കോവിഡ് കാലത്ത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ തീർച്ചയായും കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ
- Published by:Anuraj GR
- news18-malayalam
Last Updated:
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട അയൺ അടങ്ങിയ ഭക്ഷ്യവസ്തുക്കൾ എന്തൊക്കെയാണെന്ന് നോക്കാം.
കഴിഞ്ഞ വർഷം കോവിഡ് മഹാമാരി വ്യാപിക്കാൻ തുടങ്ങിയത് മുതൽ ആളുകൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്തിട്ടുള്ള ഒരു കാര്യമാണ് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന വിവിധ ഭക്ഷണങ്ങളെക്കുറിച്ച്. മാരകമായ വൈറസിനെതിരായ ചെറുത്തു നിൽപ്പിൽ ഏറ്റവും ആവശ്യമായ ഒന്നാണ് ശക്തമായ പ്രതിരോധ ശേഷി. അതുകൊണ്ട് തന്നെ ആളുകൾ അവരുടെ പ്രതിരോധശേഷിക്ക് ഉത്തേജനം നൽകുന്ന ഭക്ഷ്യവസ്തുക്കൾ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം.
മഹാമാരിയുടെ രണ്ടാം തരംഗത്തിനുശേഷം നാം സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോഴും ആരോഗ്യ കാര്യങ്ങളെക്കുറിച്ച് ഓരോരുത്തരും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. എത്രയും വേഗം വാക്സിൻ എടുക്കുക എന്നതിനൊപ്പം മെച്ചപ്പെട്ട പ്രതിരോധശേഷിയ്ക്കായുള്ള ഭക്ഷണങ്ങൾക്കും വ്യായാമങ്ങൾക്കും മുൻതൂക്കം നൽകുകയും വേണം. മിനറൽസും വൈറ്റമിൻസും ധാരാളം അടങ്ങിയ ഭക്ഷ്യവസ്തുക്കൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം.
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട അയൺ അടങ്ങിയ ഭക്ഷ്യവസ്തുക്കൾ എന്തൊക്കെയാണെന്ന് നോക്കാം.
ചീര
അയണിന്റെ ഏറ്റവും മികച്ച ഉറവിടങ്ങളിലൊന്നാണ് ചീര. ഇത് നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വളരെ ഗുണം ചെയ്യും. അയണിനു പുറമെ, ഇലക്കറികളിൽ കാൽസ്യം, സോഡിയം, ഫോസ്ഫറസ് എന്നിവയും അടങ്ങിയിട്ടുണ്ട്. രക്തത്തിലെ ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കുന്നതിനും ഇത് വളരെ സഹായകരമാണ്.
advertisement
ഡ്രൈ ഫ്രൂട്ട്സ്
ഉണക്കമുന്തിരി, കശുവണ്ടി, ബദാം എന്നിവയുൾപ്പെടെ എല്ലാ ഡ്രൈ ഫ്രൂട്ട്സിലും അയൺ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാത്രമല്ല നിങ്ങളുടെ ശരീരത്തിലെ അയണിന്റെ കുറവ് പരിഹരിക്കുന്നതിന് ഇത് വളരെ നല്ല മാർഗമാണ്. രക്താണുക്കളുടെ എണ്ണം മെച്ചപ്പെടുത്തുന്നതിന് ഡ്രൈ ഫ്രൂട്ട്സ് വളരെയധികം സഹായിക്കുന്നു.
പയറുവർഗങ്ങൾ
ഇന്ത്യയിൽ സാധാരണയായി ഉപയോഗിച്ച് വരുന്ന പരിപ്പ്, പയർവർഗ്ഗങ്ങളിൽ അയണിന്റെ അളവ് വളരെ കൂടുതലാണ്. ഒരു കപ്പ് വേവിച്ച പയറിൽ 6 മില്ലിഗ്രാം വരെ അയൺ ലഭ്യമാണ്. ഇത് ശരീരത്തിലെ അയണിന്റെ ദൈനംദിന ആവശ്യത്തിന്റെ 37 ശതമാനമാണ്.
advertisement
സോയ
അയൺ സമ്പന്നമായ മറ്റൊരു ഭക്ഷ്യ വസ്തുവാണ് സോയ. 100 ഗ്രാം സോയാബീനിൽ 15.7 മില്ലിഗ്രാം അയൺ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ദൈനംദിന ഭക്ഷണത്തിൽ സോയ ഉൾപ്പെടുത്തുന്നത് നമ്മുടെ ശരീരത്തിലെ അയണിന്റെ ആവശ്യകതകൾ നിറവേറ്റുന്നതിനുള്ള ഒരു നല്ല മാർഗമാണ്.
ഉരുളക്കിഴങ്ങ്
നമ്മുടെ വീടുകളിൽ പതിവായി ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുവായ ഉരുളക്കിഴങ്ങിലും ധാരാളം അയൺ അടങ്ങിയിട്ടുണ്ട്. ഒരു ഉരുളക്കിഴങ്ങിൽ 3.2 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. കൂടാതെ, ഫൈബർ, വൈറ്റമിൻ സി, ബി 6, പൊട്ടാസ്യം എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് ഉരുളക്കിഴങ്ങ്.
advertisement
കോവിഡ് ബാധിച്ച ഒരാൾ അതീവ ജാഗ്രത പാലിക്കണമെന്നും സുഖം പ്രാപിച്ചതിനുശേഷവും വളരെ ശ്രദ്ധാലുക്കളായിരിക്കണമെന്നുമാണ് ലോകമെമ്പാടുമുള്ള ഡോക്ടർമാരുടെ നിർദ്ദേശം. രോഗത്തിൽ നിന്ന് മുക്തി നേടിയ ശേഷം നിങ്ങളുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് മനസ്സിലാക്കുന്നതിനും ശരീരത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ പരിഹരിക്കുന്നതിനും ചില പരിശോധനകൾ ആവശ്യമാണ്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jun 23, 2021 3:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
കോവിഡ് കാലത്ത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ തീർച്ചയായും കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ








