advertisement

White Sugar | പഞ്ചസാരയെക്കുറിച്ച് നിങ്ങൾ അറിയേണ്ട രസകരമായ ചില കാര്യങ്ങൾ

Last Updated:

പ്രമേഹ രോഗികളുടെ എണ്ണം വർധിച്ചതോടെ നിരവധി ദൂഷ്യഫലങ്ങളുള്ള പഞ്ചസാരയുടെ ഉപഭോഗം നിരവധി പേർ കുറച്ചിട്ടുണ്ട്.

നമ്മുടെ അടുക്കളയിലെ പ്രധാന ഭക്ഷ്യവസ്തുക്കളിൽ ഒന്നാണ് പഞ്ചസാര (White Sugar). മധുരം വളരെയധികം ഇഷ്ടപ്പെടുന്ന ഇന്ത്യക്കാർക്ക് പഞ്ചസാര ഒഴിവാക്കി ഒരു ജീവിതമില്ല. എന്നാൽ പ്രമേഹ രോഗികളുടെ എണ്ണം വർധിച്ചതോടെ നിരവധി ദൂഷ്യഫലങ്ങളുള്ള പഞ്ചസാരയുടെ ഉപഭോഗം നിരവധി പേർ കുറച്ചിട്ടുണ്ട്. എങ്കിലും നമുക്ക് പൂർണ്ണമായും ഒഴിവാക്കാൻ പറ്റാത്ത, വെളുത്ത നിറമുള്ള പഞ്ചസാരയെക്കുറിച്ച് രസകരമായ ചില വസ്തുതകൾ അറിയാം.
തുടക്കത്തിൽ പഞ്ചസാര മധുരത്തിനായല്ല ഉപയോഗിച്ചിരുന്നത്
പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലാണ് പഞ്ചസാര ആദ്യം കണ്ടെത്തിയത്. തുടക്കത്തിൽ പണക്കാർ മാത്രമായിരുന്നു പഞ്ചസാര ഉപയോഗിച്ചിരുന്നത്. പ്രധാനമായും അവർ പഞ്ചസാരയെ ഒരു സുഗന്ധവ്യഞ്ജനമായിട്ടാണ് കണ്ടത്. അതുകൊണ്ട് തന്നെ ഇഞ്ചി, കറുവപ്പട്ട, മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയ്ക്കൊപ്പം വിവിധ മസാലകൾ തയ്യാറാക്കാനാണ് അവർ പഞ്ചസാര ഉപയോഗിച്ചത്.
വൈറ്റ് ഷുഗറിൽ മൃഗങ്ങളുടെ എല്ലുകൾ പൊടിച്ച് ചേർക്കാറുണ്ട്
പഞ്ചസാരയ്ക്ക് നല്ല വെളുത്ത നിറമാണ്. അതിന്റെ കാരണം നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ വീടുകളിൽ ഉള്ള ശുദ്ധീകരിച്ച പഞ്ചസാര സാധാരണയായി മൃഗങ്ങളുടെ എല്ലു പൊടിച്ച് തയ്യാറാക്കുന്നവയാണ്. മൃഗങ്ങളുടെ എല്ലിൽ നിന്നാണ് തിളങ്ങുന്ന വെളുത്ത നിറം പഞ്ചസാരയ്ക്ക് ലഭിക്കുന്നത്. എന്നാൽ വെളുത്ത നിറത്തിന് വേണ്ടി എല്ലാ ബ്രാൻഡുകളും മൃഗങ്ങളുടെ എല്ലുകൾ ഉപയോഗിക്കുന്നില്ല. പക്ഷേ മിക്ക പഞ്ചസാരയിലും ചെറിയ അളവിലെങ്കിലും എല്ലുപൊടി ചേർന്നിട്ടുണ്ട്.
advertisement
പഞ്ചസാരയ്ക്ക് ഔഷധ ഗുണങ്ങൾ ഉണ്ട്
പുരാതന കാലത്ത് പഞ്ചസാര മരുന്നായി ഉപയോഗിച്ചിരുന്നു. പനി, ചുമ തുടങ്ങി നേത്രരോഗങ്ങൾ വരെ ഭേദമാക്കാൻ ഇത് ഉപയോഗിച്ചു. യൂറോപ്യൻ രാജ്യങ്ങളിൽ ഒരു മരുന്ന് എന്ന നിലയിൽ പഞ്ചസാര വളരെയധികം ശ്രദ്ധേയമായി മാറിയിരുന്നു. പഞ്ചസാരയിലെ പല ഔഷധ ഗുണങ്ങളും ചില രോഗങ്ങൾ മാറാൻ സഹായിക്കുന്നതായി അവർ കണ്ടെത്തിയിട്ടുണ്ട്.
ഊർജം നൽകുന്നു
കരിമ്പ് ഉപയോഗിച്ച് തയ്യാറാക്കുന്ന പഞ്ചസാര ചെറിയ അളവിൽ കഴിക്കുമ്പോഴേ നിങ്ങൾക്ക് തൽക്ഷണം ഊർജ്ജം നൽകുന്നു. 99.9 ശതമാനം സൂക്രോസ് ഇതിൽ അടങ്ങിയിരിക്കുന്നത് മൂലമാണ് കഴിക്കുമ്പോൾ തന്നെ ഊർജം ലഭിക്കുന്നത്. നിങ്ങൾ മറ്റൊന്നും കഴിച്ചിട്ടില്ലെങ്കിൽ പോലും പഞ്ചസാര നിങ്ങൾക്ക് ഊർജം നൽകുന്നു.
advertisement
മദ്യത്തിന് സമാനമായ ദോഷഫലങ്ങൾ ഉണ്ടാക്കുന്നു
പഞ്ചസാരയിൽ അടങ്ങിയിരിക്കുന്ന ഫ്രക്ടോസ് ശരീരത്തിൽ കൊഴുപ്പ് കൂടുന്നതിന് കാരണമാകുന്നു. അമിതമായ അളവിൽ പഞ്ചസാര കഴിക്കുമ്പോൾ അത് നമ്മുടെ കരളിൽ ഫാറ്റി ആസിഡുകൾ നിർമ്മിക്കാൻ കാരണമാകുന്നു. ഇത് നമ്മുടെ കരളിന്റെ നാശത്തിലേക്ക് നയിക്കുന്നു. മദ്യത്തിന്റെ ദീർഘകാല ഉപയോഗം കരളിന്റെ നാശത്തിന് കരണമാകുന്നതുപോലെ പഞ്ചസാരയുടെ അമിത ഉപയോഗവും കരളിന്റെ നാശത്തിന് കാരണമാകും.
ചെറിയ അളവിൽ വെളുത്ത പഞ്ചസാര കഴിക്കുന്നത് കൊണ്ട് ആരോഗ്യ പ്രശ്നങ്ങൾ അധികം ഉണ്ടാകില്ല. എന്നാൽ കൂടിയ അളവിൽ പഞ്ചസാര സ്ഥിരമായി കഴിക്കുന്നത് നമ്മുടെ ശരീരത്തിന് അപകടകരമാണ്.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Life/
White Sugar | പഞ്ചസാരയെക്കുറിച്ച് നിങ്ങൾ അറിയേണ്ട രസകരമായ ചില കാര്യങ്ങൾ
Next Article
advertisement
'ആഗോള പ്രതിസന്ധികൾ അതിജീവനശേഷിയെ പരീക്ഷിച്ചു; വെല്ലുവിളികളെ ഇന്ത്യ വിജയകരമായി നേരിട്ടു'; മന്ത്രി എസ് ജയശങ്കർ
'ആഗോള പ്രതിസന്ധികൾ അതിജീവനശേഷിയെ പരീക്ഷിച്ചു; വെല്ലുവിളികളെ ഇന്ത്യ വിജയകരമായി നേരിട്ടു'; മന്ത്രി എസ് ജയശങ്കർ
  • അടുത്ത കാലത്തെ ആഗോള പ്രതിസന്ധികൾ ഇന്ത്യയുടെ അതിജീവനശേഷിയെ ശക്തമായി പരീക്ഷിച്ചു

  • ആഭ്യന്തരവും ബാഹ്യവുമായ വെല്ലുവിളികൾ ഇന്ത്യ വിജയകരമായി മറികടന്നുവെന്ന് ജയശങ്കർ

  • ഇന്ത്യയുടെ മികച്ച പ്രകടനം വരും വർഷങ്ങളിലും ആത്മവിശ്വാസം നൽകുമെന്ന് മന്ത്രി എസ് ജയശങ്കർ

View All
advertisement