Guava Health Benefits| ദഹനപ്രശ്‌നങ്ങൾക്ക് ഒരൊറ്റമൂലി; പേരയ്ക്കയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം

Last Updated:

. 100 ഗ്രാം പേരയ്ക്കയിൽ 300 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.

Guava
Guava
പഴങ്ങൾ (Fruits) കഴിക്കാൻ പറയുമ്പോൾ പലരുടെയും മനസ്സിൽ അത്ര പെട്ടന്നൊന്നും കടന്നു വരാത്ത പേരാണ് പേരയ്ക്ക (Guava). പതിവായി ആപ്പിളും ഓറഞ്ചും മുന്തിരിയും പൈനാപ്പിളുമെല്ലാം കഴിക്കാൻ താല്പര്യപ്പെടുന്നവരാണ് നമ്മളിൽ കൂടുതലും. നമ്മള്‍ പലപ്പോഴും ഈ പഴവർഗത്തെ അവഗണിക്കാറാണ് പതിവ്. എന്നാൽ തിരിച്ചറിയപ്പെടേണ്ട ഒരു വസ്തുത, നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഈ സാധാരണ പഴം ഔഷധങ്ങളുടെ കലവറയാണ് എന്നതാണ്.
ഉയര്‍ന്ന തോതില്‍ വിറ്റാമിന് സി, ബി6, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവയും മറ്റ് ആന്റി ഓക്സിഡന്റുകളും പേരയ്ക്കയിൽ അടങ്ങിയിരിക്കുന്നു. 100 ഗ്രാം പേരയ്ക്കയിൽ 300 മില്ലിഗ്രാം വിറ്റാമിൻ സി (Vitamin C) അടങ്ങിയിട്ടുണ്ട്. അതിനാൽ നിത്യേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒരു പ്രധാന പഴമാണ് പേരയ്ക്ക.
ആരോഗ്യ സംബന്ധമായ നിരവധി പ്രശനങ്ങൾ പരിഹരിക്കാൻ പേരയ്ക്ക സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും ചർമ്മത്തെ സംരക്ഷിക്കാനും ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും പേരയ്ക്കയ്ക്ക് സാധിക്കും. പ്രധാനമായും ദഹനത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ നീക്കാൻ പേരയ്ക്ക കഴിക്കുന്നത് ഗുണം ചെയ്യും. ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ മലബന്ധം ശമിപ്പിക്കാൻ ഉത്തമമായ ഭക്ഷണമാണ് പേരക്ക. അതുകൊണ്ടാണ് മലബന്ധം ഉള്ളപ്പോൾ പേരക്ക കഴിക്കാൻ പല ഡോക്ടർമാരും രോഗികളോട് നിർദേശിക്കുന്നത്.
advertisement
പതിവായി ഗ്യാസും അസിഡിറ്റിയും നേരിടുന്നവരാണ് നിങ്ങളെങ്കിൽ പേരക്ക നിങ്ങൾക്കുള്ള ഒരു മികച്ച പ്രതിവിധിയാണ്. കൂടാതെ ഹൃദയത്തെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുന്ന ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകൾ പേരയ്ക്കയിൽ ഉണ്ടെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല വിറ്റാമിൻ സിയുടെ ഏറ്റവും മികച്ച സ്രോതസ്സുകളിലൊന്നാണ് പേരയ്ക്ക. അതിനാൽ പേരയ്ക്ക ധാരാളമായി കഴിക്കുന്നത് നിങ്ങളുടെ രോഗ പ്രതിരോധശേഷി ഗണ്യമായി വർദ്ധിക്കാൻ കാരണമാകുന്നു. പൈൽസിൽ നിന്നും മുക്തി നേടാനും പേരയ്ക്ക സഹായിക്കുന്നു. മലബന്ധമാണ് പൈൽസിന്റെ പ്രധാന കാരണം. അതിനാൽ വെറും വയറ്റിൽ പേരക്ക കഴിക്കുന്നത് വളരെ അധികം ഗുണം ചെയ്യും.
advertisement
ചർമ സംരക്ഷണത്തിനും പേരയ്ക്കയ്ക് പ്രധാന പങ്കുണ്ട്. പേരക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും നിങ്ങളുടെ ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യും. ആന്റിഓക്‌സിഡന്റുകൾ നിങ്ങളുടെ ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചുളിവുകൾ ഇല്ലാതാക്കുകയും ചെയ്യുന്നു. എന്നാൽ രാത്രിയിൽ പേരയ്ക്ക കഴിക്കാതിരിക്കുന്നതാണ് നല്ലത്. രാവിലെ വെറും വയറ്റിലോ ഉച്ചഭക്ഷണത്തിന് ശേഷമോ പേരക്ക കഴിച്ചാൽ വയറ്റിലെ എല്ലാ പ്രശ്‌നങ്ങളും മാറും എന്നാണ് വിദഗ്ദർ അഭിപ്രയപ്പെടുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Life/
Guava Health Benefits| ദഹനപ്രശ്‌നങ്ങൾക്ക് ഒരൊറ്റമൂലി; പേരയ്ക്കയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം
Next Article
advertisement
Kerala Weather Update|മോൻതാ ചുഴലിക്കാറ്റ്: വടക്കൻ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala Weather Update|മോൻതാ ചുഴലിക്കാറ്റ്: വടക്കൻ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
  • കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്ർട്ട് പ്രഖ്യാപിച്ചു.

  • അടുത്ത 5 ദിവസം കേരളത്തിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ

View All
advertisement