Health Tips | കുഞ്ഞിന് മുലയൂട്ടുന്നത് വിഷാദരോഗത്തിന് കാരണമാകുമോ?

Last Updated:

മുലയൂട്ടുന്ന അമ്മമാരിലെ വിഷാദരോഗത്തിന് കാരണമാകുന്ന ചില ഘടകങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

മുലയൂട്ടൽ സ്ത്രീകളെ വിഷാദ രോഗത്തിലേയ്ക്ക് നയിക്കുമോ? ചിലർ ഈ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടാകാം. എന്നാൽ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നറിയാൻ ഈ ലേഖനം വായിക്കുക. മുലയൂട്ടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അനുഭവിക്കുന്നവർ എത്രയും വേഗം ആരോഗ്യ വിദഗ്ധരുടെ സഹായം തേടണം. മുലയൂട്ടുമ്പോൾ കടുത്ത വിഷമമോ വിഷാദമോ നിങ്ങൾക്ക് അനുഭവപ്പെടാറുണ്ടോ? ഈ അവസ്ഥ ഡി-മെർ (D-MER) അഥവാ ഡൈസ്ഫോറിക് മിൽക്ക് ഇജക്ഷൻ റിഫ്ലക്സ് എന്നാണ് അറിയപ്പെടുന്നത്.
എന്നാൽ ഇതിൽ ഭയപ്പെടേണ്ടതില്ല. മുലയൂട്ടലുമായി ബന്ധപ്പെട്ട് നിരവധി സ്ത്രീകൾ ഈ പ്രശ്‌നങ്ങളിലൂടെ കടന്നു പോകാറുണ്ട്. പുതിയ അമ്മമാർക്ക് ചിലപ്പോൾ തന്റെ കുഞ്ഞിന് ശരിയായി പാൽ നൽകാൻ കഴിയുന്നില്ല എന്ന കുറ്റബോധത്താൽ പോസ്റ്റ് പാർട്ടം ഡിപ്രഷൻ (പ്രസവാനന്തര വിഷാദം) പോലുള്ള അവസ്ഥകളും ഉണ്ടാകാറുണ്ട്. മുലയൂട്ടുന്ന അമ്മമാരിലെ വിഷാദരോഗത്തിന് കാരണമാകുന്ന ചില ഘടകങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. അമ്മയും കുഞ്ഞും തമ്മിലുള്ള പരിപാവനമായ ബന്ധത്തിന് അടിസ്ഥാനം മൂലയൂട്ടലാണെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഇത് വിഷാദത്തിന് കാരണമായാലോ?
advertisement
ചില പഠനങ്ങൾ മുലയൂട്ടലും പോസ്റ്റ്പാർട്ടം ഡിപ്രഷനും തമ്മിൽ ബന്ധമുണ്ടെന്നാണ് വ്യക്തമാക്കുന്നത്. അതായത് മുലയൂട്ടുന്ന സമയത്തെ ഹോർമോൺ മാറ്റങ്ങൾ വിഷാദ ലക്ഷണങ്ങളിലേയ്ക്ക് നയിക്കാൻ കാരണമായേക്കാം. മുലയൂട്ടൽ സമയത്ത് ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന സ്ത്രീകളിലാണ് ഇത് കൂടുതലും കണ്ടുവരുന്നത്. ശരിയായി മുലയൂട്ടാൻ സാധിക്കാതെ വരിക, വേദന അനുഭവപ്പെടുക, മറ്റ് അസ്വാരസ്യങ്ങൾ, കുഞ്ഞിന് ആവശ്യത്തിന് പാൽ ലഭിക്കുന്നുണ്ടോ എന്നുള്ള ആശങ്ക ഇവയൊക്കെ വിഷാദത്തിലേയ്ക്ക് നയിക്കുന്ന കാരണങ്ങളായേക്കാം.
advertisement
മുലയൂട്ടൽ ആരംഭിക്കുന്നതോടെ സ്ത്രീകളുടെ അതുവരെയുണ്ടായിരുന് ജീവിതശൈലിയിലും ചില മാറ്റങ്ങൾ വരും. അനാരോഗ്യകരമായ ഭക്ഷണക്രമം പോലെ, കുഞ്ഞിനെ പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട സമ്മർദ്ദം, ഉറക്കക്കുറവ് എന്നിവയും വിഷാദത്തിന് കാരണമായേക്കാം. പങ്കാളിയിൽ നിന്ന് ആവശ്യമായ പിന്തുണ ലഭിക്കാതെ വരുന്നതും എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ കാരണം മുലയൂട്ടൽ നിർത്തേണ്ടി വരുന്നതും സമ്മർദ്ദത്തിനും സാഹചര്യം വഷളാകുന്നതിനും ഇടയാക്കിയേക്കാം.
കൂടാതെ മുലയൂട്ടലുമായി ബന്ധപ്പെട്ട സാമൂഹിക സമ്മർദ്ദവും വിഷാദത്തിന് കാരണമായേക്കാം. പല സ്ത്രീകളും ഇത്തരത്തിലുള്ള സമ്മർദ്ദം അനുഭവിക്കുന്നുണ്ട്. തങ്ങൾ കുഞ്ഞുങ്ങളെ ശരിയായ രീതിയിലാണോ മുലയൂട്ടുന്നത്, ആവശ്യത്തിന് പാൽ കുഞ്ഞിന് ലഭിക്കുന്നുണ്ടോ, അനായാസമായി മുലയൂട്ടുന്ന മറ്റ് അമ്മമാരുമായുള്ള താരതമ്യം എന്നിവയൊക്കെ പല സംശയങ്ങൾക്കും ആശങ്കകൾക്കും കാരണമായേക്കാം. അതുപോലെ ഫോർമുല ഫീഡിംഗിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ സമൂഹം മുഴുവൻ തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്. അമ്മമാരുടെസമ്മർദ്ദം ലഘൂകരിക്കാൻ കഴിയുന്ന ഒരു സാധുവായ ഓപ്ഷനാണിത്.
advertisement
സ്ത്രീകളിലെ വിഷാദരോഗ ലക്ഷണങ്ങൾ: ഈ അവസ്ഥയിലൂടെ കടന്ന പോകുന്ന സ്ത്രീകൾ നിരാശരും പ്രകോപിതരുമാകും. പിരിമുറുക്കം അനുഭവപ്പെടും. ഒരു കാലത്ത് ഇഷ്ടതോടെ ചെയ്തിരുന്ന കാര്യത്തോട് പോലും അവർതാൽപര്യം കാണിക്കില്ല. ചിലർ അമിതമായി ഭക്ഷണം കഴിക്കാൻ തുടങ്ങും. ഇതിനെ തുർന്ന് അമിതഭാരം അനുഭവപ്പെടാം. വികാരങ്ങൾ വളരെ പെട്ടെന്ന് മാറി മാറി അനുഭവപ്പെടും. ഇത്തരം ലക്ഷണങ്ങൾ പ്രകടമായുള്ള അമ്മമാർ ഒരു കൌൺസിലറുടെ സഹായം തേടേണ്ടതാണ്. കുഞ്ഞിന്റെ ആരോഗ്യത്തിന് മുലപ്പാൽ എത്രമാത്രം ഗുണം ചെയ്യുമെന്ന കാര്യവും ഓർക്കുക.
advertisement
(തയ്യാറാക്കിയത്: ഡോ. അനുഷ റാവു, കൺസൾട്ടന്റ് നിയോനറ്റോളജിസ്റ്റ് & പീഡിയാട്രീഷ്യൻ, അങ്കുര ഹോസ്പിറ്റൽ, പൂനെ)
മലയാളം വാർത്തകൾ/ വാർത്ത/Health/
Health Tips | കുഞ്ഞിന് മുലയൂട്ടുന്നത് വിഷാദരോഗത്തിന് കാരണമാകുമോ?
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement