019-ല്‍ വാങ്ങിയ ആന്‍ഡ്രോയിഡ് ഫോണാണ് ഞാന്‍ ഇപ്പോഴും ഉപയോഗിക്കുന്നത്. എന്റെ വാര്‍ഡ്രോബില്‍ കൂടുതലും ഓഫീസ് ടീഷര്‍ട്ടുകളും രണ്ട് സുഡിയോ/വെസ്റ്റ്‌സൈഡ് ജീന്‍സുകളുമാണ്. എന്റെ ഷൂസ് 250 രൂപയുടെതാണ്. ബ്രാന്‍ഡ് ഇമേജല്ല വേണ്ടത് മറിച്ച് ആ കാല്‍മുട്ടുകളെ സംരക്ഷിക്കണം. ആഡംബരത്തിന് പിന്നാലെ പോകാനുള്ള ആഗ്രഹം എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. 35-40 വയസ്സ് ആകുമ്പോഴേക്കും ശമ്പള ചെക്കുകള്‍ക്ക് പകരം സമാധാനം തിരഞ്ഞെടുക്കാന്‍ എന്നെ അനുവദിക്കുന്ന ഒരു സാമ്പത്തിക സ്വാതന്ത്ര്യം ഞാന്‍ കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു", അദ്ദേഹം പറഞ്ഞു.
advertisement
ചില സാമ്പത്തിക പിഴവുകള്‍ നേരത്തെ സംഭവിച്ചതായും അദ്ദേഹം പോസ്റ്റില്‍ സമ്മതിക്കുന്നുണ്ട്. പക്ഷേ യുട്യൂബ് സാമ്പത്തിക വീഡിയോകളിലൂടെ എസ്‌ഐപി, മ്യൂച്വല്‍ ഫണ്ട്, കോമ്പൗണ്ടിങ് എന്നിവയെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയെന്ന് അദ്ദേഹം പറയുന്നു. ഇപ്പോള്‍ അദ്ദേഹം എസ്‌ഐപി വഴി പ്രതിമാസം 71,000 രൂപ നിക്ഷേപിക്കുന്നുണ്ട്. 2023-ല്‍ 31.6 ലക്ഷം രൂപയില്‍ നിന്ന് 2025-ല്‍ 100.77 ലക്ഷം രൂപയായി വളര്‍ന്ന ഒരു പോര്‍ട്ട്‌ഫോളിയോ നിലനിര്‍ത്തുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
ഒരു ടേം ഇന്‍ഷുറന്‍സില്‍ ചേര്‍ന്നതായും 25 ലക്ഷത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ടെന്നും അദ്ദേഹം പറയുന്നു. മാതാപിതാക്കള്‍ക്കായി 10 ലക്ഷത്തിന്റെ കവറേജും അദ്ദേഹം എടുത്തിട്ടുണ്ട്. 2023 മുതലാണ് സമ്പത്ത് ട്രാക്ക് ചെയ്യാന്‍ തുടങ്ങിയതെന്നും അത് വളരുന്നത് കാണുന്നത് അദ്ഭുതപ്പെടുത്തിയെന്നും അദ്ദേഹം കുറിച്ചു.
മുന്നോട്ട് നോക്കുമ്പോള്‍ അവസാനമായി ഒരു ജോലി മാറാനും 45 വയസ്സിന് മുമ്പ് വിരമിക്കാനുമാണ് താന്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പങ്കുവെച്ചു. "അപ്പോഴേക്കും, എന്റെ നിക്ഷേപങ്ങളും സമ്പാദ്യവും എന്റെ ചെലവുകള്‍ വഹിക്കാന്‍ പര്യാപ്തമായിരിക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനുശേഷം, മറ്റ് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആരോഗ്യം, യാത്ര, ഹോബികള്‍ എന്നിവ പിന്തുടരാനും മറ്റുള്ളവരെ സഹായിക്കാനും ആഗ്രഹിക്കുന്നു", അദ്ദേഹം പറഞ്ഞു.
പ്രധാനപ്പെട്ടിടത്ത് മിതത്വം പാലിക്കാനും പ്രാധാന്യമുള്ളിടത്ത് പണം ചെലവഴിക്കാനുമാണ് അദ്ദേഹം അനുഭവത്തിൽ നിന്നും നിർദ്ദേശിക്കുന്നത്. കോമ്പൗണ്ടിംഗിന്റെ ശക്തിയെ ഒരിക്കലും കുറച്ചുകാണരുതെന്നും ഏറ്റവും പ്രധാനമായി എളിമയുള്ളവരായിരിക്കണമെന്നും അദ്ദേഹം പറയുന്നു. "നിങ്ങളെ നിലത്തു നിര്‍ത്താന്‍ ജീവിതത്തിന് രസകരമായ ഒരു മാര്‍ഗമുണ്ട്. നിങ്ങളുടെ സ്റ്റോക്ക് പോര്‍ട്ട്‌ഫോളിയോ നിശബ്ദമായി ഉയരുമ്പോള്‍ നിങ്ങളുടെ 250 രൂപയുടെ ഷൂസ് തകരുന്നതുപോലെ", അദ്ദേഹം കുറിച്ചു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 19, 2025 6:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
15,000 രൂപ ശമ്പളത്തില്‍ നിന്നും ഒരു കോടി ആസ്തിയിലേക്ക്; വൈറലായി ബംഗളൂരില്‍ നിന്നുള്ള ടെക്കി