Daily Workout | ദിവസവും വെറും പത്ത് മിനിട്ട് വ്യായാമം ശീലമാക്കൂ; ആരോഗ്യഗുണങ്ങൾ നിരവധി

Last Updated:

നിത്യേന ഏറ്റവും ചുരുങ്ങിയത് പത്തു മിനിറ്റെങ്കിലും വ്യായാമത്തിനായി മാറ്റിവെക്കണം എന്ന് ഡോക്ടർമാർ പറയുന്നു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ആരോഗ്യമുള്ള ശരീരം കാത്തു സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും വ്യായാമം ശീലമാക്കണം. ലോകമെമ്പാടുമുള്ള എല്ലാ ആരോഗ്യ വിദഗ്ദരും നൽകുന്ന നിർദേശമാണിത്. നിത്യേനയുള്ള വ്യായാമം ആരോഗ്യമുള്ള ശരീരത്തോടൊപ്പം ആരോഗ്യമുള്ള മനസും പ്രധാനം ചെയ്യുന്നു. എന്നാൽ വളരെ തിരക്കുള്ള നഗര ജീവിതത്തിൽ കൃത്യമായ വ്യായാമം പലർക്കും അസാധ്യമാണെന്ന് തോന്നിയേക്കാം. ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശപ്രകാരം മുതിർന്നവർ ആഴ്ചയിൽ കുറഞ്ഞത് രണ്ടര മണിക്കൂർ മിതമായ വ്യായാമമോ 75 മിനിറ്റ് എയറോബിക് വ്യായാമമോ ചെയ്തിരിക്കണം. എന്നാൽ ഭൂരിഭാഗം ആളുകളും സമയ കുറവ് മൂലം വ്യായാമത്തെ നിത്യ ജീവിതത്തിൽ നിന്നും മാറ്റി നിർത്തുകയാണ് ചെയ്യുന്നത്. എന്നാൽ നിത്യേന ഏറ്റവും ചുരുങ്ങിയത് പത്തു മിനിറ്റെങ്കിലും വ്യായാമത്തിനായി മാറ്റിവെക്കണം എന്ന് ഡോക്ടർമാർ പറയുന്നു. ഉറക്കമുണർന്നതിന് ശേഷമോ കുളിക്കുന്നതിന് മുമ്പോ ഉച്ചഭക്ഷണ ഇടവേളയിലോ അത്താഴത്തിന് ശേഷമോ ഒരു പത്തു മിനിറ്റ് വർക്ക്ഔട്ടുകൾ അല്ലെങ്കിൽ മൈക്രോ വർക്ക്ഔട്ടുകൾ ചെയ്യാൻ സമയം കണ്ടെത്തുക.
ഒരു വ്യക്തിയെ ആരോഗ്യത്തോടെ നിലനിർത്താൻ 10 മിനിറ്റ് വ്യായാമം മതിയാകുമോ എന്ന സംശയം ഉണ്ടായേക്കാം എന്നാൽ ഒരു വ്യക്തി വ്യായാമം ശീലമാക്കാത്ത വ്യക്തിയാണെങ്കിൽ അയാൾ നിത്യേന പത്തു മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നത് ശരീരത്തിന് ഗുണം ചെയ്യും. മാത്രമല്ല, 40 നും 85 നും ഇടയിൽ പ്രായമുള്ള മുതിർന്നവർ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സമയം വർധിപ്പിച്ചാൽ പ്രതിവർഷം 1,10,000 മരണങ്ങൾ തടയാൻ കഴിയുമെന്ന് സമീപകാല പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിത്യേന പത്തു മിനിറ്റ് വരുന്ന മൈക്രോ വർക്കൗട്ടുകൾ ശാരീരികമായി മാത്രമല്ല മാനസികമായ ഉന്മേഷവും നൽകും.
advertisement
ഒരു വ്യക്തി പത്തുമിനിറ്റ് എങ്കിലും വ്യായാമം ചെയ്യണം എന്ന് പറയുന്നതിന്റെ കാരണങ്ങൾ ഇതാ
മാനസിക സമ്മർദ്ദം കുറയ്ക്കും
വ്യായാമം ചെയ്യുന്നതിലൂടെ നിങ്ങളുടെ മനസിനെ ശാന്തമാക്കാൻ നിങ്ങൾക്ക് സാധിക്കും എന്ന വിദഗ്ധർ അവകാശപ്പെടുന്നു. സ്ഥിരമായി വ്യായാമം ചെയ്യുന്നത് നിങ്ങളെ മാനസികമായി ഉന്മേഷവാനാക്കുകയും കൂടുതൽ സന്തോഷം നൽകുകയും ചെയ്യും.
കാർഡിയോവാസ്കുലർ ഫിറ്റ്നസ് മെച്ചപ്പെടുത്തും
ദിവസവും 10 മിനിറ്റ് മൈക്രോ വർക്ക്ഔട്ട് ചെയ്യുന്നതിലൂടെ ശരീരത്തിലെ ഓക്സിജന്റെ അളവ് വർധിപ്പിക്കാൻ സാധിക്കും. ഇത് ഹൃദയത്തിന്റെ ആരോഗ്യനില വർധിപ്പിക്കുന്നു. ഓക്സിജൻ ലഭിക്കുന്നത് മാത്രമല്ല പതിവ് വ്യായാമം കൂടുതൽ രക്തചംക്രമണത്തിനും കാരണമാകുന്നു.
advertisement
ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താം
ഓക്സിഡേറ്റീവ് സ്ട്രെസ് ചർമ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നു. പതിവ് മൈക്രോ വർക്കൗട്ടുകൾ ചെയ്യുന്നതിലൂടെ ശരീരത്തിന്റെ സ്വാഭാവിക ആന്റിഓക്‌സിഡന്റുകളുടെ ഉത്പാദനം വർദ്ധിപ്പിക്കാൻ കഴിയുന്നു. ഇത് മികച്ചതും ആരോഗ്യകരവുമായ ചർമ്മം ഉണ്ടാകാൻ കാരണമാകുന്നു.
ബുദ്ധിശക്തി വർദ്ധിപ്പിക്കാം
പതിവായി ചെയ്യുന്ന മിതമായ വ്യായാമങ്ങൾ ഹൃദയത്തിൽ നിന്നും ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കുമുള്ള രക്തയോട്ടം വർധിപ്പിക്കുന്നു. ഇതിലൂടെ മസ്തിഷ്കത്തിലേക്ക് ആവശ്യമായ അളവിൽ ഓക്സിജൻ ലഭിക്കാൻ കാരണമാകുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം
പതിവ് വ്യായാമം പ്രമേഹത്തിനും പ്രീ ഡയബറ്റിസിനും ഉള്ള സാധ്യത കുറയ്ക്കുമെന്ന് നിരവധി ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. നിത്യേന വ്യായാമം ചെയ്യുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം.
advertisement
ശരീരഭാരം കുറയ്ക്കാം
ശരീരഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പലരും ആദ്യം തന്നെ വ്യായാമം ചെയ്യാൻ തുടങ്ങുന്നത്. ശരീരഭാരം കുറയ്ക്കുക മാത്രമല്ല വ്യായാമത്തിന്റെ പ്രയോജനം. എന്നാൽ, സ്ഥിരമായ വ്യായാമത്തിലൂടെ ഒരു വ്യക്തിക്ക് ശരീരഭാരം കുറയ്ക്കാൻ കഴിയും.
മലയാളം വാർത്തകൾ/ വാർത്ത/Life/
Daily Workout | ദിവസവും വെറും പത്ത് മിനിട്ട് വ്യായാമം ശീലമാക്കൂ; ആരോഗ്യഗുണങ്ങൾ നിരവധി
Next Article
advertisement
വയോധികയെ ആൾമാറാട്ടം നടത്തി തിരുവനന്തപുരത്തെ ഭൂമി തട്ടിയെടുത്ത് മറിച്ചുവിറ്റ വ്യവസായി പിടിയിൽ
വയോധികയെ ആൾമാറാട്ടം നടത്തി തിരുവനന്തപുരത്തെ ഭൂമി തട്ടിയെടുത്ത് മറിച്ചുവിറ്റ വ്യവസായി പിടിയിൽ
  • യുഎസിലുള്ള ഡോറ അസറിയയുടെ 7 കോടിയോളം രൂപ വിലവരുന്ന വസ്തു തട്ടിയെടുത്ത കേസിൽ അനിൽ തമ്പി പിടിയിൽ.

  • നേപ്പാളിൽ ഒളിവിൽ കഴിഞ്ഞ അനിൽ തമ്പിയെ ചെന്നൈയിൽ നിന്ന് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു.

  • ആൾമാറാട്ടം, വ്യാജരേഖ ചമച്ചതിൽ പങ്കാളികളായ അനന്തപുരി മണികണ്ഠൻ അടക്കമുള്ളവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

View All
advertisement