Weight Loss | ജിമ്മിൽ പോകാതെയും ശരീരഭാരം കുറയ്ക്കാം? അഞ്ച് മാർഗങ്ങൾ

Last Updated:

നല്ല ഉറക്കം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. ഏഴ് മുതൽ എട്ട് മണിക്കൂർ വരെയുള്ള നല്ല ഉറക്കം എല്ലാ ശാരീരിക പ്രവർത്തനങ്ങളും ശരിയായ രീതിയിൽ നടക്കുന്നുവെന്ന് ഉറപ്പാക്കുന്നു.

ശരീരഭാരം കുറയ്ക്കുന്നതിനെക്കുറിച്ച് (weight loss) സംസാരിക്കുമ്പോഴെല്ലാം വ്യായാമത്തെക്കുറിച്ചായിരിക്കും ( exercise) എല്ലാവരും ചിന്തിക്കുക. എന്നാൽ തിരക്കുകളും മടിയും കാരണം പലർക്കും വ്യായാമം ചെയ്യാനോ ജിമ്മിൽ പോകാനോ സാധിക്കാറുമില്ല. എന്നാൽ വ്യായാമം ചെയ്യാതെയും ജിമ്മിൽ പോകാതെയുമൊക്കെ നിങ്ങളുടെ ഭാരം നിയന്ത്രിക്കാനും കുറയ്ക്കാനും സാധിക്കും. അത്തരത്തിലുള്ള അഞ്ച് മാർഗ്ഗങ്ങൾ (tips) എന്തൊക്കെയാണെന്ന് നോക്കാം.
ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ
വൈകുന്നേരങ്ങളിൽ വിശപ്പ് ഉണ്ടാകുന്നത് സ്വാഭാവികമാണ്. എങ്കിലും ഈ സമയത്ത് നമ്മളിൽ പലരും കഴിക്കുന്നത് അനാരോഗ്യകരമായ ലഘുഭക്ഷണങ്ങൾ ആയിരിക്കും. അവയ്ക്ക് പകരം സീസണൽ പഴങ്ങൾ, ഗ്രീൻ ടീ, ബദാം, കശുവണ്ടി നിലക്കടല എന്നിവ കഴിക്കുന്നത് ശീലമാക്കുക. ഇവ ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല ആരോഗ്യത്തോടെ ഇരിക്കാനും സഹായിക്കുന്നു. വൈകുന്നേരങ്ങളിൽ പുറത്ത് രുചികരമായ ഭക്ഷണം തേടി പോകുന്ന ശീലം ഒഴിവാക്കുക. ഉയർന്ന കലോറിയുള്ള ഫാസ്റ്റ് ഫുഡുകൾ കഴിക്കുന്നത് നിങ്ങളുടെ ഭാരം കൂട്ടുകയേ ഉള്ളു.
advertisement
ഉറങ്ങുക
നല്ല ഉറക്കം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. ഏഴ് മുതൽ എട്ട് മണിക്കൂർ വരെയുള്ള നല്ല ഉറക്കം എല്ലാ ശാരീരിക പ്രവർത്തനങ്ങളും ശരിയായ രീതിയിൽ നടക്കുന്നുവെന്ന് ഉറപ്പാക്കുന്നു. ഉറക്കം കൃത്യമാണെങ്കിൽ ഹോർമോണുകളുടെ പ്രവർത്തനം ശരിയായി നടക്കുന്നു. എന്നാൽ
ഉറക്കം ശരിയാകാത്തത് ഭക്ഷണത്തോടുള്ള ആസക്തിക്ക് കാരണമാകുകയും ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്തേക്കാം.
ബ്ലാക്ക് കോഫി
ആഴ്ചയിൽ 500 കലോറി കുറയ്ക്കാൻ ബ്ലാക്ക് കോഫി നിങ്ങളെ സഹായിക്കും പഞ്ചസാര ഇല്ലാതെ ബ്ലാക്ക് കോഫി കുടിയ്ക്കുകയാണെങ്കിൽ കലോറിയുടെ അളവ് കുറയ്ക്കാൻ സാധിക്കും. ബ്ലാക്ക് കോഫിയിൽ കലോറിയുടെ 60% പഞ്ചസാരയിൽ നിന്നാണ് വരുന്നത്. എന്നാൽ പഞ്ചസാരയില്ലാതെ ബ്ലാക്ക് കോഫി കുടിക്കാൻ നിങ്ങൾക്ക് കഴിയില്ലെങ്കിൽ പഞ്ചസാരയ്ക്ക് പകരം അതിൽ ഒരു തുള്ളി തേൻ ചേർത്ത് കുടിക്കുന്നതാണ് നല്ലത്.
advertisement
ടിന്നിലടച്ച ഭക്ഷണങ്ങൾ
കുറഞ്ഞ കലോറിയും ഷുഗർ ഫ്രീ ടാഗുകളുമുള്ള ഭക്ഷണങ്ങൾ പരീക്ഷിക്കാൻ നിങ്ങൾക്ക് ചിലപ്പോൾ തോന്നിയേക്കാം. എന്നാൽ ടിന്നിൽ അടച്ചു വച്ചിരിക്കുന്ന ഭക്ഷണങ്ങളിൽ പഞ്ചസാരയും കേടാകാതിരിക്കാനുള്ള പ്രിസർവേറ്റീവുകളും ചേർത്തിട്ടുണ്ടെന്ന കാര്യം മറക്കരുത്. അത്തരം ടിന്നിലടച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിന് പകരം അമിതമായ ശരീരഭാരം ഉണ്ടാകുന്നതിന് കാരണമാകും. ശരീരഭാരം കുറയ്ക്കാനായി മറ്റെന്ത് മാർഗങ്ങൾ ശീലിച്ചാലും ടിന്നിലടച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളെ തടയും.
advertisement
വെള്ളം
വെള്ളം കുടിക്കുന്നത് കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്. എല്ലാ ദിവസവും ആറ് മുതൽ എട്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരത്തിന് നിരവധി പ്രയോജനങ്ങൾ നൽകുന്നു. എന്നാൽ അമിതമായി വെള്ളം കുടിക്കുന്നത് ശരീരഭാരം വർദ്ധിക്കാൻ കാരണമാകും. ശരീരത്തിലെ ജലാംശം നിലനിർത്താൻ മാത്രം വെള്ളം കുടിച്ചാൽ മതി. ശരീരത്തിൽ നിന്ന് വിഷാംശങ്ങൾ പുറന്തള്ളി ശുദ്ധീകരിയ്ക്കാൻ ആവശ്യമായ വെള്ളം കുടിക്കുക.
മലയാളം വാർത്തകൾ/ വാർത്ത/Life/
Weight Loss | ജിമ്മിൽ പോകാതെയും ശരീരഭാരം കുറയ്ക്കാം? അഞ്ച് മാർഗങ്ങൾ
Next Article
advertisement
ട്രോൾ അല്ല! ചൊവ്വയിലെ ഗർത്തങ്ങൾക്ക് കേരളത്തിലെ സ്ഥലങ്ങളുടെ പേരുകൾ
ട്രോൾ അല്ല! ചൊവ്വയിലെ ഗർത്തങ്ങൾക്ക് കേരളത്തിലെ സ്ഥലങ്ങളുടെ പേരുകൾ
  • ചൊവ്വയിലെ ഗർത്തങ്ങൾക്ക് കേരളത്തിലെ വര്‍ക്കല, ബേക്കല്‍, തുമ്പ, വലിയമല എന്നീ പേരുകൾ നൽകി.

  • മലയാളി ഗവേഷകരായ ഡോ. രാജേഷിന്റെയും ഡോ. ആസിഫ് ഇഖ്ബാലിന്റെയും നിർദേശങ്ങൾ ഐഎയു അംഗീകരിച്ചു.

  • ചൊവ്വയിലെ 50 കിലോമീറ്റർ വലുപ്പമുള്ള ഗർത്തത്തിന് എം.എസ്. കൃഷ്ണന്റെ പേരിൽ 'കൃഷ്ണൻ' എന്ന് പേരിട്ടു.

View All
advertisement