Health Tips | സ്ത്രീകൾ കാന്‍സർ സാധ്യത കുറയ്ക്കാൻ ശീലമാക്കേണ്ട കാര്യങ്ങൾ

Last Updated:

താഴെപറയുന്ന കാര്യങ്ങള്‍ ശീലമാക്കിയാൽ കാന്‍സര്‍ പിടിപെടാനുള്ള സാധ്യത കുറയ്ക്കാനാകും. അവ എന്തൊക്കെയെന്ന് നോക്കാം.

സ്ത്രീകളിലെ കാന്‍സര്‍ സാധ്യത കുറയ്ക്കാനുള്ള പ്രധാന മാര്‍ഗങ്ങളാണ് ജീവിത ശൈലീ മാറ്റം, കൃത്യ സമയങ്ങളിലെ പരിശോധനകള്‍, ബോധവത്കരണം എന്നിവ. കാന്‍സറിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയില്ലെങ്കിലും താഴെപറയുന്ന കാര്യങ്ങള്‍ ശീലമാക്കിയാൽ കാന്‍സര്‍ പിടിപെടാനുള്ള സാധ്യത കുറയ്ക്കാനാകും. അവ എന്തൊക്കെയെന്ന് നോക്കാം.
1. ആരോഗ്യപ്രദമായ ആഹാരശൈലി ശീലമാക്കുക
പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍ എന്നിവ ശീലമാക്കുക. സംസ്‌കരിച്ച ഭക്ഷണ സാധനങ്ങള്‍, മധുരപലഹാരങ്ങള്‍, ശീതളപാനീയങ്ങള്‍, സംസ്‌കരിച്ച മാംസം എന്നിവ കഴിക്കുന്നത് കുറയ്ക്കുക. അവശ്യപോഷകങ്ങള്‍ ശരിയായ രീതിയിൽ ലഭിക്കുന്ന വിധത്തിൽ സമീകൃതവും വൈവിധ്യപൂര്‍ണവുമായ ഭക്ഷണക്രമം ശീലമാക്കുക.
2. പതിവായുള്ള വ്യായാമം
മിതമായ രീതിയില്‍ 150 മിനിറ്റ് വ്യായാമം എല്ലാ ആഴ്ചയും ചെയ്യുക. അല്ലെങ്കില്‍ ആഴ്ചയിൽ 75 മിനിറ്റ് സമയം കഠിനമായ വ്യായാമം ചെയ്യുന്നത് ശീലമാക്കുക. പേശികളുടെ ബലത്തിനും മൊത്തത്തിലുള്ള ആരോഗ്യ സംരക്ഷണത്തിനും വ്യായാമങ്ങള്‍ ശീലമാക്കുക.
advertisement
3. ശരീരഭാരം നിയന്ത്രിക്കുക
പതിവായ വ്യായാമത്തിലൂടെയും ആരോഗ്യപ്രദമായ ആഹാരശീലത്തിലൂടെയും ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്തുക.പൊണ്ണത്തടിയും അമിത ശരീരഭാരവും വിവിധ കാന്‍സറുകളുടെ, പ്രത്യേകിച്ച് സ്തനാര്‍ബുദം, അണ്ഡാശയ കാന്‍സര്‍, എന്‍ഡോമെട്രിയല്‍ കാന്‍സര്‍ എന്നിവയുടള്‍പ്പടെയുള്ളവയ്ക്ക് കാരണമാകാറുണ്ട്.
4. മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക
മദ്യപിക്കുന്ന ശീലം പതിവുള്ളയാളാണെങ്കില്‍ അത് മിതമായ രീതിയിലായിരിക്കാൻ ശ്രദ്ധിക്കുക. സ്ത്രീകള്‍ക്ക് ഒരു ദിവസം ഒരു ഡ്രിങ്ക് എന്നതാണ് കണക്ക്.അമിതമായുള്ള മദ്യപാനം സ്തനം, കരള്‍ തുടങ്ങിയവെ ബാധിക്കുന്ന കാന്‍സറിന് കാരണമാകുന്നുവെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
advertisement
5. പുകയില ഉപേക്ഷിക്കുക
പുകവലിക്കുകയോ പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യാതിരിക്കുക. ഇതിനൊപ്പം പുകവലിക്കുന്നയാളുകളില്‍ നിന്നും അകലം സൂക്ഷിക്കുക.ഗര്‍ഭാശയ മുഖ കാന്‍സര്‍, ശ്വാസകോശ കാന്‍സര്‍ എന്നിവയുടെ പ്രധാന കാരണം പുകവലിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
6. സൂര്യപ്രകാശത്തില്‍ നിന്ന് സംരക്ഷണം
മാരകമായ അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്നും ചര്‍മത്തെ സംരക്ഷിക്കുക. സണ്‍ക്രീമുകള്‍ പുരട്ടുകയോ വെയില്‍ നേരിട്ട് ഏല്‍ക്കാത്തവിധം വസ്ത്രങ്ങളും സണ്‍ഗ്ലാസുകളും ധരിക്കുകയും ചെയ്യുക.മെലനോമ ഉള്‍പ്പടെയുള്ള ചര്‍മത്തെ ബാധിക്കുന്ന കാന്‍സറുകള്‍ തടയുന്നതിനായി സൂര്യപ്രകാശം ശരീരത്തില്‍ നേരിട്ട് പതിക്കുന്നത് തടയുക.
advertisement
7. വാക്‌സിനുകള്‍
ഗര്‍ഭാശയ മുഖ കാന്‍സറുകള്‍ ഉള്‍പ്പടെയുള്ളവ തടയുന്നതിനായി വാക്‌സിനുകള്‍ എടുക്കാം. ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ എടുക്കുന്നത് കരളിനെ ബാധിക്കുന്ന കാന്‍സറിനെ ചെറുക്കാന്‍ സഹായിക്കും.
8. കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്താം
നിങ്ങളുടെ പ്രായത്തില്‍ നടത്തേണ്ട, കാന്‍സര്‍ സാധ്യത തിരിച്ചറിയാന്‍ സഹായിക്കുന്ന പരിശോധനകള്‍ കൃത്യമായ ഇടവേളകളില്‍ ചെയ്യുക. സ്താനാര്‍ബുദ സാധ്യത കണ്ടെത്താനായി സ്വയം പരിശോധനകളും നടത്താവുന്നതാണ്.
9. സ്താനാരോഗ്യ ബോധവത്കരണം
സ്തനങ്ങളില്‍ അസാധാരണമായി തടിപ്പോ മുഴകളോ ഉണ്ടോയെന്ന് കണ്ടെത്തുന്നതിന് പതിവായി പരിശോധനകൾ നടത്താം.ഇത് കൂടാതെ, ഡോക്ടറുടെ ഉപദേശപ്രകാരം മാമോഗ്രാം ഉള്‍പ്പടെയുള്ള പരിശോധനകളും നടത്താവുന്നതാണ്
advertisement
10. ഗര്‍ഭാശയമുഖ ആരോഗ്യം
ഡോക്ടറുടെ നിര്‍ദേശപ്രകാരം പാപ് സ്മിയര്‍, എച്ച്പിവി പരിശോധനകള്‍ നടത്താം. എച്ച്പിവി വാക്‌സിന്‍ എടുക്കാം.
11. കുടുംബത്തിന്റെ ചരിത്രവും ജനിതകപരമായ പരിശോധനകളും
കുടുംബത്തിലാര്‍ക്കെങ്കിലും കാന്‍സര്‍ പിടിപെട്ട ചരിത്രമുണ്ടെങ്കില്‍ ഒരു ജനിതക വിദഗ്ധന്റെ സഹായത്തോടെ നിങ്ങള്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാം.
12. മാനസിക സമ്മര്‍ദം നിയന്ത്രിക്കുക
മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനുള്ള വഴികളായ ധ്യാനം, യോഗ, കൗണ്‍സലിങ് തുടങ്ങിയ ശീലിക്കാം.മാനസിക സമ്മര്‍ദം വര്‍ധിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ ദുര്‍ബലപ്പെടുത്തിയേക്കാം. ഇതുവഴി കാന്‍സറിനുള്ള സാധ്യത വര്‍ധിക്കുന്നു.
advertisement
13. രാസവസ്തുക്കളില്‍ നിന്ന് അകലം പാലിക്കാം
അന്തരീക്ഷത്തിലൂടെ പകരാന്‍ സാധ്യതയുള്ള രാസവസ്തുക്കളായ കളനാശിനി, കീടനാശിനി മുതലായവയില്‍ നിന്ന് അകലം പാലിക്കുന്നത് ഉചിതമാണ്.
(തയ്യാറാക്കിയത്: ഡോ. നീതി കൃഷ്ണ റെയ്‌സാദ, ബെംഗളൂരുവിലെ ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ മെഡിക്കല്‍ ഓങ്കോളജി ആന്‍ഡ് ഹീമാറ്റോ ഓങ്കോളജി വിഭാഗം സീനിയര്‍ ഡയറക്ടറാണ് ലേഖിക)
മലയാളം വാർത്തകൾ/ വാർത്ത/Health/
Health Tips | സ്ത്രീകൾ കാന്‍സർ സാധ്യത കുറയ്ക്കാൻ ശീലമാക്കേണ്ട കാര്യങ്ങൾ
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement