'എന്റെ പ്ലാസ്മ സ്വീകരിച്ച പിതാവിന് 25 വയസ്സ് കുറഞ്ഞു'; കോടീശ്വരന്റെ അവകാശവാദം

Last Updated:

തന്റെ രക്തത്തിലെ പ്ലാസ്മ സ്വീകരിക്കുന്നതിനായി പിതാവിന്റെ ശരീരത്തിലെ 600 മില്ലി ലിറ്റർ പ്ലാസ്മ നീക്കം ചെയ്തതായും അദ്ദേഹം പറഞ്ഞു

71 കാരനായ പിതാവിന് തന്റെ ഒരു ലിറ്റർ പ്ലാസ്മ ദാനം ചെയ്തതോടെ അദ്ദേഹത്തിന് 25 വയസ്സ് കുറഞ്ഞു എന്ന അവകാശവാദവുമായി സോഫ്റ്റ്‌വെയർ സംരംഭകനും കോടീശ്വരനുമായ ബ്രയാൻ ജോൺസൺ. സോഷ്യൽ മീഡിയയിലൂടെയാണ് ആണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവിൽ തന്റെ പിതാവിന്റെ പ്രായം 46കാരന് സമാനമാണെന്നും ബ്രയാൻ വ്യക്തമാക്കി. നേരത്തെ യൗവനം എക്കാലവും നിലനിർത്താനുള്ള ബ്രയാനിന്റെ ശ്രമം വാർത്തകളിൽ ഇടം നേടിയിരുന്നു. ‘പ്രോജക്റ്റ് ബ്ലൂപ്രിന്റ്’ എന്ന ദൗത്യത്തിലൂടെ ആണ് അദ്ദേഹം തന്റെ പ്രായം കുറയ്ക്കാൻ ശ്രമിക്കുന്നത്. ഇതിനായി കർശനമായ ദിനചര്യയാണ് ബ്രയാൻ പിന്തുടർന്നു വരുന്നത്.
“ഒരു ലിറ്റർ പ്ലാസ്മ ലഭിച്ചതിന് ശേഷം, എന്റെ പിതാവിന്(70 വയസ്സ്) 25 വയസ്കുറഞ്ഞു, തെറാപ്പി കഴിഞ്ഞ് ആറ് മാസത്തിന് ശേഷവും ആ നിലയിൽ തുടരുന്നു. എന്താണ് ഇതിനർത്ഥം? പ്രായം കൂടുന്തോറും വാർദ്ധക്യം നമ്മെ പിടികൂടും. എന്റെ ഒരു ലിറ്റർപ്ലാസ്മനൽകിയതിന് ശേഷം, ഇപ്പോൾ അദ്ദേഹം 46 വയസ്സുകാരന് സമാനമാണ്. മുമ്പ്, ഒരു 71 കാരനെപോലെയായിരുന്നു. ഞാൻ ആണ് എന്റെ അച്ഛന്റെ ബ്ലഡ്‌ ബോയ് ” എന്നും അദ്ദേഹം എക്സിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.
advertisement
കൂടാതെ തന്റെ രക്തത്തിലെ പ്ലാസ്മ സ്വീകരിക്കുന്നതിനായി പിതാവിന്റെ ശരീരത്തിലെ 600 മില്ലി ലിറ്റർ പ്ലാസ്മ നീക്കം ചെയ്തതായും അദ്ദേഹം പറഞ്ഞു. എന്നാൽ പിതാവിന്റെ വയസ് കുറയ്ക്കാൻ ഇതിൽ ഏതാണ് സ്വാധീനിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല.
advertisement
അതേസമയം പ്രോജക്ട് ബ്ലൂപ്രിന്റ് ചികിത്സാരീതിക്ക് കീഴിൽ ചിട്ടയായ വ്യായാമം, ഭക്ഷണക്രമം, ഉറക്കം എന്നിവയ്ക്കായി വർഷംതോറും ഏകദേശം 16.5 കോടി രൂപയും അദ്ദേഹം ചെലവാക്കുന്നുണ്ട്. ഇതിനോടകം തന്നെ 18 കാരന്റെ ശ്വസന ശേഷിയും ശാരീരിക ക്ഷമതയും 37-കാരന്റെ ഹൃദയവും, 28-കാരന്റെ ചർമ്മവും നേടാൻ ഇതിലൂടെ സാധിച്ചു എന്നും അദ്ദേഹം അവകാശവാദം ഉന്നയിക്കുന്നു.
കൂടാതെ താൻ മദ്യം പൂർണമായി ഒഴിവാക്കിയെന്നും ദിവസേന 111 ഗുളികകളും 100 ലധികം സപ്ലിമെന്റുകളും കഴിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ശരീരത്തിലെ കൊഴുപ്പ് അദ്ദേഹം പതിവായി സ്കാൻ ചെയ്യും. കൂടാതെ രാത്രി 8:30ന് കൃത്യമായി ഉറങ്ങും. രാവിലെ 6 മുതൽ 11 വരെ വ്യായാമത്തിലൂടെ 2,250 കലോറി കുറയ്ക്കും. ഇത്തരത്തിൽ നിരവധി കാര്യങ്ങളാണ് അദ്ദേഹത്തിന്റെ ജീവിതശൈലിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 30 ഡോക്ടർമാരുടെ സംഘവും ഇതിനായി അദ്ദേഹത്തിന്റെ കൂടെയുണ്ട്. ഇവർ ബ്രായാന്റെ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളും പതിവായി നിരീക്ഷിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Life/
'എന്റെ പ്ലാസ്മ സ്വീകരിച്ച പിതാവിന് 25 വയസ്സ് കുറഞ്ഞു'; കോടീശ്വരന്റെ അവകാശവാദം
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement