നന്നായി ഉറങ്ങിയും ശമ്പളം വാങ്ങാം; ലക്ഷങ്ങള്‍ സമ്പാദിക്കാൻ ചില വിചിത്ര ജോലികൾ

Last Updated:

ജോലി നിസാരമാണെന്ന് തോന്നുമെങ്കിലും ഇതിന് ലഭിക്കുന്ന ശമ്പളം കുറവാണെന്ന് കരുതരുത്. ലക്ഷങ്ങളാണ് ഈ ജോലികളിലൂടെ പലരും സമ്പാദിക്കുന്നത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ഇന്ന് നാം ഒരു സ്റ്റാര്‍ട്ടപ്പ് യുഗത്തിലാണ് ജീവിക്കുന്നത്. നമ്മള്‍ ദിവസവും ചെയ്യുന്ന പല കാര്യങ്ങളും ഇന്ന് പലരുടെയും വരുമാന മാര്‍ഗമായി മാറിയിരിക്കുന്നു. ഉറങ്ങുന്നതിനും കരയുന്നതിനും വരെ ആളുകള്‍ ശമ്പളം വാങ്ങുന്നുവെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?. എന്നാല്‍ അത്തരത്തില്‍ നിരവധി ജോലികള്‍ നമുക്ക് ചുറ്റുമുണ്ട്. ജോലി നിസാരമാണെന്ന് തോന്നുമെങ്കിലും ഇതിന് ലഭിക്കുന്ന ശമ്പളം കുറവാണെന്ന് കരുതരുത്. ലക്ഷങ്ങളാണ് ഈ ജോലികളിലൂടെ പലരും സമ്പാദിക്കുന്നത്. ലോകത്തില്‍ ഇതുപോലെ ലക്ഷങ്ങള്‍ ശമ്പളം ലഭിക്കുന്ന ചില വിചിത്രമായ ജോലികള്‍ പരിചയപ്പെടാം.
ഉറങ്ങി ശമ്പളം വാങ്ങാം
ബെംഗളൂരു ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ സ്ഥാപനമായ വേക്ക്ഫിറ്റ് അടുത്തിടെ 9 മണിക്കൂര്‍ തുടര്‍ച്ചയായി ഉറങ്ങുന്ന ഒരു ജോലി വാഗ്ദാനം ചെയ്തിരുന്നു. ഒരു ലക്ഷം രൂപയാണ് ഈ ജോലിക്ക് ഇവര്‍ ശമ്പളമായി നല്‍കുന്നത്. ഇതിലൂടെ ഇവരുടെ മെത്ത പരീക്ഷിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മെത്തയുടെ സുഖസൗകര്യങ്ങള്‍ പരിശോധിക്കാന്‍ തിരഞ്ഞെടുക്കുന്ന ജീവനക്കാര്‍ ഈ മെത്തയില്‍ കിടന്ന് ഉറങ്ങണം.
അതുപോലെ, ഫിന്‍ലന്‍ഡിലെ പല ഹോട്ടലുകളും ആളുകള്‍ക്ക് ഉറങ്ങാന്‍ പണം നല്‍കുന്നുണ്ട്. ഹോട്ടലിലെ വ്യത്യസ്ത കിടക്കകളില്‍ ഉറങ്ങുകയും ഹോട്ടലിലെ കിടക്കകളുടെ സുഖസൗകര്യങ്ങള്‍ പരിശോധിക്കുകയുമാണ് ജോലി.
advertisement
പാമ്പിന്റെ വിഷം വലിച്ചെടുക്കുന്ന ജോലി
വ്യത്യസ്ത ഇനം പാമ്പുകളെക്കുറിച്ചും അവയുടെ വിഷത്തെക്കുറിച്ച് നന്നായി അറിവുള്ള ആളുകള്‍ക്ക് വേണ്ടിയുള്ളതാണ് ഈ ജോലി. പാമ്പുകടിയേറ്റ വ്യക്തികളുടെ ശരീരത്തില്‍ നിന്ന് പാമ്പിന്റെ വിഷം പുറത്തെടുക്കുകയാണ് ഇക്കൂട്ടരുടെ ജോലി. വളരെ അപകടസാധ്യതയുള്ള ജോലിയാണിത്, ചിലപ്പോള്‍ ജീവന്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ള ജോലിയാണ്. അപകടസാധ്യതകള്‍ കാരണം ഈ ജോലിക്ക് ഉയര്‍ന്ന പ്രതിഫലവും ലഭിക്കുന്നുണ്ട്.
പുഷിംഗ് പാസഞ്ചേഴ്‌സ്
ന്യൂയോര്‍ക്ക്, ടോക്കിയോ, ബീജിംഗ് തുടങ്ങിയ നഗരങ്ങളില്‍, മെട്രോയിലും ട്രെയിനുകളിലും യാത്രക്കാരെ അകത്തേക്ക് കയറ്റിവിടാന്‍ പുഷര്‍മാരെ വിന്യസിച്ചിട്ടുണ്ട്. സ്റ്റേഷനില്‍ ട്രെയിൻ നിര്‍ത്തി പുറപ്പെടുന്ന വിസില്‍ മുഴക്കുമ്പോള്‍ ഡോറിന് അടുത്ത് ആളുകളില്ലെന്ന് ഉറപ്പു വരുത്തുകയാണ് ഇവരുടെ ജോലി. ഫ്രാങ്ക്ഫര്‍ട്ടിലെ പ്രധാന ട്രെയിന്‍ സ്റ്റേഷനില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പുഷര്‍മാരെ നിയമിക്കുന്ന ജര്‍മ്മനിയിലെ റെയില്‍വേ കമ്പനിയാണ് ഡച്ച് ബാന്‍.
advertisement
അടുത്തിടെ, പാണ്ടയെ പരിപാലിക്കുന്ന ജോലിയെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. പാണ്ട കഡ്ലര്‍ അല്ലെങ്കില്‍ പാണ്ട ഹഗ്ഗര്‍ എന്നാണ് ഈ ജോലിയുടെ പേര്. ഇതിലേക്ക് തിരഞ്ഞെടുക്കുന്നവരുടെ പ്രധാന ജോലി മുഴുവന്‍ നേരവും പാണ്ടയെ സ്നേഹിക്കുകയും പരിപാലിക്കുകയുമാണ്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേര്‍ പാണ്ടകളെ മടിയിലിരുത്തിരിക്കുന്നത് വീഡിയോയില്‍ കാണാം. ആരാണ് തങ്ങളുടെ മടിയില്‍ ഇരിക്കുന്ന പാണ്ടയെ വേഗത്തില്‍ ഉറക്കുന്നതെന്നാണ് കണ്ടു പിടിക്കേണ്ടത്. എന്നാല്‍ പാണ്ടകള്‍ സദാ അനങ്ങിക്കൊണ്ടിരിക്കുകയുമാണ്. അവയെ ഉറക്കുക എന്നത് വലിയ വെല്ലുവിളിയാണ്. കാണാന്‍ ഭംഗിയുള്ളതും എന്നാല്‍ അലസന്മാരുമായ മൃഗമാണ് പാണ്ടകള്‍. കറുപ്പും വെളുപ്പും നിറത്തോടുകൂടിയ ഇവരുടെ ഭംഗിയും നിഷ്‌കളങ്കതയും പലരെയും ആകര്‍ഷിക്കാറുണ്ട്.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
നന്നായി ഉറങ്ങിയും ശമ്പളം വാങ്ങാം; ലക്ഷങ്ങള്‍ സമ്പാദിക്കാൻ ചില വിചിത്ര ജോലികൾ
Next Article
advertisement
Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം
Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം
  • പ്രണയത്തിൽ മാറ്റങ്ങൾ അനുഭവപ്പെടും

  • അവിവാഹിതർക്ക് തിയ പ്രണയബന്ധം ആരംഭിക്കാനുള്ള സാധ്യത

  • പങ്കാളികളുമായി തുറന്ന ആശയവിനിമയവും ബന്ധം മെച്ചപ്പെടുത്തും

View All
advertisement