Viral Video| 20 വർഷമായി വീട്ടിൽ ജോലി ചെയ്ത സ്ത്രീക്ക് ഉടമസ്ഥരുടെ സ്നേഹസമ്മാനം; നഗരമധ്യത്തിൽ ഒരു വമ്പൻ വീട്

Last Updated:

ഒരു പോഷ് അപ്പാർട്ട്മെന്‍റിലെ ജോലിക്കാരിയായിരുന്നു സ്ത്രീക്ക് അവിടുത്തെ തന്നെ ഏറ്റവും വിലപിടുപ്പുള്ള ഒരു ഫ്ലാറ്റ് സമ്മാനിച്ച ഉടമസ്ഥരുടെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്

ലോകത്ത് ഉടനീളം കോവിഡ് വ്യാപിച്ചതോടെ എല്ലാവർക്കും വളരെയധികം ബുദ്ധിമുട്ടികൾ ഉണ്ടായി. നിരവധി ആളുകൾക്ക് ജോലി നഷ്‌ടപ്പെട്ടു. ഒരുപാട് പേർക്ക് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നു. ഈ സമയത്തും ബുദ്ധിമുട്ടിൽ കഴിയുന്നവർക്ക് സഹായം ചെയ്യുന്ന നിരവധി പേർ ഉണ്ടായിരുന്നു. അത്തരത്തിൽ ഒരു വലിയ സംഭവത്തിനാണ് ഇപ്പോൾ ലോകം സാക്ഷ്യം വഹിച്ചിരിക്കുന്നത്.
ന്യൂയോർക്കിലെ ഒരു പോഷ് കെട്ടിടത്തിലെ ജോലിക്കാരിയായിരുന്നു സ്ത്രീക്ക് ആ കെട്ടിടത്തിലെ തന്നെ ഏറ്റവും വിലപിടുപ്പുള്ള ഒരു വമ്പൻ അപ്പാർട്ട്മെന്‍റ് സമ്മാനിച്ച ഉടമസ്ഥരുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. റോസ എന്നാണ് യുവതിയുടെ പേര്.
20 വർഷമായി അവർ ഈ അപ്പാർട്ട്മെന്‍റിൽ ക്ലീനറായി ജോലി ചെയ്യുകയാണ്. കോവിഡ് സമയത്ത് അവൾക്ക് ജോലിയും നഷ്ടമായിരുന്നുവെന്ന് വീഡിയോയിൽ പറയുന്നു. എന്നാൽ ഈ അപ്പാർട്ട്മെന്‍റിൽ താമസിക്കുന്ന ആളുകള്‍ ഈ സ്ത്രീയെ വളരെയധികം സ്നേഹിക്കുന്നുവെന്നും അവർക്കായി എന്തെങ്കിലും ചെയ്യാൻ അവർ എല്ലാവരും ആഗ്രഹിക്കുന്നുവെന്നും വീഡിയോയിൽ പറയുന്നുണ്ട്.
advertisement
ഇത്തരത്തിൽ ബുദ്ധമുട്ടിൽ കഴിഞ്ഞ റോസക്ക് ഒരു വലിയ സർപ്രൈസാണ് ഉടമസ്ഥർ ഒരുക്കിയത്. വീട് വൃത്തിയാക്കാനെന്ന പേരിലാണ് ഇവരെ അപ്പാർട്ട്മെന്‍റിലേക്ക് വിളിച്ചുവരുത്തിയത്. നാല് മുറികളും മൂന്ന് ബാത്ത്റൂമുകളും ഒരു ടെറസുമുള്ള മനോഹരമായ അപ്പാർട്ട്മെന്‍റ് റോസ ചുറ്റി കാണാൻ ആരംഭിച്ചു. വീട് ചുറ്റിക്കണ്ട് തിരിച്ച് വന്ന റോസയോട് അടുത്ത രണ്ട് വർഷത്തേക്ക് ഈ വീട് റോസക്ക് ഉപയോഗിക്കാമെന്ന് ഉടമസ്ഥർ പറഞ്ഞു.
advertisement
രേഖയിൽ ഒപ്പിട്ട് താക്കോൽ എടുക്കുകയല്ലാതെ ഒരു രുപ പോലും നൽകേണ്ടതില്ലെന്നും ഉടമസ്ഥർ പറഞ്ഞു. 20 വർഷമായി വിശ്വസ്തതയോടെ സേവനമനുഷ്ഠിച്ച കെട്ടിടത്തിലെ ആളുകളിൽ നിന്നുള്ള നന്ദിയുടെ ഒരു അടയാളം മാത്രമാണിതെന്ന് ഉടമസ്ഥർ റോസയോട് പറയുന്നതും വീഡിയോയിൽ കാണാം. ഇത് യാഥാർഥ്യമാണോയെന്ന് സംശയിച്ച് നിൽക്കുന്ന റോസ അവിടെ ഉണ്ടായിരുന്നവർക്ക് നന്ദി പറയുമ്പോൾ സന്തോഷം കൊണ്ട് കരയുന്നതും വീഡിയോയിൽ കാണാം.
മലയാളം വാർത്തകൾ/ വാർത്ത/Life/
Viral Video| 20 വർഷമായി വീട്ടിൽ ജോലി ചെയ്ത സ്ത്രീക്ക് ഉടമസ്ഥരുടെ സ്നേഹസമ്മാനം; നഗരമധ്യത്തിൽ ഒരു വമ്പൻ വീട്
Next Article
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement