Cowin പോർട്ടൽ ഡാറ്റ ചോർച്ച: പ്രചാരണങ്ങൾ അടിസ്ഥാനരഹിതമെന്ന് ആരോഗ്യമന്ത്രാലയം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കോവിൻ പോർട്ടലിൽ മതിയായ ഡാറ്റാ സുരക്ഷാ ഉണ്ടെന്നും ഉപയോക്താക്കളുടെ ഡാറ്റ പൂർണമായും സുരക്ഷിതമാണ് എന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.
രാജ്യത്ത് കോവിഡ് വാക്സിനേഷൻ സ്വീകരിച്ച ഗുണഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായുള്ള ചില വാർത്തകൾ സോഷ്യൽ മീഡിയിൽ പ്രചരിക്കുന്നുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കോ-വിൻ പോർട്ടലിൽ നിന്നാണ് ഡാറ്റ ചോർന്നതെന്നാണ് ഈ റിപ്പോർട്ടുകളിൽ പറയുന്നത്. എന്നാൽ ഈ ആരോപണങ്ങളെല്ലാം സർക്കാർ നിഷേധിക്കുകയാണ് ചെയ്യുന്നത്.
ഒരു ടെലിഗ്രാം ബോട്ട് (BOT) വഴി വാക്സിനേഷൻ എടുത്ത വ്യക്തികളുടെ സ്വകാര്യ ഡാറ്റ ചോർത്തിയെന്ന് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ചില പോസ്റ്റുകളിൽ പറയുന്നു. ഉപഭോക്താക്കളുടെ മൊബൈൽ നമ്പറും ആധാർ നമ്പറും എല്ലാം അടങ്ങുന്ന വ്യക്തിഗത വിവരങ്ങൾ കണ്ടെത്താൻ ഈ ബോട്ടിന് കഴിയുമെന്നും റിപ്പോർട്ടുകളുണ്ട്.
advertisement
എന്നാൽ ഇത്തരം റിപ്പോർട്ടുകളെല്ലാം അടിസ്ഥാനരഹിതവും വ്യാജവും ആണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതികരണം. ആരോഗ്യ മന്ത്രാലയത്തിന്റെ കോവിൻ (Co-WIN) പോർട്ടലിൽ മതിയായ ഡാറ്റാ സുരക്ഷാ ഉണ്ടെന്നും ഉപയോക്താക്കളുടെ ഡാറ്റ പൂർണമായും സുരക്ഷിതമാണ് എന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.
കൂടാതെ, കോവിൻ പോർട്ടലിൽ വെബ് ആപ്ലിക്കേഷൻ ഫയർവാൾ, ആന്റി ഡിഡിഒഎസ് (Anti-DDoS), എസ്എസ്എൽ/ടിഎൽഎസ് (SSL/TLS) റെഗുലർ വൾനറബിലിറ്റി അസസ്മെന്റുകൾ, ഐഡന്റിറ്റി & ആക്‌സസ് മാനേജ്‌മെന്റ് തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങളും ഉണ്ട്. ഒടിപി ഒതന്റിക്കേഷൻ (OTP authentication) അടിസ്ഥാനമാക്കിയുള്ള ഡാറ്റ ആക്‌സസ് മാത്രമേ നൽകിയിട്ടുള്ളൂ. കോവിൻ പോർട്ടലിലെ ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട് എന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 13, 2023 5:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
Cowin പോർട്ടൽ ഡാറ്റ ചോർച്ച: പ്രചാരണങ്ങൾ അടിസ്ഥാനരഹിതമെന്ന് ആരോഗ്യമന്ത്രാലയം