COVID-19 | കോവിഡ് കാലത്ത് ആസ്മ രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Published by:Jayashankar Av
- news18-malayalam
Last Updated:
ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ള ആളുകൾക്ക് കോവിഡ് 19 ബാധിച്ചാൽ വളരെ എളുപ്പത്തിൽ സങ്കീർണതകൾ ഉണ്ടാകാൻ സാധ്യത ഉണ്ട് എന്നതിനാൽ വീട്ടിൽ തന്നെ തുടരുന്നതാണ് ഏറ്റവും നല്ല മുൻകരുതൽ.
ലോകം കോവിഡ് 19 മഹാമാരിയുമായി (COVID-19 pandemic) പോരാടുന്നത് തുടരുമ്പോൾ, പൊതുസ്ഥലത്ത് മാസ്ക് (Mask) ധരിക്കുക എന്നത് വളരെ സാധാരണമായി മാറിയിരിക്കുന്നു. എന്നാൽ, ആസ്മ (Asthma) പോലെ വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ള (chronic respiratory conditions) ആളുകളെ സംബന്ധിച്ച് മാസ്ക് ഉപയോഗിച്ച് മൂക്കുംവായും മൂടുന്നത് വളരെ വെല്ലുവിളി ഉയർത്തുന്ന കാര്യമാണ്.
ഇത് മാത്രമല്ല, ആസ്മ രോഗികൾ മാസ്ക് ധരിക്കുന്നത് സുരക്ഷിതമാണോ എന്ന ചോദ്യവും പലരും ഉന്നയിക്കുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് അമേരിക്കൻ അക്കാദമി ഓഫ് അലർജി, ആസ്മ & ഇമ്മ്യൂണോളജി (AAAAI) പറയുന്നത്, മാസ്ക് ധരിക്കുന്നത് ഒരു വ്യക്തിയുടെ ആസ്മ കൂടുതൽ വഷളാകും എന്നതിന് തെളിവുകളൊന്നുമില്ല എന്നാണ്.
യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ദേശീയ പൊതുജനാരോഗ്യ ഏജൻസിയായ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ആസ്മ രോഗികൾക്ക് പ്രത്യേക തരത്തിലുള്ള മാസ്‌ക്കുകളൊന്നും നിർദ്ദേശിച്ചിട്ടില്ല. എന്നാൽ, സ്ഥിരമായി ധരിക്കാൻ കഴിയുന്ന ഏറ്റവും സുരക്ഷിതവും മുഖത്തിന്റെ വലിപ്പത്തിന് യോജിച്ചതുമായ മാസ്ക് എല്ലാവരും തിരഞ്ഞെടുക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്.
advertisement
അടുത്തിടെ, ഫെയ്സ് മാസ്കുകൾ തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് കൂടുതൽ വിശദമായ വിവരങ്ങൾ അമേരിക്കൻ ഏജൻസി പുറത്തുവിട്ടിരുന്നു. ഇതിൽ എൻ95( N95) പോലെയുള്ള മാസ്കുകളാണ് തുണി മാസ്കുകൾ, സർജിക്കൽ മാസ്കുകൾ പോലെയുള്ളവയെക്കാൾ കൂടുതൽ സംരക്ഷണം നൽകുന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാൽ, മുഖത്ത് നേരിട്ടുണ്ടാകുന്ന ഈ തടസ്സം ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ള ആളുകളെ സംബന്ധിച്ച് ശ്വസനം ആയാസകരമാക്കുന്നു. നിർഭാഗ്യവശാൽ വേനൽക്കാലം അടുത്തതോടെ ശ്വാസതടസ്സം കൂടുതൽ മോശമായി അനുഭവപ്പെടുകയും ചെയ്യും.
ആസ്മ രോഗികളായ പലരും ഇത്തരത്തിലുള്ള അവരുടെ അനുഭവങ്ങൾ പങ്കു വെയ്ക്കുന്നുണ്ട്. പകർച്ചവ്യാധി സമയത്ത് മാസ്കുകളിലേക്ക് മാറിയത് അത്ര എളുപ്പമല്ലായിരുന്നു എന്ന് ഏഴ് വർഷത്തോളമായി ആസ്മ രോഗിയായ 65 കാരിയായ മാധുരി കങ്ക ഹിന്ദുസ്ഥാൻ ടൈംസുമായുള്ള ഒരു സംഭാഷണത്തിൽ വ്യക്തമാക്കി.
advertisement
മാസ്ക് ഉപയോഗിക്കാൻ തുടങ്ങിയതോടെ ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതായും ഇതോടെ തലവേദന ഉണ്ടാകാൻ തുടങ്ങിയതായും അവർ പറയുന്നു. ഇത്തരം സാഹചര്യങ്ങളിൽ, രോഗികൾ വീട്ടിൽ തന്നെ തുടരാൻ ആണ് വിദഗ്ധർ ശുപാർശ ചെയ്യുന്നത്, മാത്രമല്ല ഈ വ്യക്തിക്കോ അല്ലെങ്കിൽ കുടുംബത്തിലെ ഏതെങ്കിലും അംഗത്തിനോ കൊവിഡ് 19 ബാധിച്ചിട്ടില്ല എങ്കിൽ, വീട്ടിൽ മാസ്ക് ധരിക്കേണ്ട ആവശ്യമില്ലെന്നും നിർദ്ദേശിക്കുന്നു.
advertisement
Also Read-Health Benefits of Coffee| ഏകാഗ്രത വർദ്ധിപ്പിക്കും; നിങ്ങളെ കൂടുതൽ ഊർജസ്വലരാക്കും; കാപ്പി കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ
ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ള ആളുകൾക്ക് കോവിഡ് 19 ബാധിച്ചാൽ വളരെ എളുപ്പത്തിൽ സങ്കീർണതകൾ ഉണ്ടാകാൻ സാധ്യത ഉണ്ട് എന്നതിനാൽ വീട്ടിൽ തന്നെ തുടരുന്നതാണ് ഏറ്റവും നല്ല മുൻകരുതൽ. പലചരക്ക് സാധനങ്ങളും മറ്റ് അവശ്യസാധനങ്ങളും വീട്ടിൽ വിതരണം ചെയ്യാൻ ആവശ്യപ്പെടുകയോ മറ്റാരെങ്കിലും വഴി വാങ്ങുകയോ ചെയ്യുന്നതാണ് ആണ് ഉചിതം.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 02, 2022 2:25 PM IST