ഇന്ത്യയിൽ വീണ്ടും കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 10,000 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രതിവാര പോസിറ്റിവിറ്റി നിരക്കും വർദ്ധിച്ചു.
രോഗബാധിതരായവരിൽ കുട്ടികളും ഉൾപ്പെടുന്നുണ്ട്. പല കുട്ടികൾക്കും കോവിഡ് -19 പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടില്ല, ഇത് വൈറസ് ബാധിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. കോവിഡ് ബാധിക്കുന്ന കുട്ടികളിലെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരാകുകയും സുരക്ഷിതരായിരിക്കാൻ മതിയായ മുൻകരുതലുകൾ എടുക്കുകയും ചെയ്യേണ്ടത് ഏറെ പ്രധാനമാണ്.
Also read-Arcturus | ഇന്ത്യയിൽ കോവിഡ് കേസുകൾ വർധിക്കാൻ കാരണം പുതിയ ‘ആർക്ടറസ്’ വകഭേദം
കുട്ടികൾക്ക് കൊറോണ വൈറസ് ബാധിക്കാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ചില ടിപ്പുകളാണ് താഴെ പറയുന്നത്.
ക്യാൻസർ, ഹൃദ്രോഗം, വൃക്ക രോഗങ്ങൾ, കരൾ രോഗങ്ങൾ, പൊണ്ണത്തടി, പ്രമേഹം, ആസ്ത്മ, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ ഗുരുതരമായ രോഗങ്ങളുള്ള കുട്ടികൾക്ക് കോവിഡ് -19 ബാധിച്ചാൽ അപകട സാധ്യത കൂടുമെന്ന് യൂനിസെഫ് പറയുന്നു. രോഗപ്രതിരോധ ശേഷി കുറഞ്ഞ കുട്ടികളെയും കൊറോണ വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഇവർ പതിവായി പരിശോധനയ്ക്ക് വിധേയരാകുകയും നല്ല ഭക്ഷണം കഴിക്കുകയും കൊറോണ വൈറസ് വരാനുള്ള സാധ്യത കുറയ്ക്കുന്നതിനാവശ്യമായ മറ്റ് മുൻകരുതലുകൾ പാലിക്കുകയും വേണം.
എപ്പോഴാണ് നിങ്ങളുടെ കുട്ടിയെ കോവിഡ്-19 പരിശോധനയ്ക്ക് വിധേയരാക്കേണ്ടത്?
നിങ്ങളുടെ കുട്ടി കോവിഡ് -19 ന്റെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങിയാൽ ഉടൻ തന്നെ നിങ്ങൾ വൈദ്യസഹായം തേടണം. കോവിഡ് പോസിറ്റീവ് ആയ കുടുംബാംഗങ്ങളുമായി കുട്ടി സമ്പർക്കം പുലർത്തിയിട്ടുണ്ടെങ്കിലോ, മൂന്ന് ദിവസത്തിലധികം നീണ്ടുനിൽക്കുന്ന പനി ഉണ്ടെങ്കിലോ, കോവിഡ് -19 ന്റെ മറ്റ് ലക്ഷണങ്ങൾ ഉണ്ടെങ്കിലോ ഉറപ്പായും നിങ്ങൾ ഡോക്ടറെ സമീപിക്കണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.