• HOME
 • »
 • NEWS
 • »
 • life
 • »
 • നിങ്ങള്‍ പിസയും ബര്‍ഗറും പതിവായി കഴിക്കുന്ന ആളാണോ? എങ്കിൽ തീർച്ചയായും ഇക്കാര്യം അറിയണം

നിങ്ങള്‍ പിസയും ബര്‍ഗറും പതിവായി കഴിക്കുന്ന ആളാണോ? എങ്കിൽ തീർച്ചയായും ഇക്കാര്യം അറിയണം

Read this if pizza and burger make way to your regular menu | ആരോഗ്യകരമായ ജീവിത രീതികൾ പിന്തുടരാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ് അമ്മയും മകളും ലക്ഷ്യമിടുന്നത്

ജങ്ക് ഫുഡ്ഡ്

ജങ്ക് ഫുഡ്ഡ്

 • Last Updated :
 • Share this:
  ജങ്ക് ഫുഡ് ഇഷ്ടപ്പെടാത്ത ആരെങ്കിലുമുണ്ടോ? സ്വിഗ്ഗി, സൊമാറ്റോ തുടങ്ങി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനികൾ വീട്ടുപടിക്കൽ ജങ്ക് ഫുഡുകൾ കൊണ്ട് എത്തിച്ചു തരാൻ തുടങ്ങിയതോടുകൂടി ഈ ഭക്ഷണപദാർത്ഥങ്ങളോടുള്ള നമ്മുടെ ആർത്തി കൂടുകയാണ് ഫലത്തിൽ ഉണ്ടായത്.

  എന്നാൽ ജങ്ക് ഫുഡ് നമ്മുടെ ശരീരത്തിന് എത്രത്തോളം നല്ലതാണ്? ഇതിന് എന്തെങ്കിലും പോഷകമൂല്യമുണ്ടോ? ഇവ നമ്മുടെ ശരീരത്തിൽ എന്താണ് ചെയ്യുന്നത്? തുടങ്ങി ഉത്തരങ്ങൾ നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാലും ഇവയോടുള്ള പ്രലോഭനങ്ങൾക്ക് വശംവദരായി ഇത്തരം ഭക്ഷണപദാർത്ഥങ്ങൾ വാങ്ങിക്കഴിക്കാൻ നാം പ്രേരിപ്പിക്കപ്പെടുന്നു.

  എന്നാൽ ടിക്ക് ടോക്ക് ഉപയോക്താവായ എലിഫ് കാൻഡെമിർ അടുത്തിടെ അവളുടെ അമ്മ നടത്തിയ പരീക്ഷണം ഓൺലൈനിൽ പങ്കുവെക്കുകയുണ്ടായി. പോഷകാഹാര വിദഗ്ദ്ധയും അമിതവണ്ണത്തിൽ നിന്ന് മുക്തി നേടാൻ ആളുകളെ സഹായിക്കുന്ന ആരോഗ്യ വിദഗ്ദയുമാണ് എലിഫിന്റെ അമ്മ. തന്റെ അമ്മ നടത്തിയ പരീക്ഷണത്തിലൂടെ ജങ്ക് ഫുഡിൻറെ ദോഷവശങ്ങൾ നമുക്ക് പരിചയപ്പെടുത്തി തരുകയാണ് എലിഫ് ചെയ്യുന്നത്. ഈ പരീക്ഷണത്തിന്റെ ഒരു വീഡിയോ അവളുടെ ടിക് ടോക്ക് ഹാൻഡിൽ എലിഫ് പങ്കിട്ടു. വീഡിയോയിലെ ദൃശ്യം ചുവടെ:  മക്ഡൊണാൾഡിന്റേതുപോലുള്ള ചിക്കൻ നഗ്ഗെറ്റ്‌സ് ബർഗറുകൾ, ചിക്ക്, ചിപ്‌സ്, സോസേജ് റോളുകൾ, പിസ്സകൾ, ഡോനട്ടുകൾ എന്നിവ പോലുള്ള നിരവധി ഫാസ്റ്റ് ഫുഡ് ഭക്ഷണ വസ്തുക്കൾ എലിഫിന്റെ അമ്മ വാങ്ങി അലമാരയിൽ സൂക്ഷിച്ചുവെച്ചു. സ്വാഭാവികതയുള്ളതും സംസ്കരിച്ചിട്ടില്ലാത്തതുമായ സാധാരണ ഭക്ഷ്യവസ്തുക്കൾ പോലെ ഇവ എളുപ്പം വിഘടിക്കുന്നതല്ലെന്ന് തെളിയിക്കാനാണ്‌ അവളുടെ അമ്മ ജങ്ക് ഫുഡ് സൂക്ഷിക്കുന്നത്. ഇവയെല്ലാം വളരെയേറെ സംസ്കരിച്ച (അൾട്രാ പ്രോസസ്ഡ് ) ഭക്ഷ്യവസ്തുക്കളാണെന്നും ഇംഗ്ലണ്ടിലെ പകുതിയിലധികം ആളുകളും നിത്യേന ഇവ ഉപയോഗിക്കുന്നുവെന്നും അവർ പറഞ്ഞു.

  ഈ വീഡിയോ ലോകമെമ്പാടുമുള്ള ആളുകളെ വളരെയധികം അമ്പരപ്പിക്കുകയും തുടര്‍ന്ന് അവരുടെ ഭക്ഷണരീതികളെക്കുറിച്ച് അവര്‍ ആത്മപരിശോധന നടത്തുകയും ചെയ്തുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആരോഗ്യകരമായ ജീവിത രീതികൾ പിന്തുടരാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ് ഈ വീഡിയോയിലൂടെ അമ്മയും മകളും ലക്ഷ്യമിടുന്നത്. ഈ വീഡിയോ ക്ലിപ്പ് 3.3 ദശലക്ഷത്തിലധികം ആൾക്കാരാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ കണ്ടത്. വീഡിയോയിൽ, എലിഫ് അമ്മയുടെ പാന്‍ട്രി റൂം പരിശോധിക്കുന്നതും നിർണായകമായ ചില വസ്തുതകളും നിരീക്ഷണങ്ങളും നമുക്കായി വിശദീകരിക്കുന്നതും നമുക്ക് കാണാം

  കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഫാസ്റ്റ്ഫുഡിനെക്കുറിച്ചുളള ഇത്തരം നിരവധി പരീക്ഷണങ്ങൾ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും അവരുടെ ഭക്ഷണ രീതികളില്‍ ഒരു പുനർവിചിന്തനം ചെയ്യാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രത്യേകിച്ചും കോവിഡ് 19 മഹാമാരിയുടെ ഈ സമയത്ത് നമ്മൾ വീട്ടിലിരുന്ന് ഏതാണ്ട് എല്ലാ ദിവസവും ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ നമ്മുടെ ജീവിതശൈലിയിൽ ഒരു മാറ്റം വരുത്തേണ്ടത് വളരെ പ്രധാനമായ ഒരു കാര്യമാണ്. എലിഫിന്റെ അമ്മയെ ഈ വീഡിയോ ചെയ്യാൻ പ്രേരിപ്പിച്ച ഘടകവും ഒരു പക്ഷേ ഇതുതന്നെ ആയിരിക്കണം.
  Published by:user_57
  First published: