Sleep Apnea | സ്ലീപ് അപ്നിയ പെട്ടെന്ന് പ്രായം കൂട്ടും; ചികിത്സയിലൂടെ പരിഹരിക്കാൻ കഴിയുമെന്ന് പഠനം

Last Updated:

വേ​ഗത്തിൽ പ്രായമാകുന്നത് (Age acceleration) കണ്ടെത്താനുള്ള പരിശോധനയിൽ ഡിഎൻഎ വിശകലനം ചെയ്യുന്ന ഒരു രക്തപരിശോധനയാണ് പ്രധാനമായും ഉൾപ്പെടുന്നത്.

ചികിത്സ തേടിയില്ലെങ്കിൽ ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ (ഒഎസ്എ) ബാധിച്ചവരെ വേ​ഗത്തിൽ വാർദ്ധക്യം കീഴടക്കാനുള്ള സാധ്യത കൂടുതലാണ്. ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ (Obstructive Sleep Apnea) പ്രായാധിക്യത്തെ ത്വരിതപ്പെടുത്തുമെങ്കിലും ഉചിതമായ ചികിത്സയിലൂടെ ഈ പ്രവണതയെ മന്ദഗതിയിലാക്കാനോ അല്ലെങ്കിൽ വിപരീതദിശയിലാക്കാനോ കഴിയുമെന്നാണ് മിസോറി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകരുടെ പുതിയ കണ്ടെത്തൽ. 'യൂറോപ്യൻ റെസ്പിറേറ്ററി ജേണലിൽ' അടുത്തിടെ ഇത് സംബന്ധിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിരുന്നു.
വേ​ഗത്തിൽ പ്രായമാകുന്നത് (Age acceleration) കണ്ടെത്താനുള്ള പരിശോധനയിൽ ഡിഎൻഎ വിശകലനം ചെയ്യുന്ന ഒരു രക്തപരിശോധനയാണ് പ്രധാനമായും ഉൾപ്പെടുന്നത്. ഇതിന് പുറമെ ഒരു വ്യക്തിയുടെ ജൈവികമായ പ്രായം കണ്ടെത്താൻ ഉതകുന്ന അൽഗോരിതവും ഉപയോഗിക്കുന്നു. ഒരു വ്യക്തിയുടെ ജീവശാസ്ത്രപരമായ പ്രായം അവരുടെ കാലാനുസൃതമായ പ്രായത്തെ മറികടക്കുന്ന പ്രതിഭാസത്തെ "എപിജെനെറ്റിക് ഏജ് ആക്സിലറേഷൻ" (epigenetic age acceleration) എന്നാണ് വിളിക്കുന്നത്. ഇത് മൊത്തത്തിലുള്ള മരണനിരക്കുമായും വിട്ടുമാറാത്ത രോഗങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു.
"വേ​ഗത്തിൽ പ്രായമാകുന്നത് ഒഎസ്‌എയുടെ മാത്രം ലക്ഷണമല്ല. പുകവലി, മോശം ഭക്ഷണക്രമം അല്ലെങ്കിൽ മലിനീകരണം തുടങ്ങിയ വിവിധ പാരിസ്ഥിതിക ഘടകങ്ങളാലും ഇത് സംഭവിക്കാം", അസിസ്റ്റന്റ് പ്രൊഫസർ റെനെ കോർട്ടീസ് പറയുന്നു.
advertisement
"പാശ്ചാത്യ രാജ്യങ്ങളിൽ, ആളുകൾ എപിജെനെറ്റിക് ഏജ് ആക്സിലറേഷൻ നേരിടുന്നത് അസാധാരണമായ കാര്യമല്ല. എന്നാൽ ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ അനുഭവിക്കേണ്ടി വന്നിട്ടില്ലാത്തവരുമായി താരതമ്യപ്പെടുത്തുമ്പോൾ അത് ബാധിച്ചവരുടെ പ്രായം കൂടുന്ന പ്രക്രിയയിലുണ്ടാകുന്ന വ്യത്യാസം കണ്ടെത്തുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം", റെനെ കോർട്ടീസ് പറഞ്ഞു. ഒഎസ്എ രോഗം ഉണ്ടെന്ന് കണ്ടെത്തിയ പ്രായപൂർത്തിയായ 16 പേരിലാണ് കോർട്ടെസിന്റെ നേതൃത്വത്തിലുള്ള സംഘം പഠനം നടത്തിയത്. പുകവലി ശീലം ഇല്ലാത്തവരെയാണ് പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നത്.
ഒരു വർഷത്തെ കാലയളവിലാണ് ഇവരിൽ പഠനം നടത്തിയത്. ഒരു അടിസ്ഥാന രക്തപരിശോധനയ്ക്ക് ശേഷം, ഒഎസ്എ ഗ്രൂപ്പിന് ഒരു വർഷത്തേക്ക് തുടർച്ചയായ പോസിറ്റീവ് എയർവേ പ്രഷർ (സിപിഎപി) ചികിത്സ നൽകി. "ഒഎസ്എ മൂലം ഉറക്കത്തിന് തടസ്സങ്ങൾ ഉണ്ടാകുന്നതും ഉറക്കത്തിൽ ഓക്സിജന്റെ അളവ് കുറയുന്നതും ജീവശാസ്ത്രപരമായ പ്രായ വർദ്ധനവിനെ ത്വരിതപ്പെടുത്തുന്നുവെന്ന് ഞങ്ങളുടെ ഫലങ്ങൾ കണ്ടെത്തി. എന്നിരുന്നാലും, സി‌പി‌എ‌പി (CPAP) ചികിത്സ ലഭിക്കുന്ന ഒ‌എസ്‌എ രോഗികളിൽ എപിജെനെറ്റിക് പ്രായം കുറയുന്നതായാണ് കണ്ടെത്തിയത്. മാത്രമല്ല ഇവരിൽ പ്രായം വേഗത്തിൽ കൂടുന്നതിന്റെ ലക്ഷണങ്ങൾ കാണപ്പെട്ടില്ല.", കോർട്ടീസ് പറഞ്ഞു.
advertisement
ഓരോ രാത്രിയിലും കുറഞ്ഞത് നാല് മണിക്കൂറെങ്കിലും സിപിഎപി ചികിത്സയുടെ ഉപകരണം ഉപയോഗിക്കുന്നത് പ്രായം ത്വരിതപ്പെടുന്ന പ്രക്രിയ മന്ദ​ഗതിയിലാക്കുന്നതായി കോർട്ടെസ് പറഞ്ഞു. പ്രായം വേ​ഗത്തിൽ കൂടുന്ന പ്രക്രിയ ക്ലിനിക്കൽ ഫലങ്ങളെ എങ്ങനെ ബാധിക്കുമെന്നും മറ്റ് റിസ്ക് ഗ്രൂപ്പുകളിലോ ഒഎസ്എ ഉള്ള കുട്ടികളിലോ എങ്ങനെ ബാധിക്കുമെന്നും വ്യക്തമായിട്ടില്ല.
ഒഎസ്എ ഉള്ള കുട്ടികളെ മുതിർന്നവരിൽ നിന്ന് വ്യത്യസ്തമായി പരിഗണിക്കേണ്ടതിനാൽ, ഈ ഗവേഷണം ഒരുപാട് ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്ന് കോർട്ടീസ് പറഞ്ഞു. "ഈ കണ്ടെത്തലുകൾക്ക് പിന്നിലെ പ്രവർത്തനരീതികളെ കുറിച്ചും ജീവശാസ്ത്രത്തെക്കുറിച്ചും കൂടുതൽ പഠിക്കേണ്ടതുണ്ട്", അവർ കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Life/
Sleep Apnea | സ്ലീപ് അപ്നിയ പെട്ടെന്ന് പ്രായം കൂട്ടും; ചികിത്സയിലൂടെ പരിഹരിക്കാൻ കഴിയുമെന്ന് പഠനം
Next Article
advertisement
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement