Pettimudi Tragedy| പെട്ടിമുടി ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ഹേമലതയും ഗോപികയും തലസ്ഥാനത്ത് തിരികെ എത്തി
- Published by:Rajesh V
- news18-malayalam
Last Updated:
അച്ഛന്റെ ആഗ്രഹംപോലെ സർക്കാർ ജോലി നേടണമെന്ന ലക്ഷ്യത്തിലാണ് ഹേമലതയും ഗോപികയും.
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തിയ പെട്ടിമുടി ദുരന്തത്തിൽ ഉറ്റവരെയെല്ലാം നഷ്ടപ്പെട്ടവര സഹോദരിമാരാണ് ഹേമലതയും ഗോപികയും. അച്ഛന്‍ ഗണേശനും അമ്മ തങ്കമ്മയും ബന്ധുക്കളും കൂട്ടുകാരും എല്ലാവരും അവർക്ക് നഷ്ടമായി. ഇപ്പോൾ പഠനത്തിനായി ഹേമലതയും ഗോപികയും തിരികെ തലസ്ഥാനത്ത് എത്തിയിരിക്കുകയാണ്.
നന്നായി പഠിച്ച് സര്‍ക്കാര്‍ ജോലി നേടണമെന്ന അച്ഛന്റെ ആഗ്രഹം നിറവേറ്റണമെന്നാണ് ഇരുവരുടെയും ആഗ്രഹം. ദുരന്തം വിതച്ച ആഘാതത്തില്‍ നിന്ന് ഇവര്‍ കരകയറുകയാണ്. വീണ്ടും പഠിക്കണം. മൊബൈല്‍ റെയ്ഞ്ച് ഇല്ലാത്ത പെട്ടിമുടിയില്‍ നിന്നാല്‍ പഠിക്കാനാകില്ല. അതിനാലാണ് വീണ്ടും തിരുവനന്തപുരത്തേയ്ക്ക് വണ്ടികയറിയത്. അച്ഛന്റെ ആഗ്രഹം പോലെ വനംവകുപ്പില്‍ ജോലി നേടണം.
advertisement
പ്ലസ്ടു കഴിഞ്ഞ ഹേമലത, യൂണിവേഴ്‌സിറ്റി കോളജില്‍ ബിഎസ് സിക്ക് പ്രവേശനം നേടിയിട്ടുണ്ട്. ഗോപിക പട്ടം ഗേള്‍സ് സ്‌കൂളില്‍ പ്ലസ്ടുവിന് പഠിക്കുകയാണ്. എല്ലാ പിന്തുണയുമായി പട്ടം ഗേള്‍സ് സ്‌കൂളിലെ അധ്യാപകരും ഒപ്പമുണ്ട്. ഗണേശന്റെ സഹോദരിയുടെ മകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സ്റ്റാഫ് നഴ്‌സായ ലേഖയോടൊപ്പമാണ് താമസം.
പെട്ടിമുടി ദുരന്ത സമയത്ത് പഠനാവശ്യത്തിനായി തിരുവനന്തപുരത്തായിരുന്നു ഇരുവരും. ഓൺലൈൻ ക്ലാസുകൾ തുടങ്ങിയിരുന്നതിനാൽ മൊബൈൽ റെയ്ഞ്ച് ഇല്ലാത്ത പെട്ടിമുടിയിൽ നിന്നാൽ പഠിക്കാനാകില്ല. അതിനാലായിരുന്നു തിരുവനന്തപുരം വന്നത്. അത്കൊണ്ടാണ് ദുരന്തത്തില്‍ നിന്ന് ഇരുവരും രക്ഷപ്പെട്ടത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 10, 2020 9:07 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Pettimudi Tragedy| പെട്ടിമുടി ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ഹേമലതയും ഗോപികയും തലസ്ഥാനത്ത് തിരികെ എത്തി


