Health Tips | നവജാതശിശുവുമായുള്ള ബന്ധം ദൃഢമാക്കാന്‍ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Published by:Vishnupriya S
- news18-malayalam
Last Updated:
കുഞ്ഞുമായി മികച്ച ബന്ധം സ്ഥാപിക്കാന്‍ സഹായിക്കുന്ന ഏഴ് വഴികള്‍
ആദ്യ കാഴ്ചയിലോ സ്പര്‍ശനത്തിലോ കുഞ്ഞുമായി ആത്മബന്ധം ഉണ്ടാകുമെന്നാണ് പല മാതാപിതാക്കളും പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത് ഒരു നിമിഷം കൊണ്ട് സംഭവിക്കുന്നതല്ല. ഒരു രക്ഷിതാവ് എന്ന നിലയില്‍ നിങ്ങള്‍ ഒരു പരാജയമാണെന്ന് ഇതിനര്‍ത്ഥവുമില്ല. കുഞ്ഞുമായി മികച്ച ബന്ധം കെട്ടിപ്പടുക്കാന്‍ നിങ്ങള്‍ക്ക് നിരവധി മാര്‍ഗങ്ങള്‍ പരീക്ഷിക്കാവുന്നതാണ്.
കുഞ്ഞുമായി മികച്ച ബന്ധം സ്ഥാപിക്കാന്‍ സഹായിക്കുന്ന ഏഴ് വഴികള്‍ അറിയാം:
1. ബര്‍ത്ത് ബോണ്ടിംഗ് –നിങ്ങളുടെ കുഞ്ഞ് ജനിച്ചയുടനെ കുഞ്ഞിനെ തൊടാനും തലോടാനും ശ്രമിക്കുക, ഇത് കുഞ്ഞും മാതാപിതാക്കളും തമ്മില്‍ മികച്ച ബന്ധമുണ്ടാകാന്‍ സഹായിക്കുന്നു. കുഞ്ഞിന്റെ ഹൃദയമിടിപ്പും താപനിലയും സുസ്ഥിരമാക്കുന്നതിനും മുലയൂട്ടല്‍ നേരത്തേ തുടങ്ങുന്നതിന് ഇത് സഹായിക്കും. കുഞ്ഞിന്റെ കരച്ചില്‍ നിയന്ത്രിക്കാനും ഇത് സഹായിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ, ഒമ്പത് മാസമായി നിങ്ങള്‍ കൊണ്ടുനടന്ന സന്തോഷത്തിന്റെ നേര്‍ അനുഭവമാണിത്, ഒരു ആജീവനാന്ത ബന്ധത്തിന്റെ തുടക്കമാണിതെന്നും ഓര്‍ക്കുക.
advertisement
നിങ്ങള്‍ക്കും നിങ്ങളുടെ കുഞ്ഞിനും യാതൊരുവിധ ആരോഗ്യപ്രശ്‌നവും ഇല്ലെങ്കില്‍, ജനനത്തിനു തൊട്ടുപിന്നാലെ കുഞ്ഞിനെ എടുക്കാനും തലോടാനും ശ്രമിക്കുക. നിങ്ങളുടെ ഡെലിവറിക്ക് ശേഷമുള്ള തൊട്ടടുത്ത ദിവസങ്ങളിലും ആഴ്ചകളിലും ഇത് തുടരാവുന്നതാണ്, പ്രത്യേകിച്ച് മാസം തികയാതെയുള്ളതോ ഭാരം കുറവുള്ളതോ ആയ കുഞ്ഞുങ്ങള്‍ ഉണ്ടാകുന്ന സമയത്ത് ഇത് ചെയ്യാവുന്നതാണ്.
2. മുലയൂട്ടല്‍ – ഇതൊരു ഉത്തരവാദിത്തമാണ്. കഴിയുന്നത്ര വേഗം തന്നെ മുലയൂട്ടല്‍ ആരംഭിക്കണം, സാധാരണ ഡെലിവറി കഴിഞ്ഞ് 30 മിനിറ്റിനുള്ളില്‍ തന്നെ മുലയൂട്ടല്‍ ആരംഭിക്കണം. ആവശ്യാനുസരണം കുഞ്ഞിനെ മുലയൂട്ടുക, ആദ്യത്തെ 6 മാസങ്ങളില്‍ നിങ്ങളുടെ കുഞ്ഞിന് മുലപ്പാലല്ലാതെ മറ്റൊന്നും ആവശ്യമില്ല. മുലയൂട്ടുന്നതിലൂടെ കുഞ്ഞിന് പോഷണം മാത്രമല്ല ലഭിക്കുന്നത്, മറിച്ച് അവര്‍ നിങ്ങളുടെ ഹൃദയമിടിപ്പ് കേള്‍ക്കുകയും, നിങ്ങളുടെ ഗന്ധം അറിയുകയും ചെയ്യുന്നു.
advertisement
3. കുഞ്ഞുങ്ങളുടെ വസ്ത്രം: കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് പിടിക്കുന്നതാണ് നല്ലത്. എന്നാൽ കുഞ്ഞിന്റെ കഴുത്തിന് ചുറ്റും തുണി മുറുകാതിരിക്കാനും ശ്വസനം തടസ്സപ്പെടുന്നില്ലെന്നും ഉറപ്പാക്കണം. കുഞ്ഞ് കരയുമ്പോള്‍, പ്രത്യേകിച്ച് ആദ്യത്തെ കുറച്ച് മാസങ്ങളില്‍ അവര്‍ കരയുമ്പോള്‍ അവരെ എടുത്ത് ചേര്‍ത്ത് പിടിക്കുന്നതാണ് നല്ലത്.
4. ബെഡ്ഡിംഗ്: കുഞ്ഞ് ഉറങ്ങുമ്പോള്‍ അമ്മമാരും ഉറങ്ങുക. നന്നായി വിശ്രമിക്കുകയും ഉറങ്ങുകയും ചെയ്യുന്ന അമ്മമാരില്‍ സമ്മര്‍ദ്ദം കുറവായിരിക്കും. അത് അവരുടെ കുഞ്ഞിന് ഗുണം ചെയ്യും. കുഞ്ഞുങ്ങള്‍ക്ക് മസാജ് ചെയ്ത് കൊടുക്കുന്നതും നല്ലതാണ്.
advertisement
5. അനാവശ്യ കാര്യങ്ങള്‍ ഒഴിവാക്കുക: നിങ്ങളുടെ കുഞ്ഞിനെ പരിപാലിക്കുന്നതിനെ തടസപ്പെടുത്തുന്ന അനാവശ്യമായ കാര്യങ്ങള്‍ ഒഴിവാക്കുക. മറ്റുള്ളവര്‍ പറയുന്നത് കേട്ട് ഒന്നും പരീക്ഷിക്കാൻ നിൽക്കരുത്. ഇത് നിങ്ങളുടെ കുഞ്ഞാണെന്ന് ഓര്‍ക്കണം. സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ അവഗണിക്കുക. നിങ്ങളുടെ കുഞ്ഞിന് എന്ത് വേണമെന്ന് നിങ്ങള്‍ തീരുമാനിക്കുക. നിങ്ങള്‍ക്ക് മാനസികമായി ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സമയങ്ങളില്‍, ദീര്‍ഘമായി ശ്വസിക്കാനും, ശാന്തത പാലിക്കാനും, സ്വയം വിശ്വസിക്കാനും ശ്രമിക്കുക. നിങ്ങളുടെ മനസ് പറയുന്നന്നതിനനുസരിച്ച് മുന്നോട്ട് പോകുക.
6. കുഞ്ഞുങ്ങൾ നല്‍കുന്ന സൂചനകള്‍ മനസിലാക്കുക: കാലക്രമേണ, കുഞ്ഞ് കരയുന്നതിന്റെ ഓരോ കാരണവും അതായത് വിശപ്പ്, ഉറക്കം, അസ്വസ്ഥത, എന്നിവ നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയും.
advertisement
7. ബാലന്‍സും അതിരുകളും: നിങ്ങളുടെ കുഞ്ഞ്, മാതാപിതാക്കളുടെ സ്നേഹബന്ധം മസിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, കുഞ്ഞുങ്ങള്‍ക്കൊപ്പം ദിവസവും കുറച്ച് സമയം ചെലവഴിക്കുക. ഫോണ്‍ ഉപയോഗിക്കുന്നത് കുറക്കുക. കൂടുതല്‍ സമയം കുഞ്ഞിനായി ചെലവഴിക്കുക.
(ഡോ. ശാലിനി ചിക്കോ, കണ്‍സള്‍ട്ടന്റ്- നിയോനാറ്റോളജി ആന്‍ഡ് പീഡിയാട്രിക്‌സ്, ഫോര്‍ട്ടിസ് ഹോസ്പിറ്റല്‍, റിച്ച്മണ്ട് റോഡ്, ബാംഗ്ലൂര്‍)
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 01, 2023 6:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
Health Tips | നവജാതശിശുവുമായുള്ള ബന്ധം ദൃഢമാക്കാന്‍ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ