സ്കൂളുകളുടെ 50 മീറ്റർ ചുറ്റളവിൽ ജങ്ക് ഫുഡ് വിൽപനയ്ക്ക് നിരോധനം; ഉത്തരവ് കാന്റീനുകൾക്കും ബാധകം
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതലുള്ളതും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതുമായ ഭക്ഷ്യവസ്തുക്കളാണ് ‘ജങ്ക് ഫുഡ്’ എന്നറിയപ്പെടുന്നത്.
ന്യൂഡൽഹി: രാജ്യത്തെ കൂളുകളുടെ 50 മീറ്റർ ചുറ്റളവിലും കാന്റീനുകളിലും ജങ്ക് ഫുഡ് വിൽപ്പന നിരോധിച്ചു. ഇന്ത്യൻ ഭക്ഷ്യസുരക്ഷാ സ്റ്റാൻഡേഡ് അതോറിറ്റിയുടേത് (എഫ്.എസ്.എസ്.എ.ഐ.) ആണ് നടപടി. ജങ്ക് ഫുഡ്സ് വിദ്യാർഥികളുടെ ആരോഗ്യത്തെ ബാധിക്കുന്ന സാഹചര്യത്തിലാണ് നടപടി.
2015-ൽ ഡൽഹി ഹൈക്കോടതി സ്കൂൾ പരിസരങ്ങളിൽ ജങ്ക് ഫുഡ് നിരോധിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ എഫ്.എസ്.എസ്.എ.ഐ.യോട് നിർദേശിച്ചിരുന്നു. സ്കൂളുകളിൽ വൃത്തിയും പോഷകസമൃദ്ധവുമായ ആഹാരവും കുട്ടികൾക്ക് ഉറപ്പാക്കണമെന്ന് നാഷണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യുട്രീഷൻ(എൻ.ഐ.എൻ.) അധികൃതർ അറിയിച്ചു.
advertisement
കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതലുള്ളതും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതുമായ ഭക്ഷ്യവസ്തുക്കളാണ് ‘ജങ്ക് ഫുഡ്’ എന്നറിയപ്പെടുന്നത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 10, 2020 6:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
സ്കൂളുകളുടെ 50 മീറ്റർ ചുറ്റളവിൽ ജങ്ക് ഫുഡ് വിൽപനയ്ക്ക് നിരോധനം; ഉത്തരവ് കാന്റീനുകൾക്കും ബാധകം