243 കിലോ തൂക്കമുള്ള ഭീമന്‍ ട്യൂണ ചുമക്കാൻ നാല് പേർ; വിറ്റുപോയത് 32 കോടി രൂപയ്ക്ക്
- Published by:meera_57
- news18-malayalam
Last Updated:
ലോകത്തിലെ ഏറ്റവും വില കൂടിയ മത്സ്യമായി കണക്കാക്കപ്പെടുന്നതാണ് അറ്റ്‌ലാന്റിക് ബ്ലൂഫിന്‍ ട്യൂണ
പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ ജപ്പാനിലെ പ്രശസ്തമായ ടൊയോസു മത്സ്യ മാര്‍ക്കറ്റില്‍ നടന്ന ആദ്യ ലേലത്തില്‍ ഒരു ബ്ലൂഫിന്‍ ട്യൂണ മത്സ്യം വിറ്റുപോയത് ഏകദേശം 32 കോടി രൂപയ്ക്ക് (510 മില്യണ്‍ യെന്‍). 2026 വര്‍ഷത്തെ ആദ്യ പരമ്പരാഗത ലേലമാണിത്. 243 കിലോഗ്രാം തൂക്കമുള്ള ഭീമന്‍ ട്യൂണ നാല് പേര്‍ ചേര്‍ന്നാണ് ഉയര്‍ത്തിയത്.
ലോകത്തിലെ ഏറ്റവും വില കൂടിയ മത്സ്യമായി കണക്കാക്കപ്പെടുന്നതാണ് അറ്റ്‌ലാന്റിക് ബ്ലൂഫിന്‍ ട്യൂണ. ജപ്പാനിലെ പ്രമുഖ റെസ്റ്റോറന്റ് ശൃംഖലയായ സുഷിസന്‍മൈ സുഷിയുടെ മാതൃ കമ്പനിയായ കിയോമുറ കോര്‍പ്പറേഷനാണ് ലേലത്തില്‍ ഭീമന്‍ ട്യൂണ വാങ്ങിയത്. റെക്കോര്‍ഡ് ലേലം പുതുവർഷത്തിന്റെ ആഘോഷവും വരും വര്‍ഷത്തേക്കുള്ള ശുഭാപ്തി വിശ്വാസത്തിന്റെ സന്ദേശവുമാണെന്ന് റെസ്റ്റോറന്റ് ശൃംഖല മേധാവി കിയോഷി കിമുറ പറഞ്ഞു.
ഈ വര്‍ഷം സമ്പദ് വ്യവസ്ഥയില്‍ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ലേലത്തിനുശേഷം പ്രതീക്ഷ പ്രകടിപ്പിച്ചു. ലേലത്തില്‍ വളരെക്കാലത്തെ പരിചയ സമ്പത്തുള്ള വ്യക്തിയാണ് കിമുറ. പ്രധാനമന്ത്രി സനേ തകൈച്ചിയുടെ സര്‍ക്കാര്‍ അതിനായി ജോലി ചെയ്യുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിനാല്‍ സുഷിസന്‍മൈയും ജോലി ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
advertisement
അന്തിമ വില കേട്ട് താന്‍ തന്നെ ഞെട്ടി പോയെന്നും അദ്ദേഹം പറഞ്ഞു. 300 മുതല്‍ 400 മില്യണ്‍ യെന്‍ വരെയാണ് വില പ്രതീക്ഷിച്ചത്. പക്ഷേ അത് 500 മില്യണ്‍ യെന്‍ കടന്നു. ഇത് ശരിക്കും ആശ്ചര്യകരമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 2019-ല്‍ കിമുറ 333.6 മില്യണ്‍ യെന്‍ ചെലവഴിച്ച് ബ്ലൂഫിന്‍ ട്യൂണ വാങ്ങിയിരുന്നു.
ലേലം കഴിഞ്ഞയുടനെ ട്യൂണ റെസ്റ്റോറന്റിന്റെ പ്രധാന ഔട്ട്‌ലെറ്റിലേക്ക് കൊണ്ടുപോയി. അവിടെ പരമ്പരാഗത രീതിയില്‍ മുറിച്ച് ജപ്പാനിലുടനീളമുള്ള മറ്റ് ഔട്ട്‌ലെറ്റുകളിലേക്ക് വിതരണം ചെയ്തു. ബ്രാന്‍ഡിന്റെ ഐഡന്റിന്റി ആയി മാറിയ 32 കോടി രൂപയുടെ മത്സ്യം ഉപയോഗിച്ച് നിര്‍മ്മിച്ച സുഷി സാധാരണ മെനു വിലയില്‍ തന്നെയാണ് ഉപഭോക്താക്കള്‍ക്ക് വില്പന നടത്തിയത്.
advertisement
ഇത് ലാഭത്തിന്റെ കാര്യമല്ലെന്നും ഉപഭോക്താക്കളുമായി പുതുവത്സര സന്തോഷം പങ്കിടുന്നതിനെ കുറിച്ചും ജപ്പാന്റെ ആഴത്തില്‍ വേരൂന്നിയ ഭക്ഷ്യ സംസ്‌കാരം അഭിവൃദ്ധിപ്പെടുന്നതിനെ കുറിച്ച് ഉപഭോക്താക്കളെ ഓര്‍മ്മിപ്പിക്കുന്നതിനെ കുറിച്ചുമാണെന്നും കിമുറ അഭിപ്രായപ്പെട്ടു.
പുതുവര്‍ഷത്തില്‍ നടക്കുന്ന ട്യൂണ ലേലം രാജ്യത്തെ പ്രധാന വാണിജ്യ ആചാരങ്ങളില്‍ ഒന്നാണ്.
Summary: A bluefin tuna fish was sold for around Rs 32 crore (510 million yen) at the first auction held at the famous Toyosu fish market in Japan at the beginning of the new year. This is the first traditional auction of 2026. The giant tuna weighing 243 kilograms was lifted by four people
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 06, 2026 6:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
243 കിലോ തൂക്കമുള്ള ഭീമന്‍ ട്യൂണ ചുമക്കാൻ നാല് പേർ; വിറ്റുപോയത് 32 കോടി രൂപയ്ക്ക്







