സിമന്റിന് പകരം ചാണകം; ഏത് കാലാവസ്ഥയ്ക്കും അനുയോജ്യം ചെലവും കുറവ്; ഉത്തർപ്രദേശ് സ്വദേശിയുടെ പരിസ്ഥിതി സൗഹൃദ വീട്

Last Updated:

ജൈവരീതികൾ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള ഈ വീടിന്റെ ഇതുവരെ ഉള്ള നിർമ്മാണ ചെലവ് ഏകദേശം 10 ലക്ഷം രൂപയാണ്

ചാണകം കൊണ്ട് നിർമിച്ച വീട്
ചാണകം കൊണ്ട് നിർമിച്ച വീട്
ഉത്തർപ്രദേശിലെ ഫിറോസാബാദ് നഗരത്തിന് സമീപമുള്ള മൊഹിയുദ്ദീൻപൂർ എന്ന ഗ്രാമത്തിൽ പരിസ്ഥിതി സൗഹൃദപരമായി നിർമിച്ചിരിക്കുന്ന വീട് (eco-friendly house) ജനശ്രദ്ധ നേടുന്നു. സിമന്റ് ഒഴിവാക്കി പൂർണമായും ജൈവ വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് അരിഹന്ത് ജെയിൻ എന്നയാളാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ഇതിനായി അദ്ദേഹം തിരഞ്ഞെടുത്തത് നാട്ടിൽ സുലഭമായി ലഭിക്കുന്ന ചാണകം ആണ്.
അരിഹന്ത് ജെയിൻ തന്റെ വീടിന്റെ നിർമ്മാണ രീതിയെ കുറിച്ച് മാധ്യമങ്ങളോട് ചില കാര്യങ്ങൾ പങ്കുവച്ചിരുന്നു. ചാണകം പുരട്ടിയ തന്റെ ജൈവഭവനം ശൈത്യകാലത്തും വേനൽകാലത്തും ഒരുപോലെ പ്രയോജനകരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രകൃതിയോട് ഇണങ്ങി ജീവിക്കാനുള്ള താല്പര്യം ആണ് ചാണകം ഉപയോഗിച്ച് ഭിത്തി നിർമിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
ഈ തെരഞ്ഞെടുപ്പ് തന്റെ കുടുംബത്തിന്റെ ആരോഗ്യത്തിനും ക്ഷേമത്തിനും ഗുണകരമാകുമെന്നും അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. ആധുനിക നിർമ്മാണ സാമഗ്രികൾ ഉപേക്ഷിക്കാനുള്ള തീരുമാനം പരിസ്ഥിതിയോട് ഇണങ്ങി താമസിക്കുന്നതിന് വേണ്ടി മാത്രമല്ലെന്നും ഇതിന് ചെലവ് വളരെ കുറവാണെന്നും അദ്ദേഹം പറയുന്നു.
advertisement
എന്നാൽ വീടിന്റെ ഭിത്തിയിൽ ചാണകം ഉപയോഗിച്ച് കൊണ്ടുള്ള പ്ലാസ്റ്ററിംഗ് പ്രക്രിയയ്ക്ക് ഒന്നിലധികം പാളികൾ ആവശ്യമാണ്. ചാണകം, കുമ്മായം, ചെലവ് കുറഞ്ഞ മറ്റ് ചില വസ്തുക്കൾ എന്നിവയുടെ മിശ്രിതം ആണ് ഇതിനായി ഉപയോഗിക്കുക.
അതേസമയം ജൈവരീതികൾ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള ഈ വീടിന്റെ ഇതുവരെ ഉള്ള നിർമ്മാണ ചെലവ് ഏകദേശം 10 ലക്ഷം രൂപയാണ്. വിശാലമായ ഒരു ഹാളും ടെറസും ഉൾക്കൊള്ളുന്നതാണ് ഈ വീട്. സാമ്പത്തിക ലാഭത്തിനൊപ്പം അരിഹന്ത് ജെയിനിന്റെ ഈ നൂതനമായ ശ്രമം ആരോഗ്യത്തിനും ഏത് കാലാവസ്ഥയ്ക്കും അനുകൂലവുമാണ്. കൂടാതെ ചാണകത്തിൽ കുമ്മായം പൂശുന്നത് കൊണ്ട് തന്നെ രോഗങ്ങൾക്കെതിരെ ഒരു പരിധിവരെ മികച്ച പ്രതിരോധം ഇവ തീർക്കുമെന്നും അദ്ദേഹം പറയുന്നു. അതോടൊപ്പം കൊടും വേനലിൽ വീടിനുള്ളിൽ തണുപ്പ് നിലനിർത്താനും തണുപ്പ് കാലത്ത് ആവശ്യമായ ചൂട് നിലനിർത്താനും ഇത് സഹായകമാകും.
advertisement
അതേസമയം 2022-ൽ ഹരിയാന സ്വദേശിയായ പ്രൊഫസർ ഡോ. ശിവദർശൻ എന്നയാളും ഇതിന് സമാനമായ രീതിയിൽ ഒരു ആശയം പങ്കുവെച്ച് ശ്രദ്ധ നേടിയിരുന്നു. ചാണകം, കുമ്മായം, ആര്യവേപ്പ് എന്നിവ ചേർത്തുണ്ടാക്കിയ വേദിക് പ്ലാസ്റ്റർ ആണ് ഇദ്ദേഹം തയ്യാറാക്കിയത്. വീട് നിർമാണത്തിന് ഇതുപയോഗിച്ചാൽ അന്തരീക്ഷ താപനിലയിൽ നിന്ന് ഏഴ് ഡിഗ്രി സെൽഷ്യസ് താഴെ മാത്രമേ വീടുകൾക്കുള്ളിൽ ചൂട് അനുഭവപ്പെടൂ എന്ന് അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ ആളുകൾ കോൺക്രീറ്റിനെ ആശ്രയിക്കുന്നത് ഇതിലൂടെ കുറയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
Summary: A climate friendly house constructed using cow dung instead of cement
മലയാളം വാർത്തകൾ/ വാർത്ത/Life/
സിമന്റിന് പകരം ചാണകം; ഏത് കാലാവസ്ഥയ്ക്കും അനുയോജ്യം ചെലവും കുറവ്; ഉത്തർപ്രദേശ് സ്വദേശിയുടെ പരിസ്ഥിതി സൗഹൃദ വീട്
Next Article
advertisement
മാധ്യമലോകത്തെ പിന്നണികഥകൾ പറഞ്ഞ മോഹൻലാൽ ചിത്രം 'റൺ ബേബി റൺ' റീ-റിലീസിന്
മാധ്യമലോകത്തെ പിന്നണികഥകൾ പറഞ്ഞ മോഹൻലാൽ ചിത്രം 'റൺ ബേബി റൺ' റീ-റിലീസിന്
  • മോഹൻലാൽ, അമല പോൾ എന്നിവർ അഭിനയിച്ച 'റൺ ബേബി റൺ' ഡിസംബർ 5ന് വീണ്ടും തിയേറ്ററുകളിലെത്തും.

  • 2012-ൽ പുറത്തിറങ്ങിയ 'റൺ ബേബി റൺ' വാണിജ്യ വിജയവും മികച്ച കളക്ഷനും നേടിയ ചിത്രമായിരുന്നു.

  • മോഹൻലാൽ ചിത്രങ്ങളുടെ റീ-റിലീസ് പതിവായി വമ്പൻ വിജയങ്ങൾ നേടുന്നുവെന്ന് തെളിയിക്കുന്ന ഉദാഹരണമാണ് ഇത്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement